യുഎസ് വിമാനയാത്രയില്‍ ഇ-ഉപകരണങ്ങള്‍ കൈവശം വയ്ക്കരുതെന്ന ഉത്തരവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ബിസിനസ്സുകാരെയും സോഫ്റ്റ് വെയര്‍ മേഖലയിലുള്ളവരെയുമാണ്.ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യം കുറയ്ക്കുന്നതിന് പുതിയ പദ്ധതി എമിറേറ്റ്സ് പോലെയുള്ള വലിയ വിമാന കമ്പനികള്‍ കൊണ്ടു വരുമെന്ന് പ്രതീക്ഷിക്കുന്നതായി കേരള ചേംമ്പര്‍ ഓഫ് കോമേഴ്സ് നോര്‍ ത്ത് അമേരിക്കയുടെ ട്രഷര്‍ അലക്സ് ചിലമ്പട്ടശ്ശേരില്‍ അഭിപ്രായപ്പെട്ടു.
എമിറേറ്റ്‌സ് റിപ്പോര്‍ട്ടനുസരിച്ചു 90% യാത്രികരും സ്മാര്‍ട് ഫോണ്‍ വൈഫൈ കണക്റ്റിവിറ്റി ഉപയോഗിക്കുന്നവരാണ്.ദുബായ്ക്കു പുറമേ, കയ്‌റോ (ഈജിപ്ത്), അബുദാബി (യുഎഇ), ഇസ്തംബുള്‍ (തുര്‍ക്കി), ദോഹ (ഖത്തര്‍), അമ്മാന്‍ (ജോര്‍ദാന്‍), കുവൈത്ത് സിറ്റി, കാസാബ്ലാങ്ക (മൊറോക്കോ), ജിദ്ദ, റിയാദ് (സൗദി അറേബ്യ) എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണു യുഎസ് ഇലക്ടോണിക് ഉപകരണ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വിമാനത്തിലെ മൊബൈല്‍, വൈഫൈ കണക്ടിവിറ്റി ഉപയോഗിക്കാമെന്നതിനാല്‍ ഇ-ലോകവുമായുള്ള യാത്രക്കാരുടെ ബന്ധം തുടരാനാകുമെങ്കിലും കമ്പനി ആവശ്യങ്ങള്‍ക്കായുള്ള യാത്രകളില്‍ ലാപ് ടോപ് കരുതുന്നത് ധാരാളം മണിക്കൂര്‍ ജോലി ചെയ്യുവാനുള്ള അവസരം നല്കുമായിരുന്നു.ഇലക്ട്രോണിക് ഉപകരണങ്ങൾക്കു വിലക്കു വന്നതോടെ വിലപ്പെട്ട 13 മണിക്കൂർ യാത്രക്കാർ ഒന്നുംചെയ്യാതെ ഇരിക്കേണ്ട അവസ്ഥയാണ്.വിമാന കമ്പനികള്‍ വിമാനത്തിനുള്ളില്‍ തന്നെ ചെറിയ ലാപ്ടോപ്പ് ഒരു ചെറിയ തുകക്ക് വാടകക്ക് നല്കിയാല്‍ അത്യാവശ്യക്കാര്‍ ക്ക് യു.എസ്.ബി ഉപയോഗിച്ച് ജോലികള്‍ തുടരാന്‍ സാധിക്കും . അമേരിക്കയിലെ ഇന്ത്യന്‍ സം ഘടനകള്‍ ഒറ്റക്കെട്ടായി നിന്ന് ഈ വിഷയം ഗവണ്‍മെന്റിന്റെ മുമ്പില്‍ കൊണ്ട് വരണം .മലയാളി സംഘടനകളും വേണ്ട പിന്തുണ നല്കണം .
13 മണിക്കൂർകൊണ്ടു കേരളത്തിൽനിന്ന് യുഎസിലേക്കെത്താവുന്ന സൗകര്യമാണ് എമിറേറ്റ്സ്, ഖത്തർ, എതിഹാദ് എയർലൈൻസുകൾ ഒരുക്കുന്നത്. സമയം,യാത്രാച്ചെലവും ഈ റൂട്ടിൽ കുറവാണ്. മലയാളികൾക്കു രണ്ടു മാർഗങ്ങളാണുള്ളത്. ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കു പോയി അവിടെനിന്ന് യൂറോപ്പ് വഴി യുഎസിലെത്തുക. ലണ്ടൻ, പാരിസ് എന്നിവിടങ്ങളിൽ സ്റ്റോപ് ഓവറുകൾ എടുക്കേണ്ടിവരും. ഈ റൂട്ടിലെ യാത്രയ്ക്ക് 24 മണിക്കൂറെങ്കിലും വേണ്ടിവരും. യാത്രാച്ചെലവും വൻതോതിൽ വർധിക്കും
Comments
alex , this is created by american airlines. they dont like emirates taking thieir business