മലയാള സിനിമയില്‍ ഗാനരചയിതാക്കളായി കവികളും സാഹിത്യകാരന്‍മാരുമുള്‍പ്പടെ ഒരുപാട് പേര്‍ ഉണ്ടായിട്ടുണ്ട്. ചിലര്‍ ഒന്നോ രണ്ടോ ഗാനേത്താടെ പാട്ടെഴുത്ത് അവസാനിപ്പിച്ചു. മറ്റു ചിലര്‍ ഒരുപാട് ഗാനങ്ങള്‍ ഇപ്പോഴും എഴുതുന്നു. മൂന്നാമെതാരു കൂട്ടര്‍ തങ്ങളെ മലയാളം ആവശ്യെപ്പടുേമ്പാള്‍ മാത്രം ഇടക്കിടക്ക് പ്രത്യക്ഷെപ്പടുന്നു. അങ്ങിനെ വരുേമ്പാള്‍ അനാവശ്യമായെതാന്നും പടച്ചു വിടേണ്ടി വരുന്നില്ല. ഈ ഗ്രൂപ്പില്‍ പെടുന്നതും മലയാളസിനിമ ഏറ്റവും കൂടുതല്‍ ആവശ്യെപ്പടുന്നതുമായ ഗാനരചയിതാക്കളില്‍ ഒരാളാണ് രാജീവ് ആലുങ്കല്‍. ഇദ്ദേഹത്തിന്റെ പ്രണയവും വിരഹവും ദേഷ്യവും സങ്കടവും എന്നിങ്ങനെ വികാരവിചാരങ്ങളിടകലര്‍ന്ന വരികള്‍ ആവശ്യമുള്ള സാധാരണക്കാരും അല്ലാത്തവരുമായ ഒരു ജനത ഇന്ന് കേരളത്തിലുണ്ട്. കുട്ടികെളയും മുതിര്‍ന്നവെരയും ഒരു പോലെ ഹരംപിടിപ്പിക്കുന്നവയാണ് ഇദ്ദേഹത്തിന്റെ പാട്ടുകള്‍. നാമോരുത്തരും മൂളി നടക്കാനാ്രഗഹിക്കുന്ന, ചിന്തിക്കാനാ്രഗഹിക്കുന്ന, വിതുമ്പാനാ്രഗഹിക്കുന്ന, സ്വപ്‌നം കാണാനാര്രഗഹിക്കുന്ന, ഒരുപാട് പാട്ടുകള്‍ ഇദ്ദേഹത്തിേന്റതായുണ്ട്. ഇതില്‍ പക്ഷേ ഇദ്ദേഹത്തിേനറ്റവും കൂടുതലിഷ്‌ടം ഒരു വിരഹഗാനമാണ്. ഗര്‍ഭിണിയാെണന്നറിഞ്ഞ സന്തോഷവും എന്നാല്‍ കാമുകന്‍ അടുത്തില്ലാത്തതിന്റെ സങ്കടവും ഒരുമിച്ചനുഭവിക്കുന്ന ജൂലിെയന്ന പെണ്‍കുട്ടിയുടെ വിരഹം ആവിഷ്‌കരിക്കുന്ന ‘ചട്ടക്കാരി’ എന്ന സിനിമയിലെ ‘നിലാവേ നിലാവേ’ എന്ന ഗാനം. യൂ ട്യൂബില്‍ രണ്ടു ലക്ഷത്തിലധികം പേര്‍ കണ്ടതാണ് ഈ ഗാനം. തന്റെ പ്രിയെപ്പട്ട ഗാനെത്തയും അത് തനിെക്കങ്ങനെ പ്രിയെപ്പട്ടതായി എന്നതിനെക്കുറിച്ചും അദ്ദേഹം പറയുന്നു.
