You are Here : Home / എന്റെ പക്ഷം

ചോരവീണ മണ്ണില്‍നിന്ന് ഉയര്‍ന്നു വന്ന പാട്ടുകള്‍

Text Size  

Story Dated: Saturday, April 19, 2014 10:46 hrs UTC

തനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ടിന്റെ പിറവി ഗാനരചയിതാവ് അനില്‍ പനച്ചൂരാന്‍ അശ്വമേധവുമായി പങ്കുവയ്ക്കുന്നു. ഒപ്പം പാട്ടെഴുത്തിലെ രാഷ്ട്രീയവും...


മലയാള സിനിമാഗാനശാഖക്ക്‌ പുതിയ രൂപവും ഭാവവും നല്‍കിയ കവിയാണ്‌ അനില്‍ പനച്ചൂരാന്‍. അര്‍ത്ഥസമ്പുഷ്‌ടവും എന്നാല്‍ വേറിട്ട രീതിയിലുള്ളതുമായ ഗാനങ്ങള്‍ പനച്ചൂരാന്റെ തൂലികയുടെ മാത്രം സവിേശഷതയാണ്‌. കവി, ഗാനരചയിതാവ്‌, അഭിഭാഷകന്‍ എന്നിങ്ങനെ ഇദ്ദേഹം കൈവെക്കാത്ത മേഖലകള്‍ വിരളം. എങ്കിലും പനച്ചൂരാനെ മലയാളത്തിലെ സാധാരണക്കാരിേലെക്കത്തിച്ചത്‌ ‘അറബിക്കഥ’ എന്ന മലയാള സിനിമയാണ്‌. ഇദ്ദേഹത്തിന്റെ ‘േചാര വീണ മണ്ണില്‍’, ‘വ്യത്യസ്‌തനാമൊരു ബാര്‍ബറാം ബാലനെ’ തുടങ്ങിയ ഗാനങ്ങള്‍ ലളിതവും എന്നാല്‍ അര്‍ത്ഥസമ്പുഷ്‌ടവുമാണ്‌. കടുകട്ടിയായ ഭാഷാ്രപേയാഗങ്ങളില്ലാെതയും അര്‍ത്ഥസമ്പുഷ്‌ടമായ വരികള്‍ രചിക്കാെമന്നും അതിനെ പേ്രക്ഷകരിേലക്ക്‌ കൂടുതല്‍ എളുപ്പത്തില്‍ എത്തിക്കാമെന്നും തെളിയിച്ച ഇദ്ദേഹത്തിന്‌ സ്വന്തം രചനകളില്‍ ഏറെ പ്രിയം “ചോര വീണ മണ്ണില്‍” എന്നു തുടങ്ങുന്ന 2007 ല്‍ പുറത്തിറങ്ങിയ അറബിക്കഥ എന്ന ലാല്‍ജോസ്‌ ചിത്രത്തിലെ ഗാനമാണ്‌.

 

ചോര വീണ മണ്ണില്‍ നിന്നും തന്റെ ഗാനം ഉയര്‍ന്നു വന്നതെങ്ങനെ എന്ന്‌ അനില്‍ പനച്ചൂരാന്‍ പറയുന്നു. അശ്വേമധത്തിന്റെ വായനക്കാര്‍ക്കായി.
 എന്റെ എല്ലാ പാട്ടുകളും എനിക്ക്‌ പ്രിയങ്കരമാണ്‌. എങ്കിലും വീണ്ടും വീണ്ടും ഓര്‍മിക്കേണ്ടത്‌ “േചാരവീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം” എന്ന അറബിക്കഥയിലെ വിപ്ലവഗാനമാണ്‌. അതില്‍ ഒരു കാലഘട്ടം പതിഞ്ഞു കിടക്കുന്നുണ്ട്‌. ആ സിനിമക്ക്‌ അത്തരത്തില്‍ ഒരു കവിത വേണെമന്ന്‌ ലാല്‍ജോസ്‌ എേന്നാട്‌ ആവശ്യെപ്പടുകയായിരുന്നു. അങ്ങനെ ഞാനാ ഗാനെമഴുതി. ഈ ഗാനത്തിന്റെ രചനക്ക്‌ ഒരുപാട്‌ ഘടകങ്ങള്‍ എന്നെ സഹായിച്ചിട്ടുണ്ട്‌. എന്റേതായ പാര്‍ട്ടി  പ്രവര്‍ത്തനത്തിന്റെ പഴയ കാലമുണ്ട്‌, വായിച്ചറിഞ്ഞ അറിവുണ്ട്‌. പാര്‍ട്ടിക്കാരായ സഖാക്കളുടെ കൂടെ ജീവിച്ച അനുഭവമുണ്ട്‌. ഇവയെല്ലാം ആ കവിതെയഴുതുന്ന സമയത്ത്‌ എന്റെയുള്ളിേലക്ക്‌ കടന്നു വന്ന അനുഭവങ്ങളാണ്‌. ഇതൊക്കെ ആ കവിത എഴുതാനുള്ള എന്റെയുള്ളിലെ പേ്രരകശക്തിയാണ്‌. ഈ പാട്ടിന്റെ രചന എന്നു പറയുന്നത്‌ ബോധപൂര്‍വ്വമാണ്‌. പ്രതേ്യക ഉദ്ദേശ്യേത്താടു കൂടിയാണ്‌. എന്നു കരുതി സഖാക്കള്‍ക്കു വേണ്ടി എഴുതിയതല്ല കവിത. അവരെ നന്നാക്കാനുേദ്ദശിച്ചുള്ളതുമല്ല. അത്‌ സിനിമക്കു വേണ്ടി എഴുതിയതാണ്‌. സിനിമക്കു വേണ്ടി മാത്രം എഴുതിയതാണ്‌. കമ്യൂണിസ്‌റ്റുകാരുെട ഇപ്പോഴത്തെ അവസ്ഥയില്‍ അതു മാറണെമന്ന്‌ ആഹ്വാനമുള്ള ഒരു കവിത വേണെമന്നാണ്‌ ലാല്‍ ജോസ്‌ എന്നോടാവശ്യെപ്പട്ടത്‌.

