You are Here : Home / എന്റെ പക്ഷം

ഹിന്ദി രാഷ്ട്രഭാഷ ആണ് എങ്കിൽ.ഹിന്ദു എന്നത് രാഷ്ട്രീയം അല്ല.ഇന്ത്യ ഹിന്ദു രാഷ്ടവും അല്ല

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Saturday, March 10, 2018 12:36 hrs UTC

ഇന്ത്യ എന്ന മഹാരാജ്യം വിഭജനത്തിനു മുൻപും,അതിനു ശേഷവും ഉൾക്കൊണ്ടിരിക്കുന്നതു നാനാ ജാതി മതസ്ഥരെ ആണ്.ഹിന്ദു രാജ്യത്തിനായി വാദിക്കുന്നവരുടെ രാഷ്ട്രീയ പാർട്ടികളുടെ നിർമ്മാണത്തിനും മുൻപേ ഉള്ള ഇന്ത്യയുടെ ചരിത്രത്തിൽ വിവിധ മത വിഭാഗങ്ങൾ ഉണ്ടായിരുന്നു.ഇനി ഉണ്ടായിരുന്നില്ല എങ്കിൽ തന്നെ മതം മനുഷ്യന്റെ വിശ്വാസത്തിന്റെ ഭാഗം മാത്രമാണ്. ഗാന്ധിജി ഇന്ത്യ പാക്ക് വിഭജനത്തിനു സമ്മതം മൂളിയത് രണ്ടു രാജ്യങ്ങളിലും സമാധാനത്തോടെ ഇനി ഉള്ള കാലം മനുഷ്യർ ജീവിയ്ക്കും എന്നത് കൊണ്ട് മാത്രമാണ്.ജിന്നയും,നെഹ്രുവും രണ്ടു നേതാക്കൾ,അവർ രാജ്യത്തെ രണ്ടു ധ്രൂവങ്ങളിലേയ്ക്ക് വലിയ്ക്ക പ്പെടുന്നതിനു മുൻപേ എടുത്ത നല്ല തീരുമാനം.ഏതു രാഷ്ട്രീയത്തിന്റെ പേരിൽ ആയാലും നല്ലൊരു ശക്തനായ നേതാവ് ഇന്ത്യക്കു ആവശ്യം ആണ്.അതിനു രാഷ്ട്രീയ പിൻബലം അത്യന്താ പേക്ഷിതം ആണ്. രാമാ ക്ഷേത്ര നിർമ്മാണത്തിൽ തുടങ്ങിയ ബി ജെ പി യുടെ വളർച്ച അവരുടെ ജാതി മത പിൻബലം മാത്രമാണ്.അതിനെ രാഷ്ട്രീയം എന്ന് പൂർണ്ണമായി പറയുവാൻ കഴിയില്ല.

 

രാഹുൽ ഗാന്ധി ബി ജെ പി യ്‌ക്കോ,നരേന്ദ്ര മോഡിയ്‌ക്കോ വേണ്ടിയുള്ള ശക്തനായ പ്രതിയോഗിയും അല്ല.ഇന്നുള്ള കോൺഗ്രസിൽ നോർത്ത് ഇന്ത്യൻ കുത്തകകൾ ,എന്ന് സ്വന്തം പതനം തിരിച്ചറിഞ്ഞു കേരളം പോലുള്ള സംസ്ഥാനത്തിന് നേതൃ പദവി കൈമാറുന്നുവോ അന്ന് മാത്രമേ ഇന്ത്യയിൽ കോൺഗ്രസിന്ഉറച്ച ഒരു ലോക സഭ ഉണ്ടാക്കുവാൻ കഴിയൂ.യച്ചൂരി പറഞ്ഞ അഭിപ്രായങ്ങൾ കമ്യൂണിസ്റ്റ് പാർട്ടി കേരള ഘടകം പുറം കാൽ കൊണ്ട് ചവിട്ടി കളഞ്ഞപ്പോൾ അവർ അറിഞ്ഞോ അറിയാതയോ സഹായിക്കുന്നത് ബി ജെ പി,ആർ എസ് എസ്‌ വളർച്ചയെ ആണ്.കേന്ദ്രത്തിൽ കഴിഞ്ഞ കാലങ്ങളിൽ ഭരിച്ച കൊണ്ഗ്രെസ്സ് ഉഭയ കക്ഷി ബന്ധങ്ങളിൽ വരുത്തിയ വീഴ്ചകൾ,കാല താമസം നല്ലൊരു സൈബർ സംവിധാനം വഴി നരേന്ദ്ര മോദിക്ക് തിരിച്ചു പിടിയ്ക്കാൻ കഴിഞ്ഞു എന്നതാണ് ഇന്ത്യ ഒഴികെ ഉള്ള ലോക രാഷ്ട്രങ്ങളിൽ ഇന്ന് ഇന്ത്യയെ വളരെ ഉയർന്ന റാങ്കിൽ എത്തിച്ചത്.ഇന്നുള്ള കൊണ്ഗ്രെസ്സ്,കമ്യൂണിസ്റ്റ്,പ്രാദേശിക പാർട്ടികൾക്ക് അതിനു കഴിഞ്ഞില്ല. കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങളിൽ നേതാവിന് വേണ്ടി ആത്മഹത്യ ചെയ്യുന്നവർ ആണ്.

