ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ ട്രഷറര്‍ ജോസ് കാടാപുറം മുഖ്യമന്ത്രി സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കുന്നു.
ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറാണ് ഗീതാ ഗോപിനാഥ്. അവരുടെ പ്രൊഫൈല്‍ നോക്കിയപ്പോള്‍ എനിക്ക് മനസ്സിലായത് 38 വയസുമാത്രമുള്ള ഒരു ഇന്ത്യക്കാരി ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പ്രൊഫസറാകുന്നത് ചരിത്രത്തില്‍ ആദ്യമാണ്. ഇതിന് മുമ്പ് ഇന്ത്യയില്‍നിന്ന് ഇവിടെ പ്രാഫസറായിരുന്ന ഒരാള്‍ സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിയ അമര്‍ത്യസെന്നാണ്. ഇദ്ദേഹത്തിന് ശേഷം ഹാര്‍വാര്‍ഡിലെത്തിയത് ഗീതാ ഗോപിനാഥ് മാത്രമാണ്. ഇതിനപ്പുറം അവരുട കഴിവിനെയും വ്യക്തിത്വത്തെയും പറ്റി പറയാനില്ല. രണ്ടാമത് മുഖ്യമന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേശകയായി നിയമിക്കപ്പെടാന്‍ അവര്‍ക്ക് അയോഗ്യതയുണ്ടെന്ന് ലോകത്ത് ആരും പറയില്ല. കേരളം പോലുള്ള ചെറിയ സംസ്ഥാനത്ത് പുതുതായി അധികാരത്തിലെത്തിയ മന്ത്രിസഭ ജനോപകാരപ്രദമായ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടിതന്നെയാണ് സാമ്പത്തി ഉപദേശകയെ വെക്കുനനത്.
പിണറായി മന്ത്രിസഭയില്‍ ഡോ. തോമസ് ഐസകിനെ പോലുള്ള സാമ്പത്തിക വിദഗ്ധരുണ്ട്. പിന്നെന്തിനാണ് സാമ്പത്തിക ഉപദേഷ്ടാവിന്റെ ആവശ്യം എന്ന് ചിലരെങ്കിലും സംശയിക്കും. പക്ഷേ ലോകത്തെമ്പാടും നടക്കുന്ന മാറ്റങ്ങളെ ഒരു ഹാര്‍വാര്‍ഡ് പ്രൊഫസര്‍ നോക്കികാണുന്നതുപോലെയല്ല കേരള സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര അധ്യാപകന്‍ നോക്കി കാണുന്നത്. രണ്ടും രണ്ട് തലത്തിലാണ്. ആളുകളുടെ പ്രതിഷേധത്തെ വെറും വൈകാരിക പ്രകടനമായി മാത്രമെ കാണാനാകൂ. കാര്യങ്ങള്‍ പരിശോധിക്കാനോ, മനസിലാക്കാനോ സമയം കണ്ടെത്തൊത്തവര്‍ക്കാണ് വിവാദങ്ങളില്‍ താല്‍പര്യം. കേരളത്തിന്റെ ദൈന്യദിന പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഇടപെടില്ല.
ശമ്പളവും വാങ്ങിക്കില്ല. ഏതെങ്കിലും ഘട്ടത്തില്‍ സര്‍ക്കാറിന് ആവശ്യമാണെങ്കില്‍ മാത്രം കേരളത്തില്‍ വരാതെ ആ വിഷയത്തില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നുള്ള അഭിപ്രായം അവരോട് ചോദിക്കുന്നത് ഉചിതമായിരിക്കും. വലതുപക്ഷ അജണ്ടയിലൂന്നിയ ഉപദേശമാണ് അവര്‍ നല്‍കുന്നതെങ്കില്‍ അത് സ്വീകരിക്കാതിരിക്കാനുള്ള പ്രാവീണ്യവും ചങ്കൂറ്റവും സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമുണ്ട്. എന്തു തന്നെയായാലും കേരളം പോലുള്ള ചെറിയൊരു സംസ്ഥാനത്ത് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറുടെ സേവനം ലഭിക്കുന്നത് വളരെയധികം ഗുണകരമായിരിക്കും എന്നാണ് എന്റെ അഭിപ്രായം.
Comments