ഭീമ ജുവലറിയുടെ പെണ്ണായാല്‍ പൊന്നു വേണം എന്ന പരസ്യഗാനം മുതല്‍ മലയാളത്തിന്‍റെ മികച്ച ഗാനങ്ങളുടെ ഭാഗമായ ഗാനരചയിതാവ് ആര്‍ കെ ദാമോദരന്‍റെ പാട്ടോര്‍മ്മ
ആര്‍ കെ ദാമോദരന്‍ എന്ന നാമം ഒരു ഗാനരചയിതാവിന്റെ പേരിനൊപ്പം മാത്രം ചേര്‍ത്തു വായിക്കാനുള്ളതല്ല. കവി, സിനിമാഗാനരചയിതാവ്,
ഭക്തിഗാനരചയിതാവ്, സംവിധായകന്‍, പരസ്യെമഴുത്തുകാരന്‍, കായിക മത്‌സരങ്ങള്‍ക്ക് ആരംഭഗാനെമഴുതുന്നയാള്‍, എന്നിങ്ങനെ അതു തുടരും. ഭീമജുവലറിയുടെ പെണ്ണായാല്‍ പൊന്നു വേണം എന്ന വര്‍ഷങ്ങളോളമായി തുടരുന്ന പരസ്യഗാനം ഇദ്ദേഹത്തിന്റെ സംഭാവനയാണ്. അതു പോലെ ഓരോ മേഖലയിലും എടുത്തു പറയാന്‍ ചിലെതാക്കെ അവേശഷിപ്പിക്കാനുമായിട്ടുണ്ട്. ഇതില്‍ ഇഷ്‌ടെപ്പട്ട ശാഖേയെതന്നതിനേക്കാള്‍ ഇഷ്‌ടെപ്പട്ട ഗാനേമതെന്നു ചോദിക്കുന്നതാവും കൂടുതല്‍ എളുപ്പെമന്നു മനസിലാക്കിയതിനാല്‍ അതിനാണ് മുതിര്‍ന്നത്. സംസാരിച്ചു തുടങ്ങിയേപ്പാള്‍ മനസില്‍ കൂട്ടിവെച്ചിരുന്ന കണക്കുകെളാക്കെയും തെറ്റിപ്പോകുന്ന ഒരവസ്ഥയാണുണ്ടായത്
എന്നെ എല്ലാവരും അടയാളെപ്പടുത്തുന്നത് ‘രാജു റഹിം’ എന്ന സിനിമയിലെ ‘രവിവര്‍മച്ചിരതത്തിന്‍ രതിഭാവമേ’ എന്ന പാട്ടിലൂടെയാണ്. എന്റെ ഏറ്റവും വലിയ പരാതി എന്നെ ഈ ഗാനത്തില്‍ തളച്ചിടുന്നു എന്നാണ്. എനിക്കതില്‍ വളരെ സങ്കടമുണ്ട്. കാരണം ഈ പാട്ടു മാത്രമേ ഞാന്‍ എഴുതിയിട്ടുള്ളൂ എന്നാണ് പലരുടെയും ധാരണ. എന്റെ പാട്ടുകെളക്കുറിച്ച് പഠിക്കാതെയും അപഗ്രഥിക്കാതെയും രവിവര്‍മച്ചിരതത്തില്‍ എന്നെ തളച്ചിടുകയാണ് എല്ലാവരും. അത് ഒരു നല്ല പാട്ടായിരിക്കാം. എന്നാല്‍ ഞാനെന്ന ഗാനരചയിതാവ് ഇഷ്‌ടെപ്പടുന്നത് “സുഖം ഒരു ഗ്രീഷ്‌മമിറങ്ങിയ ഭൂവില്‍ നിഴല്‍ മാത്രം മനം അതു തേടിയലയുന്നോരു ഭ്രാന്തന്‍ പ്രതിഭാസം” എന്ന പാട്ടാണ്.
വെട്ടം എന്ന സിനിമക്കു വേണ്ടി ജോണ്‍സണ്‍ സംഗീതം നല്‍കിയ ഗാനമാണത്. മധുവിന്റെ കഥാപാത്രം റെയില്‍പാളത്തിലൂടെ നടക്കുേമ്പാഴുള്ള അയാളുടെ മാനസിക വ്യാപാരമാണ് അതില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. യേശുദാസാണ് ഈ ഗാനം പാടിയിരിക്കുന്നത്. ഭൗതികമായ സുഖം തേടി നടക്കുന്നതാണ് മനുഷ്യന്റെ മനസ്. മനസ് സുഖം തേടി നടെന്നാരു ഭ്രാന്തന്‍ പ്രതിഭാസം മാത്രമാണ്. അത് പക്ഷേ അല്‍പ്പേനരേത്തക്കുള്ള ഒരു നിഴല്‍ മാത്രമാണ്. ഇതാണ് അതിലൂടെ അര്‍ത്ഥമാക്കുന്നത്.
