ഗുജറാത്ത് തെരഞ്ഞെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നിര്‍ണ്ണായക ഘടകം ആകുവാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണ്ണായകമായ പലതും സംഭവിക്കുന്നത്, തുടങ്ങുന്നത് ഗുജറാത്തില്‍ നിന്നും ആണ്.
ഇന്ത്യയുടെ രാഷ്ട്രീയവും, മതവും നിര്‍ണ്ണയിക്കുന്ന ഗുജറാത്തില്‍ വരാനിരിക്കുന്ന ഇന്ത്യന്‍ പ്രധാന മന്ത്രി സ്ഥാനാര്‍ഥി താളവും ചുവടും തെറ്റാതെ ഇന്ത്യയുടെ രക്തവും, നാഡിയും ആയ ഗ്രാമീണ ജനതയുടെ കൂടെ നൃത്തം ചവിട്ടി. തന്റെ പാശ്ത്യ സന്ദര്‍ശനത്തിന് ശേഷം തിരികെ എത്തി രാഹുല്‍ രാഷ്ട്രീയ ഗോദയില്‍ ഇറങ്ങുമ്പോള്‍ ഇളകുന്നതു മുകളില്‍ പറഞ്ഞ ഒരു സമൂഹത്തിന്റെ തായ് വേരുകള്‍ ആണ്.
അടിയന്തിരാവസ്ഥയ്ക്കു ശേഷം, ഇന്ദിരയും,1990 കളില്‍ രാജീവ് ഗാന്ധിക്കും ശേഷം കൊണ്‌ഗ്രെസ്സ് പാര്‍ട്ടിയും, ഗുജറാത്തും കണ്ട വന്‍ വിജയമായ റാലികളില്‍ ഒരു പക്ഷെ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി പിന്നില്‍ ആണ്.
നിരവധി ആഹ്വാനങ്ങളിലൂടെ കഴിഞ്ഞ ഒരു മാസം പ്രധാനമന്ത്രി നരേന്ദ്ര മോഡി മൂന്നു തവണ സന്ദര്‍ശനം നടത്തിയ ഗുജറാത്ത് ഇന്ന് കൈയ്യാലപ്പുറത്തെ തേങ്ങപോലെ ആണ്. കോണ്‍ഗ്രസ് തിരിച്ചുവരവ് നടത്തും എന്നും രാഹുല്‍ ഗാന്ധിയെ ഇന്ത്യയുടെ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്ന ഒരു തെരഞ്ഞെടുപ്പിന് കാലം ഒരുങ്ങി കഴിഞ്ഞു എന്നും കരുതുന്നു
ഹിന്ദു, മുസ്ലീം സമുദായത്തെ ഒരുമിച്ചു പ്രതിനിധാനം ചെയ്യുന്ന ഗുജറാത്തിലെ പട്ടേലുമാര്‍ ഇന്ന് കോണ്‍ഗ്രസിന് ഒപ്പം ആണ് എന്നുള്ളതാണ് സവിശേഷമായ ഒരു കാര്യം.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തില്‍ നവസര്‍ജന്‍ യാത്ര നടത്തുകയാണ്, ഉടന്‍ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ പോകുന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ ബഡോളിയില്‍ തന്റെ തിരക്കിട്ട പരിപാടികള്‍ക്കിടെ നൃത്തം ചെയ്യാനും രാഹുല്‍ സമയം കണ്ടെത്തി.
പ്രമുഖ ഗോത്ര നൃത്തമായ ടിംലിയില്‍ ആകൃഷ്ടനായ രാഹുല്‍ ഗാന്ധി കയ്യില്‍ ഡ്രമ്മുമായി നര്‍ത്തകരോടൊപ്പം ചേര്‍ന്നു. പിന്നെ താളവും ചുവടും പിഴക്കാതെ നൃത്തം ചെയ്യാനുള്ള ശ്രമം. മറ്റ് നേതാക്കളും രാഹുലിനൊപ്പം ചേര്‍ന്നു. ബിജെപിക്കെതിരെ പട്ടേല്‍, ദളിത് സമുദായങ്ങള്‍ ശക്തമായി രംഗത്തുള്ളതും ഈ ചുവടുകളും കൂടി ആകുമ്പോള്‍ ഇന്ത്യയുടെ മണ്ണില്‍ ഒരു പുതു ചാല്‍ ഉണരുകയാണ്.
