കൃത്യസമയത്ത് കൃത്യതയോടെ ഇന്ത്യ മഹാരാജ്യം മറുപടി നല്‍കിയെന്ന് അലക്സ് ചിലമ്പട്ടശേരില്‍ . ലോക കപ്പില്‍ ഇനി പാക്കിസ്ഥാനെതിരെ കളിച്ചില്ലെങ്കില്‍ പോലും കളിക്ക് മുമ്പെ കളി ജയിച്ച ഇന്ത്യ പാക്കിസ്ഥാനു എന്നുമൊരു പേടി സ്വപ്നമായിരിക്കും . ഇന്ത്യയെ കുറച്ചു കാണാന്‍ ശ്രമിച്ച ഇമ്രാന് ഖാന് , ഇത് ക്രിക്കറ്റ് കളിയല്ലെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും . ചെയ്യേണ്ടതു ചെയ്യാൻ ഇനി നമ്മൾ മറ്റൊരു പുൽവാമയ്ക്കോ ഉറിക്കോ വേണ്ടി കാത്തിരിക്കരുത്. ഭീകരവാദത്തെ തീർത്തുകളയുക.തന്നെ വേണം .പഠാൻകോട്ട്, ഉറി ആക്രമണങ്ങളിൽ ജയ്ഷെ മുഹമ്മദ് ഭീകരർക്കുള്ള പങ്കിന്റെ തെളിവുകൾ പലതവണ ഇന്ത്യ നൽകിയെങ്കിലും ശക്തമായ നടപടിയെടുക്കാൻ പാക്കിസ്ഥാൻ തയാറായില്ല.ജയ്ഷിന്റെ ഏറ്റവും വലിയ ക്യാംപാണ് തകർത്തത്. കൊടുംകാടിനു നടുവിൽ മറ്റു ജനവാസമില്ലാത്ത സ്ഥലത്താണു ക്യാംപുകൾ സ്ഥിതിചെയ്തിരുന്നത്. കൊല്ലപ്പെട്ടത് വൻ സംഘമാണ്.അതിര്‍ത്തിയില്‍ ഭീകരരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങള്‍ക്ക് നേരെ മാത്രമാണ് ഇന്ത്യ ആക്രമണം നടത്തിയിട്ടുള്ളത്.
Comments