കുറുമ്പും കുസൃതിയുമായി മലയാളികളുടെ മനസ് കീഴടക്കിയ ആനിയെക്കുറിച്ച് ഓര്‍ക്കാന്‍ ചിത്ര എന്ന വീട്ടമ്മയ്ക്ക് ഇപ്പോള്‍ സമയമില്ല. വീട്ടമ്മയുടെ റോള്‍ എന്‍ജോയ് ചെയ്യുകയാണ് ചിത്രയിപ്പോള്‍. അതിനൊപ്പം പാചകത്തില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുന്നു. അത് ആദ്യം പരീക്ഷിക്കുന്നത് ഭര്‍ത്താവ് ഷാജി കൈലാസില്‍ തന്നെയാണ്. ഇതുവരെ പ്രിയതമ ഉണ്ടാക്കി കൊടുക്കുന്ന വിഭവങ്ങള്‍ മോശമാണെന്ന് ഷാജി കൈലാസിനു പറയേണ്ടി വന്നിട്ടില്ല. കാരണം ചിത്രയുടെ കൈപുണ്യംതന്നെ. ഷാജി കൈലാസിന്റെ ഭാര്യയായി തിരുവന്തപുരത്തേ വീട്ടിലെത്തുമ്പോള്‍ പാചകത്തെക്കുറിച്ച് ചിത്രയ്ക്ക് ഒരു എത്തും പിടിയുമില്ലായിരുന്നു. പഠിത്തവും, അഭിയവും ഒക്കെയായി അടുക്കളയില്‍ കയറാന്‍ സമയം കിട്ടിയില്ലെന്നതാണ് സത്യം. ആഘോഷങ്ങളെല്ലാം ശരിയ്ക്കും ആസ്വദിച്ചു തുടങ്ങിയത് വിവാഹശേഷമാണെന്ന് ചിത്ര പറയുന്നു. ഓണവും ക്രിസ്തുമസും വിഷുവും ഈസ്റ്ററുമെല്ലാം ഒരുപോലെ അടിച്ചു പൊളിച്ചു ആഘോഷിക്കുന്ന കുടുംബമാണ് ഷാജിയുടേത്. ഓരോ വിശേഷദിനവും ഉത്സവ പ്രതീതിയാണ്. ആ ആഘോഷങ്ങളെക്കുറിച്ച് അശ്വമേധത്തോട് പറയുമ്പോള്‍തന്നെ ചിത്രയുടെ മുഖത്ത് നിറഞ്ഞ സന്തോഷം.
എങ്ങയൊയിരുന്നു വിവാഹശേഷമുള്ള ക്രിസ്തുമസ്?
കല്യാണത്തിനുമുമ്പ് ഇത്ര അടിപൊളിയായി ഞാന്‍ ക്രിസ്തുമസ് ആഘോഷിച്ചിട്ടേയില്ല. ഇവിടെ സ്റ്റാറും ട്രീയും പൂല്‍ക്കൂടുമെല്ലാം ഒരുക്കും. ഷാജിയേട്ട് അതൊക്കെ നിര്‍ബന്ധമുള്ള കാര്യമാണ്. മക്കള്‍ക്കും അതിലൊക്കെ വലിയ സന്തോഷമാണ്.
ക്രിസ്തുമസ് പാചകത്തില്‍ പരീക്ഷണങ്ങളൊക്കെ നടത്താറുണ്ടോ?
ഷാജിയേട്ടന്റെ അമ്മ പഠിപ്പിച്ചുതന്ന വിഭവങ്ങളാണ് ക്രിസ്തുമസ് സ്പെഷ്യല്‍. ഇടയ്ക്ക് എന്റേതായ പരീക്ഷണങ്ങളും നടത്തി നോക്കാറുണ്ട്. മക്കളും ഷാജിയേട്ടും അത് കഴിച്ചിട്ട് നല്ലതാണെന്ന് പറഞ്ഞു കേള്‍ക്കുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അവര്‍ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ഉണ്ടാക്കി കൊടുക്കാന്‍ ഞാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.