ഞാന്‍ ആധ്യാത്മിക രംഗത്തുള്ള ഒരാളാണ്. എല്ലാ മനുഷ്യര്‍ക്കും സുഖങ്ങളും ദു;ഖങ്ങളും ഉണ്ടാകും. സമദു:ഖസുഖക്ഷമി എന്നൊരു വാക്കുണ്ട്
ഭഗവദ്‌ഗീതയില്‍. ആ ഫിലോസഫിയാണ് ഇതിലും കൊണ്ടുവന്നിരിക്കുന്നത്. സുഖത്തിലും ദുഖത്തിലും സമചിത്തതേയാടെ നില്‍ക്കുക .എന്നാണ് പറയുന്നത്. ആ ഫിലോസഫി ഉള്‍ക്കൊണ്ട് എഴുതിയ പാട്ടാണത്. ജോണ്‍സനും ഞാനും ഒരുമിച്ചുള്ള മൂന്നാമത്തെ ഗാനമായിരുന്നു അത്. ജോണ്‍സണ്‍ ആദ്യമായി സംഗീതം ചെയ്യുന്നത് എന്റെ പാട്ടിനു വേണ്ടിയാണ്. ഇണെയേത്തടി എന്ന ഞാന്‍ തന്നെ സംവിധാനം ചെയ്‌ത ഒരു ചിത്രമുണ്ട്. സില്‍ക്ക് സ്‌മിതയും ജോണ്‍സണും സിനിമാരംഗേത്തക്ക് വരുന്നത് ഈ ചിത്രത്തിലൂടയൊണ്. ഇതില്‍ ഇണെയേത്തടി എന്നു തുടങ്ങുന്നൊരു പാട്ടുണ്ട്.
ആദ്യം ദേവരാജന്‍ മാഷുടെ കയ്യിലാണ് ഈ പാട്ട് നല്‍കിയത്. അപ്പോള്‍ അദ്ദേഹം പറഞ്ഞത് എനിക്ക് സമയമില്ല. പകരം എന്റെെയാരു ശിഷ്യനുണ്ട്. ജോണ്‍സണ്‍ എന്നാണു പേര്. അങ്ങെനയാണ് ജോണ്‍സണെ അദ്ദേഹം തന്നെ വിളിച്ചു വരുത്തി പാട്ടു ചെയ്യുന്നത്. അതിനു ശേഷം ഞങ്ങള്‍ ഒരുമിച്ചുള്ള മൂന്നാമത്തെ ചിത്രമാണ് വെട്ടം.
ആസ്വാദക മനസില്‍ ഞാനെന്ന കവി ഒരു ശാശ്വത പ്രതിഷ്‌ഠ നേടുന്നത് ഈ ഗാനത്തിലൂെടയാണ്. ഒരു സിനിമാഗാനെത്തക്കാളുപരി ഒരു ആത്യന്തിക തത്വമുണ്ട് ഇതില്‍. എനിക്ക് സ്വത്രന്തമാെയഴുതാന്‍ സാധിച്ച വരികളാണിതില്‍. നമ്മിേലാരുത്തരിലും ഇത്തരം ഫിലോസഫി വരുന്ന സന്ദര്‍ഭങ്ങളുണ്ടാകാം. അതു കൊണ്ടു തന്നെ ഇത് നിങ്ങളുേടതു കൂടിയാണ്. സിനിമാഗാനം ഒരിക്കലും ഒരു ആത്മാവിഷ്‌കാരമല്ല, അന്യാവിഷ്‌കാരമാണ്. കഥാപാ്രതത്തിന് ഭാഷ കൊടുക്കുകയാണ് ഞാന്‍ ചെയ്യുന്നത്. അങ്ങനെയാവുേമ്പാള്‍ ചിലേപ്പാള്‍
കഥാപാ്രതത്തിന്റെ മാനസികാവസ്ഥ എന്റേതു കൂടിയായി മാറാം. പ്രതേ്യകിച്ചും അതിനോടു ബന്ധമുള്ള എന്തെങ്കിലും അനുഭവങഅങളിലൂടെ ഞാന്‍ കടന്നുവന്നിട്ടുെണ്ടങ്കില്‍.