 

കേരളത്തിൽ ഇന്ന് വരെ അത് സംഭവിച്ചിട്ടില്ല.കാരണം അവർ ചിന്താ ശേഷി ഉള്ളവർ ആണ്.കേരളത്തിൽ കാവി പൂശുക എന്നത് ചിലപ്പോൾ ബി ജെ പി യുടെ ഉപേക്ഷിക്കേണ്ടുന്ന സ്വപ്നമോ,ആധ്യാഭിലാഷമോ ഒക്കെ ആയി അവശേഷിക്കും.ഇനി അഥവാ അങ്ങിനെ ഒന്നുണ്ടായാൽ ചെറിയ കാലയളവിലെ ഒരു തൂക്കു മന്ത്രി സഭ മാത്രവും ആയിരിയ്ക്കും. ഇന്ത്യയുടെയും,സംസ്ഥാനങ്ങളുടെയും,കേരളത്തിന്റെയും പുരോഗതി മാറി മാറി വരുന്ന സർക്കാരുകൾ മൂലമോ,രാഷ്ട്രീയ പാർട്ടികൾ മൂലവും അല്ല എന്ന യാഥാർഥ്യം കേരളത്തിലെ കഠിനാദ്ധ്വാനികൾ ആയ ജനങ്ങൾ നന്നായി മനസ്സിലാക്കുന്നവർ ആണ്. മാർക്സിസ്റ് പാർട്ടിയെ ഞാൻ തഴയുന്നതു പറയുന്നത്, കേരളത്തിലെ മാർക്സിസ്റ്റ് പ്രായോഗിക പാർട്ടി അല്ലാത്തതിനാൽ മാത്രം ആണ്.കൊണ്ഗ്രെസ്സ് നല്ല ഭരണം കാഴ്ച വച്ചിട്ടുണ്ട്.അഴിമതിയും ചെയ്തിട്ടുണ്ട്.ഒരു ലീഡർ എന്നാൽ ലോക ശ്രദ്ധ പിടിച്ചു പറ്റുന്നവൻ ആയിരിയ്ക്കണം,ലോകത്തിലെ ഏറ്റവും വലിയ പാർട്ടി,ഇന്ത്യയും,കൂടുതൽ സംസ്ഥാനങ്ങൾ,ഭരിയ്ക്കുന്നു,വിവിധ ഭാഷകൾ,മതങ്ങൾ,ജാതികൾ,വിശ്വാസങ്ങൾ,പക്ഷെ ഭരിക്കുന്നത് ഹിന്ദു മുന്നണി,നേതാവ് ഹിന്ദു രാഷ്ട്രീയക്കാരൻ,നിരവധി കർമ്മ പദ്ധതികൾ,ലോകം മുഴുവൻ സ്വീകരണം,വിദേശ രാജ്യങ്ങൾ ഉറ്റു നോക്കുന്നത് ഈ ഒരു പ്രൊഫൈൽ ആണ്.അതിൽ നരേന്ദ്രമോദി 100 % വിജയം.നമ്മൾ കണ്ടിട്ടില്ലേ.