എന്താണ് ഷാജി കൈലാസിന്റെ ഇഷ്ടവിഭവങ്ങള്‍?
ചേട്ട് അങ്ങനെ പ്രത്യേകിച്ച് ഇഷ്ടങ്ങളൊന്നുമില്ല. എന്നാല്‍ ക്രിസ്തുമസിനു അപ്പവും താറാവ് റോസ്റ്റുമാണ് താല്പര്യം. ഞാന്‍ ഉണ്ടാക്കുന്ന വിഭവങ്ങളില്‍ ചേട്ടനു ഏറ്റവും ഇഷ്ടപ്പെട്ടതും അതുതന്നെ.
ഷാജി കൈലാസിന്റെ ഇഷ്ടവിഭവമായ താറാവ് റോസ്റ്റിന്റെ റെസിപ്പി ചിത്ര അശ്വമേധം വായനകാര്‍ക്കായി നല്‍കുന്നു.
താറാവ് റോസ്റ്റ്
താറാവ് (ഇടത്തരം കഷണങ്ങളാക്കിയത്) - ഒരു കിലോ
വിന്നാഗിരി - 2
ഡെസേര്‍ട്ട് സ്പൂണ്‍ ഉപ്പ്,വെളിച്ചെണ്ണ, കടുക് - ആവശ്യത്തിനു
സവോള (നീളത്തില്‍ അരിഞ്ഞത്) - 2
ഇടത്തരം ഉരുളക്കിഴങ്ങ് പുഴുങ്ങി നാലായി മുറിച്ചത് - 2
ഇടത്തരം അരയ്ക്കാന്‍ മല്ലിപ്പൊടി - 2
ഡെസേര്‍ട്ട് സ്പൂണ്‍ മുളകുപൊടി - 1
ടീസ്പൂണ്‍ കുരുമുളകുപൊടി - അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
ജീരകം - 2 നുള്ള്
പെരുംജീരകം - ഒരു ടീസ്പൂണ്‍
ഗ്രാമ്പൂ - 6 എണ്ണം
ഏലയ്ക്ക - 4 എണ്ണം
കറുവാപ്പട്ട സവോള കൊത്തിയരിഞ്ഞത് - അര കപ്പ്
ഇഞ്ചി - ഒരു കഷ്ണം
വെളുത്തുള്ളി - ഒരു കുടം
തയാറാക്കുന്ന വിധം
അരയ്ക്കാനുള്ള ചേരുവകള്‍ നന്നായി അരച്ചെടുത്ത് ഉപ്പും വിന്നാഗിരിയും ചേര്‍ക്കുക. ഈ മിശ്രിതം ഇറച്ചിയില്‍ പുരട്ടി ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. ഒരു പാത്രത്തില്‍ വെളിച്ചെണ്ണയൊഴിച്ച് താറാവ് നന്നായി വറുത്തെടുക്കുക. ശേഷം ഈ എണ്ണയില്‍ കടുകിട്ട് പൊട്ടുമ്പോള്‍ സവേളാ ചേര്‍ത്ത് വഴറ്റുക. ആവശ്യമെങ്കില്‍ എണ്ണ ഒഴിക്കണം. ഇതില്‍ തക്കാളി ചേര്‍ത്ത് വഴറ്റുക. എണ്ണ തെളിയുമ്പോള്‍ വറുത്തുവച്ച ഇറച്ചിയിട്ട് വേകാനുള്ള വെള്ളവും ഒഴിച്ച് ചെറു തീയില്‍ പാത്രം മൂടി നന്നായി വേവിക്കുക. ചാറ് കുറുകുമ്പോള്‍ വേവിച്ചുവച്ച ഉരുളക്കിഴങ്ങ് ചേര്‍ക്കണം. നന്നായി കുറുകി വരുമ്പോള്‍ മല്ലിയിലയും കറിവേപ്പിലയും ചേര്‍ത്ത് വാങ്ങാം.
Comments