എന്റെ ആദ്യസിനിമെയന്ന നിലയില്‍ ‘ഹരിഹരന്‍ പിള്ള ഹാപ്പിയാണ്’ എന്ന ചിത്രത്തിലെ ‘തിങ്കള്‍ നിലാവില്‍’ എന്ന ഗാനം എനിക്ക് വളരെ ഇഷ്‌ടമാണ്, അതുേപാലെ ‘ഭാര്യ ഒന്ന് മക്കള്‍ മൂന്ന്’ എന്ന ചി്രതത്തിലെ ‘ഇനിയും കൊതിേയാടെ കാത്തിരിക്കാം’ എന്ന ഗാനവും യേശുദാസ് ശകുന്തളെയക്കുറിച്ച് 40 വര്‍ഷങ്ങള്‍ക്കു ശേഷം പാടിയ ‘്രപിയതമേ ശകുന്തളേ’ എന്ന ഗാനവുമൊക്കെ ഒരുപാട് ഇഷ്‌ടമാണ്. ഓരോ പാട്ടിനോടും ഓരോ വൈകാരികതയുണ്ട്. എന്നാല്‍ എന്റെ പാട്ടുകളില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ പ്രണയിക്കുന്നത്, വിരഹേവദന അനുഭവിക്കുന്നത്, ചിന്തിക്കുന്നത്, വിഷമിക്കുന്നത്, സ്വപ്‌നം കാണുന്നത് ഒക്കെ ‘ചട്ടക്കാരി’യിലെ ‘നിലാവേ നിലാവേ നീ മയങ്ങല്ലേ’ എന്ന പാട്ടിലൂെടയാണ്. അതു കൊണ്ടു തന്നെ മറ്റേതു ഗാനെത്തയുംകാള്‍ കൂടുതലായി ഞാനീ പാട്ടിനെ പ്രണയിക്കുന്നു.
‘ചട്ടക്കാര’ി എന്ന സിനിമ മലയാളത്തില്‍ ആദ്യമായി ഇറങ്ങുേമ്പാള്‍ അതിന് ഗാനരചന നിര്‍വ്വഹിച്ച വയലാറിന്റെ നാട്ടുകാരനാണ് ഞാന്‍. ‘മന്ദസമീരനില്‍’ എന്ന പാട്ട് അന്നും ഇന്നും ഒരുേപാലെ ജനകീയമാണ്. അതിേനാെടാപ്പം ആരുമറിയാതെ പോകുന്ന ഒരു പാട്ടു വന്നാലുണ്ടാവുന്ന അവസ്ഥ. അത് ചിന്തിക്കാനാവാത്തതായിരുന്നു. അതുെകാണ്ടു തന്നെ ഈ പാട്ടെഴുതുേമ്പാള്‍ എന്റെ ഉത്തരവാദിത്തത്തിനൊപ്പം വിഹ്വലതയും കൂടുതലായിരുന്നു. ഇതിലെ നിലാവിന്റെ വൈകാരിക സ്‌പര്‍ശം എന്നു പറയുന്നത് ഞാന്‍ ജനിച്ച വയലാര്‍ ഗ്രാമത്തിന്റെ വൈകാരികതയാണ്. ഞാന്‍ ജനിച്ച വര്‍ഷമാണ് ചട്ടക്കാരി ഇറങ്ങുന്നത്. നീണ്ട 39 വര്‍ഷങ്ങള്‍ക്കു ശേഷം ചട്ടക്കാരി റീമേക്കു ചെയ്യുന്നു. സേതുമാധവന്‍ സാറിന്റെ മകന്‍ സന്തോഷ് സേതുമാധവന്‍ അത് സംവിധാനം ചെയ്യുന്നു. ആ സാഹചര്യത്തില്‍ ഏതോ നിയോഗെമന്ന പോലെ എനിക്ക് പാട്ടെഴുതാന്‍ അവസരം വരികയാണ്. ജൂലിയുടെ ധര്‍മസങ്കടമാണ് ആ ഗാനം. ഗര്‍ഭിണിയാണെന്നറിഞ്ഞ നിമിഷം ജൂലിക്ക് ഒരേ സമയം സന്തോഷവും വിരഹേവദനയും പകരുന്ന ഒന്നാണ്. അതിന്റെ വികാരതീ്രവത ഒട്ടും കുറഞ്ഞു പോകാതെ അവതരിപ്പിക്കാനാകണം. പ്രണയം പങ്കു വെക്കുന്ന ആള്‍ അടുത്തില്ലാതാവുകയും സന്തോഷമോ വിരഹമോ വേവലാതിയോ പറയാന്‍ ആരുമില്ലാതാവുകയും ചെയ്യുകയാണ്.. 39 വര്‍ഷങ്ങള്‍ക്കു മുമ്പത്തെ സിനിമയാെണങ്കിലും വികാരങ്ങള്‍ക്ക് എന്നും ഒരേ മുഖമാണ്, വിഷ്വലേ മാറുന്നുള്ളൂ. സമൂഹം മാറി. 