 

പ്രഗ്യാപനങ്ങൾ,നല്ല വെബ് സൈറ്റ്,ട്വീറ്റിംഗ്, ആധുനിക ലോകത്തിൽ ഇതെല്ലാം ആണ് രാഷ്ട്രവും,രാഷ്ട്രീയവും.കാനഡയിലെ പ്രധാന മന്ത്രിയെ നോക്കു ..താരം ആണ് .പക്ഷെ കാട്ടിക്കൂട്ടുന്നത് തീവ്രവാദ ബന്ധം ഉള്ള വരെ സംരക്ഷിക്കൽ ആണ്. നല്ല കസവു മുണ്ട് ,സെറ്റ് സാരി,മുക്ക് പണ്ടങ്ങൾ , നീലവും,കഞ്ഞിയും മുക്കിയ.ചട്ടയും മുണ്ടും,നല്ല വെളുത്ത കള്ളി മുണ്ടിൽ വീതിയുള്ള പച്ച ബെൽറ്റ്,പെണ്ണുങ്ങൾക്ക് സുറുമയും,ജിമിക്കിയും ഇവയൊക്കെ ഉടുത്തു നല്ല സ്റ്റൈലിൽ അമ്പലങ്ങൾ,പള്ളി,മസ്ജിത് ഇവിടെ പോകുന്ന മനുഷ്യരെ.അവരുടെ കുടുംബത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ,പട്ടിണി,ദാരിദ്രം,രോഗം,ഏതെങ്കിലും,അയൽ സംസ്ഥാനക്കാരൻ അറിയുന്നോ ഇത്.ഇതുപോലാണ് ഇന്ത്യയുടെ കാര്യവും. മോഡി എന്ന ലീഡർ എന്റെ ആരാധകൻ ആണ് ..,"ആ ലീഡർ ഷിപ് ക്വാളിറ്റി മാത്രം" . കമ്യൂണിസ്റ്റ് (സിപിഐ എം) എനിക്ക് ദഹിയ്ക്കാത്ത ഒന്നും, എന്ന് എടുത്തു പറയുന്നു.അതുപോലെ തന്നെ ജന സമ്പർക്ക പരിപാടിയിൽ ശ്രദ്ധേയൻ ആയ ഉമ്മൻ ചാണ്ടിയും,നമ്മെ വേർപിട്ടു പോയ കെ കരുണാകരനും,ഇന്ദിര എന്ന ഉരുക്കു വനിതയും,രാജീവ് ഗാന്ധിയും,നായനാരും,അച്യുതമേനോനും നല്ല ലീഡർ മാർ തന്നെ.

 

രാജീവ് ഗാന്ധിയുടെ നഷ്ടം ആഗോള ശ്രദ്ധ പിടിച്ചു പറ്റുവാൻ കഴിവുള്ള നേതാവിന്റെ നഷ്ടം തന്നെ ആണ്.എന്റെ സുഹൃത്തുക്കൾ പരസ്യമായും,രഹസ്യമായും എന്നെ സങ്കി ആക്കുമ്പോൾ ചിരി വരാറുണ്ട്.എങ്കിലും തുറന്നു പറയുന്നു. ഇന്ത്യയിലെ കൊണ്ഗ്രെസ്സ് ഭരണം മത നിരപേക്ഷം ആയിരുന്നു,നല്ലൊരു ശതമാനംവരെ ,പ്രായോഗികവും ആണ് .അവർക്കു നല്ല ഒരു ലീഡർ ആണ് ആദ്യം വേണ്ടത്.അത് രാഹുൽ ആണ് എങ്കിൽ എല്ലാ ലോബികളും കൂടി പുതിയ ആകർഷകമായ വികസന പ്രവർത്തനങ്ങൾ പ്രഖ്യാപിക്കുവാനും,അത് നന്നായി പരസ്യപ്പെടുത്താനും ശ്രമിയ്ക്കണം.വെറുതെ പരസ്പരം ട്രോളി സമയം കളയുമ്പോൾ സ്വയം തകർന്നു അടിയുന്ന പാർട്ടിയായി കൊണ്ഗ്രെസ്സ് മാറുന്നു. ആഗോള തലത്തിൽ പ്രചാരം കിട്ടാത്ത ഒരു രാഷ്ട്രീയവും ഇനി നിലനിൽക്കില്ല .കാരണം ആധുനിക യുഗത്തിൽ ഓരോ രാജ്യങ്ങളുടെ രാഷ്ട്രീയവും ചർച്ച ചെയ്യുന്നത് വിദേശ രാജ്യങ്ങളിൽ ആണ്.അവരുടെ അഭിപ്രായം ആണ് ഭാരതത്തിലെ ഭരണം ആയി മാറുന്നത്. ഹിന്ദി രാഷ്ട്രഭാഷ ആണ് എങ്കിൽ.ഹിന്ദു എന്നത് രാഷ്ട്രീയം അല്ല.ഇന്ത്യ ഹിന്ദു രാഷ്ടവും അല്ല എന്ന് ജാതി മത ഭേദം മറന്നു നാം മനസ്സിരുത്തേണ്ടിയിരിയ്ക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.