വര്‍ഷങ്ങള്‍ക്കു മുമ്പ് എനിക്കൊരു പരാജയെപ്പട്ട പ്രണയമുണ്ടായിരുന്നു. ആ പരാജയം എന്നെ മാനസികമായി വളെരേയറെ തളര്‍ത്തിയ ഒന്നാണ്. അതിനു ശേഷം ഞാന്‍ സ്വാമി ചിനമയാനന്ദന്റെ ശിഷ്യനാവുകയാണുണ്ടായത്. ആ തീവ്രമായ ദുഖം നില്‍ക്കുമ്പോഴല്ല എനിക്കീ ഗാനെമഴുതാന്‍ അവസരം ലഭിക്കുന്നത്. അപ്പോഴായിരുന്നെങ്കില്‍ അത് കുറച്ചു കൂടി തീവ്രമായിപ്പോയേനെ. അന്ന് ഞാന്‍ ആത്മഹത്യയിലേക്കു പോകുന്നതിനു പകരം ആധ്യാത്മികതയിലേക്കാണ് പോയത്. അന്ന് ഞാന്‍ ഏറ്റവും കൂടുതല്‍ വായിച്ചത് സ്വാമി ചിനമയാനന്ദെന്റയും സ്വാമി വിവേകാനന്ദേന്റയുമൊക്കെ ഗ്രന്ഥങ്ങളാണ്.
അവയൊക്കെ ഈ ഗാനെമഴുതുേമ്പാള്‍ കടന്നു വന്നു. ഞാനെന്ന കൗമാരക്കാരനെ കവിയാക്കിയതും ഈ പ്രണയപരാജയവും തുടര്‍ന്നുണ്ടായ ചിനമയാനന്ദനില്‍ അഭയം പ്രാപിക്കലുമൊക്കെയാണ്. ദുഖങ്ങളാണ് എപ്പോഴും നമ്മെ ശുദ്ധീകരിക്കുക. ജി ശങ്കരക്കുറുപ്പ് പറഞ്ഞിട്ടുണ്ട് ‘നോവു തിന്നും കരളിനേ പാടുവാനാകൂ’ എന്ന്. അതാണ് എന്റെ കാര്യത്തിലും സംഭവിച്ചത്. അത് അല്‍പ്പം വൈകിെയന്നു മാത്രം. നിങ്ങള്‍ക്കുണ്ടാകുന്ന ഓരോ ദുഖവും നിങ്ങളെ കൂടുതല്‍ ശുദ്ധീകരിക്കുകയാണ്. അപ്പോള്‍ മറ്റുള്ളവരുടെ ദുഖവും നിങ്ങളുേടതായി മാറും. അന്യദുഖം ആത്മദുഖമാവുേമ്പാഴാണ് കവിത ജനിക്കുന്നത്. കവിയുന്നതാണ് കവി . അങ്ങനെ വരണെമങ്കില്‍ അതനുഭവിച്ചിരിക്കണം. എന്റെ
ദുഖത്തെ ഞാന്‍ അതിലേക്ക് സന്നിവേശിപ്പിക്കുകയാണ് ഈ ഗാനത്തില്‍ ചെയ്‌തിരിക്കുന്നത്.
കണ്ണു തുറന്നാല്‍ കാണുന്നത് ജീവിതത്തിന്റെ കാഴ്‌ചകളാണ്, അനുഭവങ്ങളാണ്. ആ അനുഭവങ്ങളുടെ ഒരു കണികയില്ലാതെ എനിക്കൊരക്ഷരം കുറിക്കാന്‍ പറ്റില്ല. സംഗീതം നല്‍കിയതിനു ശേഷമായിരുന്നു ഇതിന്റെ രചന. അവിടെയും ബുദ്ധിമുേട്ടണ്ടി വന്നില്ല. പണ്ടത്തെ കവികള്‍ എഴുതിയിരുന്നത് വൃത്തത്തിലാണ്. ഇന്നതിനു പകരം സംഗീതം നല്‍കി അതിനു ശേഷം വരികെളഴുതുന്നു എന്നു മാത്രം. കവിക്ക് താളബോധമുണ്ടായിരുന്നാല്‍ മാത്രം മതി. അമൂല്യമായോരു സൃഷ്‌ടി പിറക്കുക തന്നെ ചെയ്യും.
Comments