39 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പെണ്‍കുട്ടി വിവാഹിതയാകാതെ ഗര്‍ഭിണിയാകുേമ്പാള്‍ ഉണ്ടാകുന്ന വിഹ്വലതകള്‍ ഇന്നില്ല. അങ്ങനെ വരുേമ്പാള്‍ വികാരങ്ങളെ എങ്ങനെ സമീപിക്കണം എന്ന ചോദ്യവും അവിടെ ഉയരുന്നുണ്ട്. മാറിയ കാലത്തെ ജൂലിയുടെ സങ്കടം അതേ രീതിയില്‍ തന്നെ വരച്ചു കാട്ടണമെന്ന ആഗ്രഹം ഒരു പരീക്ഷണം നടത്തിച്ചു. ആ സാഹചര്യത്തില്‍ ‘നീ എവിടയാണ് നാഥാ’ എന്നു പറയുന്ന പഴയ ശൈലിയില്‍ നിന്ന് മാറിയിട്ട് ഒരു പരീക്ഷണം നടത്തുകയാണ് ആ പാട്ടിലൂടെ ഞാന്‍ യഥാര്‍ത്ഥത്തില്‍ ചെയ്‌തത്. ജൂലിയുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ പ്രകൃതിയെ കൊണ്ടു വന്നു. അങ്ങെനയാണ് ജൂലിയുടെ സങ്കടം കേള്‍ക്കാന്‍ ഒരു തേര്‍ഡ് പേഴ്‌സണായി പ്രകൃതി എത്തുന്നത്. മറ്റാേരാടും പറയാനാവാത്ത ആ സങ്കടം അവള്‍ പ്രകൃതിേയാടു പറഞ്ഞു. നിലാവിേനാടും കാറ്റിേനാടും പ്രണയരാമഴേയാടും പറഞ്ഞു ി. തന്റെ പ്രണയെത്തക്കുറിച്ച്, വിരഹെത്തക്കുറിച്ച് എല്ലാം..............
മറ്റാെരക്കുറിച്ചോ പറഞ്ഞിട്ട് സ്വന്തം സങ്കടമാെണന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ള ഒരു എഴുത്താണ് പരീക്ഷിച്ചത്, അവള്‍ മറ്റാെരക്കുറിച്ചോ പറയുകയാണ്. മറ്റാരുെടയോ ധര്‍മ്മസങ്കടങ്ങള്‍ അറിയിക്കുകയാണ്. എന്നാല്‍ ആ വിരഹരാഗം കേള്‍ക്കുന്നവര്‍വര്‍ക്കറിയാം. അത് മറ്റാരുെടയും സങ്കടമെല്ലന്ന്, മറ്റാരുെടയും പ്രണയമെല്ലന്ന്, മറ്റാരുെടയും വിരഹമെല്ലന്ന്. തന്റെ സങ്കടങ്ങള്‍. മറ്റാേരാടും പറയാനാവാത്ത അവളുടെ വിഷമം അവള്‍ പ്രകൃതിേയാട് പറയുകയാണ്. പ്രകൃതിയുമായുള്ള ജൂലിയുടെ സംവദിക്കലാണ് ഈ ഗാനം. ഒരു തേര്‍ഡ് പേഴ്‌സണ്‍ കാഴ്‌ചപ്പാടിനൊപ്പം ഫിലോസഫിക്കല്‍ മൂവ്‌മെന്റും ഇതില്‍ കടന്നു വരുന്നുണ്ട്. നിലാവുള്ള ഒരു രാത്രിയില്‍ പ്രണയം ആരംഭിക്കുന്നു. മറ്റൊരു നിലാവുള്ള രാത്രിയില്‍ അതേ തീവ്രതയില്‍ വിരഹം. അപ്പോള്‍ വരികളും തീവ്രമാകേണ്ടതുണ്ട്. നമുക്ക് ഏറ്റവും ഇഷ്‌ടെപ്പടുന്ന ഒരാള്‍ മാറിക്കഴിയുേമ്പാഴുണ്ടാകുന്ന വിഷമം നമുേക്കാരോരുത്തര്‍ക്കും അനുഭവെപ്പടുന്നതാണ്. നമ്മുടെ ഭാര്യയോ മക്കളോ രണ്ടു ദിവസം മാറി നില്‍ക്കുമ്പോള്‍ അവരുടെ സാന്നിധ്യം ഫീല്‍ ചെയ്യുകയാണ്. ,ചിലേപ്പാള്‍ ഒരു ചമ്മന്തിയരക്കലിലായിരിക്കും. ചിലേപ്പാള്‍ ഒരു ചിരിയിലായിരിക്കും. മറ്റു ചിലേപ്പാള്‍ ഒരു കലഹത്തിലായിരിക്കും. ആ കലഹത്തിന്റെ സൗന്ദര്യം അപ്പോഴാണ് മനസിലാവുക. എനിക്ക് എന്റെ നാലു വയസില്‍ അമ്മയെ നഷ്‌ടെപ്പട്ടതാണ്. അമ്മയുടെ സാന്നിധ്യമില്ലാതെ ജീവിച്ചതു കൊണ്ടാവാം ഒരു പരുക്കന്‍ സമീപനമാണ് എന്തിലും. അതിനു ശേഷം എന്റെ കൂടെ നടന്ന എന്റെ അനുജന്‍ 15ാമത്തെ വയസ്സില്‍ മരിക്കുകയാണ്. ഇന്നലെ വരെ ബഹളം വച്ചു നടന്നതാണ്, വഴക്കടിച്ചു നടന്നതാണ് ഞങ്ങളുടെ സ്‌നേഹമെന്നു മനസിലായത് അന്നാണ്. അതു നമുക്ക് അവരുടെ അസാന്നിധ്യത്തിലേ മനസിലാവൂ. അതുേപാലെ നമുക്ക് ഇഷ്‌ടെപ്പട്ട ഒരു പെണ്‍കുട്ടിയെ പിന്നീട് കാണാന്‍ സാധിക്കാത്ത അവസ്ഥ വരുേമ്പാള്‍, അപ്പോെഴാക്കെ ഇത്തരം വികാരവിചാരങ്ങള്‍ നമ്മില്‍ വന്നു നിറയും.