എന്നാല്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ചേംബര്‍ ഓഫ് കൊമേഴ്സിന്റെ സമ്മേളനത്തില്‍ വളരെ വ്യത്യസ്തമായ ഒരു പ്രസ്താവന ഇറക്കി രാഹുല്‍ വീണ്ടും ഗോളടച്ചിരിക്കുന്നു. അധികാരികളുടെ യോഗയ്ക്കും, കെട്ടിച്ചമച്ച വിദ്യാഭ്യാസ യോഗ്യതകള്‍ക്കും, പറയപ്പെടുന്ന വിവാഹ, വിവാഹേതര ബന്ധങ്ങള്‍ക്കും തക്കതായ മറുപടി നല്‍കി രാഹുല്‍ ശ്രദ്ധ പിടിച്ചു പറ്റി എന്ന് മാത്രമല്ല മോദിജിയുടെ ട്വിറ്റെര്‍ റെക്കോര്‍ഡിനെ മറിടന്നു യുവാക്കള്‍ക്കും, മധ്യ നിരയിലുള്ളവര്‍ക്കും ഇടയില്‍ താരം ആയിക്കഴിഞ്ഞു .
സ്വന്തം വിവാഹത്തെ പറ്റിയും, കായിക വ്യായാമങ്ങളെ പറ്റിയും, തനിക്കു ലഭിച്ച കരാട്ടെ ബ്‌ളാക് ബെല്‍റ്റിനെ പറ്റിയും അദ്ദേഹം വാചാലനായി. സുഹൃത്തായ ബോക്സര്‍ താരം വിജേന്ദര്‍ സിംഗ്, മറ്റു അംഗങ്ങള്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കാണ് അദ്ദേഹം മറുപടി നല്‍കിയത്.
ഒരു ദിവസം ചുരുങ്ങിയത് രണ്ടു മണിക്കൂര്‍ കഴിക അഭ്യാസവും, കരേറ്റേയും പരിശീലിക്കും എന്നും, ആവശ്യമെങ്കില്‍ അതിന്റെ വീഡിയോ പ്രസിദ്ധപ്പെടുത്താം എന്നും അദ്ദേഹം തിരിച്ചടിച്ചു. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ വളരെ ലളിതമായ രീതിയില്‍, താന്‍ ദൈവ വിശ്വാസി ആണെന്നും, വിധിയും, നിയോഗവും ഒത്തുവരുമ്പോള്‍ വധുവും കുടുംബവും ആകും എന്ന് അദ്ദേഹം പ്രസ്താവിച്ചു.
ജാടകള്‍ ഇല്ലാതെ, നെഹ്റു കുടുംബത്തില്‍ നിന്നും, ഇന്ദിരക്കും, രാജീവിനും, ഒക്കെ പിന്‍ഗാമിയായി കോണ്‍ഗ്രസിന് കരുത്തേകാന്‍ ഒരു നേതാവ് ഉടലെടുക്കുകയായി എന്ന് വേണം കരുതുവാന്‍.
സൈബര്‍ ലോകത്തെ പരസ്യ പ്രചാരണങ്ങളില്‍, പ്രസ്താവനകളില്‍, രാജ്യ വികസനം ഒതുങ്ങി നില്‍ക്കുമ്പോള്‍ സ്വന്തം കഴിവുകളില്‍ ഊറ്റം കൊള്ളാതെ, പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തെ ശക്തമായി എതിര്‍ത്തു കൊണ്ടും, നേരിടും എന്നും തുറന്നു പ്രസ്താവിച്ചു കൊണ്ട് പ്രധാനമന്ത്രി പദങ്ങളില്‍ ഒട്ടും താത്പര്യമില്ലാതെ ഒരു യുവ നേതാവ് ഉയര്‍ത്തെഴുന്നേല്‍ക്കുകയായി.
പദവിയല്ല പ്രവര്‍ത്തിയാണ് രാജ്യപുരോഗതിക്കും, രാഷ്ട്രീയത്തിനും ആവശ്യം എന്ന് രാഹുലിന് തെളിയിക്കാന്‍ ആവുമോ എന്ന ചോദ്യം ഇപ്പോഴും നിഴലിക്കുന്നു
Comments