ലോകം ഒരാളിേലക്കു ചുരുങ്ങുകയും അയാള്‍ ഈശ്വരേനക്കാള്‍ വലുതാവുകയും ചെയ്യുന്നതാണ് പ്രണയം. അത് ഏതൊരാള്‍ക്കും ഉണ്ടാകുന്നതു പോലെ എനിക്കും ഉണ്ടായിട്ടുണ്ട്. ആ ഒരു അവസ്ഥയില്‍ നിന്നാണ് എന്റെ ‘ഇഷ്‌ടമാെണന്നാദ്യം’ എന്ന ആല്‍ബം ഉണ്ടായത്.. ഈശ്വരന്‍ പോലും അയാളാെണന്നു തോന്നും. നമുക്ക് അമ്പലത്തില്‍ പോകാന്‍ തോന്നില്ല,. ഇത്തരത്തില്‍ ഒരു തീവ്രപ്രണയം തോന്നിയ ശേഷം അയാള്‍ നഷ്‌ടെപ്പടുേമ്പാള്‍ ഉണ്ടാവുന്ന ഒരു വിങ്ങലുണ്ട്. ലോകം നമ്മുടെ മുന്നില്‍ അടഞ്ഞു പോകും. നമ്മളേ ഇല്ലാതായതായി തോന്നും . അത് പക്ഷേ അപ്പോഴത്തെ തോന്നല്‍ മാത്രമാണ്. പിന്നീട് മറ്റു സ്‌നേഹമുഖങ്ങള്‍ കിട്ടുേമ്പാള്‍, പുതിയ ബന്ധവും സ്‌നേഹവും ലഭിക്കുമ്പോള്‍ അത് താനേ മറക്കും . അത് മറന്നേ പറ്റുകയുള്ളൂ. അപ്പോള്‍ അതു മറന്നിട്ട് ഇതാണ് നമ്മുടെ ഏറ്റവും വലുതെന്നു തോന്നും. പഴയെതല്ലാം മറക്കും. എന്നാല്‍ എഴുതാനിരിക്കുേമ്പാള്‍ അറിയാതെ എല്ലാം കടന്നു വരും. അങ്ങെനയാണ് ഈ പാട്ടും വന്നത്. ഈ ഗാനത്തിന്റെ മറ്റൊരു പ്രതേ്യകത എന്നത് ഇതില്‍ ഓര്‍ക്കസ്‌ടേ്രഷന്‍ എപ്പോഴും താഴെയാണ് എന്നതാണ്. വരി വളരെ വ്യക്തമായി മുമ്പേ നടക്കുന്നു. അതിന് എം. ജയച്രന്ദന്‍ ചേട്ടനോടെനിക്ക് നന്ദിയുണ്ട്. വരികളെ മുമ്പേ നടത്താനുെള്ളാരു സൗമനസ്യം സംഗീതസംവിധായകനുണ്ടായി. ഓര്‍ക്കസ്‌ടേ്രഷനും സംഗീതവുമാണ് പാട്ടിനെ മികച്ചതാക്കുന്നത് എന്ന ധാരണ ഒരുപാടാളുകളിലുണ്ട്. എന്നാല്‍ പാട്ടിലെ സാഹിത്യം ആലോചനാമൃതമാകുേമ്പാഴാണ് ആ പാട്ട് നമ്മുേടതായി മാറുന്നത്. ഭംഗിയായി വാക്കുകള്‍ ഉപേയാഗിക്കാന്‍ കഴിഞ്ഞു എന്നതും ഈ ഗാനം നല്‍കുന്ന സംതൃപ്‌തികളിെലാന്നാണ്.
ഈ കാലഘട്ടത്തില്‍ ജനിക്കുന്ന ഗാനങ്ങളില്‍ ഉണ്ടാവാറുള്ള ബഹളെമാന്നും അതിലില്ല, ഒരു നല്ല സിനിമാഗാനെത്തക്കുറിച്ച് നമുക്കുള്ള എല്ലാ ധാരണകളും ആ പാട്ട് നിറേവറ്റുന്നുണ്ട്. ,.ഇന്ന് വരികള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു പാട്ടും മലയാള സിനിമയില്‍ ഇറങ്ങുന്നില്ല. ആകെ ഒരു ബഹളമാണ്. ആ ബഹളത്തില്‍ സ്ഥിരം കനവ്, നിനവ് എന്ന കുറെ പദങ്ങളും. വച്ച് സാഹചര്യത്തെ പരിേപാഷിപ്പിക്കുന്ന പാട്ടുകളാണിറങ്ങുന്നത്. കാലാതിവര്‍ത്തിയായി നിനനില്‍ക്കേണ്ട ഒന്നാണ് സിനിമാഗാനെമന്നും ആറു തലമുറക്കു ശേഷവും ടെലിവിഷന്‍ തുറന്നാല്‍ കാണുന്ന ഒന്നാണ് ഇതെന്നും അതു കൊണ്ടു തന്നെ കുറച്ചു കൂടി ഉത്തരവാദിത്തേത്താടെ സമീപിക്കണെമന്നും പാട്ടെഴുതുന്നവര്‍ മനസിലാക്കുന്നില്ല. ഒരു മഹാകവിത വായിച്ച് സാധാരണക്കാരന്‍ അവന്റെ പ്രണയം സംവദിക്കുന്നില്ല. സാധാരണക്കാരന്‍ പ്രണയിക്കുന്നതും വേവലാതിപ്പടുന്നതും വിഹ്വലതെപ്പടുന്നതും കാത്തിരിക്കുന്നതും പ്രതീക്ഷിക്കുന്നതും ഒരു സിനിമാഗാനത്തിലൂടയൊണ്. അല്ലാതെ ഉള്ളൂരിന്റെയും ആശാെന്റയും കവിത വായിച്ച് തന്റെ പ്രണയത്തെ കൂട്ടിവായിക്കാനുള്ള ഒരു സാഹചര്യം അവനുണ്ടാകുന്നില്ല. പ്രശസ്‌തമായ പല സിനിമാഗാനങ്ങളും ഒരു പുസ്‌തകമായി പ്രസിദ്ധീകരിച്ചിരുെന്നങ്കില്‍ വായനാശീലമുള്ള കുറച്ചാളുകളുടെ വികാരം മാത്രമായി ഒതുങ്ങുമായിരുന്നു. മറ്റൊരു സന്തോഷം മലയാളത്തിലെ മറ്റേതു ഗായികക്കും പാടാനാവാത്ത വിധത്തില്‍ ഒരു അന്യനാട്ടുകാരിയായ ബംഗാളിെലവിെടയോ ജീവിക്കുന്ന ശേ്രയ പാടിയിട്ടുണ്ട് എന്നതാണ്. ഒരു സംഗീതസംവിധായകനോ ഗാനരചയിതാവിനോ പറഞ്ഞു കൊടുക്കാനാവാത്ത ഒരു വികാരതീ്രവത ഒരു കുണുങ്ങലിലൂടെ ഈ പാട്ടില്‍ സന്നിേവശിപ്പിക്കാന്‍ ശേ്വത ശ്രമിച്ചിട്ടുണ്ട്. ആ വിരഹതീ്രവത ഭംഗിയായി അവര്‍ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തെ വികലമാക്കുന്ന കേരളത്തിലെ സ്‌ത്രീകള്‍ക്ക് ഒരു പാഠപുസ്‌തകമാണ് ശേ്രയയുടെ ഭാവഗരിമയുള്ള മലയാള ഉച്ചാരണം. വരികളെ സംഗീതസംവിധായകന്‍ വളരെ ബഹുമാനേത്താടെ കൊണ്ടാടിയെന്നതും ഇതിനെ മികച്ചതാക്കിയ ഘടകങ്ങളാണ്. ഈ കാരണങ്ങെളാക്കെ തന്നെയാവാം എനിക്ക് ഈ ഗാനം അത്ര മേല്‍ പ്രിയങ്കരമായി മാറിയെതന്ന് ഞാനും വിശ്വസിക്കുന്നു.
Comments