 

അതിനു യോജിച്ച വിധത്തില്‍ ഒരു കവിതെയഴുതാന്‍ എനിക്കു സാധിച്ചതും ഇത്തരം അനുഭവങ്ങളുടെ പിന്‍ബലമുള്ളതു കൊണ്ടാണ്‌. അതു കൊണ്ടു മാത്രമാണ്‌. ഈ ഗാനത്തില്‍ കൃത്യമായ ഒരു രാഷ്‌ട്രീയമുണ്ട്‌. സിനിമക്കു വേണ്ടി മാത്രമുള്ളതല്ല അത്‌.  എന്റെ ജീവിതവുമായി ബന്ധമുള്ള രാഷ്‌ട്രീയമാണിതില്‍. ഒരു പ്രതേ്യക അനുഭവം എന്നൊന്നില്ല. എങ്കിലും പല അനുഭവങ്ങളില്‍ നിന്നുമായി ഒരുപാടുണ്ടതില്‍. അതു കൊണ്ടു തന്നെയാണ്‌ ഇത്തരത്തില്‍ വരികെളഴുതാന്‍ എനിക്കു സാധിച്ചതും. എന്നു കരുതി സഖാക്കളെ നന്നാക്കാനോ അവര്‍ക്കു വേണ്ടി എഴുതിയതോ അല്ല അത്‌. ക്യൂബ മുകുന്ദേനേപ്പാലുള്ള ഒരുപാടു പേരെ ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടുണ്ട്‌. പക്ഷേ ഈ സിനിമ ഞാനുണ്ടാക്കിയതല്ല. അതിലെ ഒരു ചെറിയ ഘടകം മാത്രമാണ്‌ ഞാന്‍. സിനിമയുടെ ആ ഫോര്‍മാറ്റിനു വേണ്ടി ഞാന്‍ ഉപേയാഗിക്കെപ്പട്ടതാണ്‌. ക്യൂബ മുകുന്ദന്‍ എന്ന കഥാപാ്രതത്തെ കണ്ടെത്തിയത്‌ ഞാനല്ല. ഇക്‌ബാല്‍ കുറ്റിപ്പുറവും ലാല്‍ജോസുമോക്കെയാണ്‌. ഇവരുടെ കണ്ടെത്തലുകളില്‍ ഞാനും ഉള്‍പ്പെെട്ടേന്നയുള്ളൂ.     

           
എഴുതുന്ന വിഷയെത്തക്കുറിച്ച്‌ അനുഭവം ഇല്ലെങ്കില്‍ പോലും ഒരു അവേബാധം ഉണ്ടാകണം. അവേബാധം ഉണ്ടായിരുന്നാലും എഴുതാന്‍ സാധിക്കും. അത്‌ അനുഭവിക്കണെമന്നില്ല. ഞാന്‍ ബാര്‍ബറേപ്പറ്റി പാട്ടെഴുതിയിട്ടുണ്ട്‌. എന്നാല്‍ ഞാന്‍ ഒരിക്കലും ബാര്‍ബറായി ജീവിച്ചിട്ടില്ല. പാട്ടെഴുതുന്നതിന്‌  നേരിട്ട്‌ അനുഭവിക്കണെമന്ന്‌ നിര്‍ബന്ധമില്ല, കണ്ടോ കേട്ടോ അറിഞ്ഞനുഭവിച്ചതായാലും മതി. പക്ഷേ വ്യക്തമായ അവേബാധം ഉണ്ടാവണം. ഞാന്‍ ബാര്‍ബറേപ്പറ്റി വ്യക്തമായി പഠിച്ചിട്ടാണ്‌ ആ കവിത എഴുതിയിരിക്കുന്നത്‌. എന്നാല്‍ ചോര വീണ മണ്ണില്‍ എഴുതുന്നതിന്‌ എനിക്ക്‌ പഠനം ആവശ്യമായിരുന്നില്ല. അത്‌ എന്റെ അനുഭവങ്ങളായിരുന്നു.


പിന്നെ കവിത എന്നു പറയുന്നത്‌ ആക്‌സിഡന്റ്‌ലി സംഭവിക്കുന്നതല്ല. ന്യൂട്ടണ്‍ കണ്ടുപിടിച്ചതു പോലെ തലയില്‍ തേങ്ങ വീണാല്‍ ഉണ്ടാവുന്നതല്ല. അങ്ങിനെ കവിത ഉണ്ടാകുന്നില്ല. ബോധമനസിന്റെയും അവേബാധമനസിെന്റയും ഒരു പ്രവര്‍ത്തനമുണ്ട്‌. അതേ കവിതയായി വരൂ. പിന്നെ നമ്മുടെ വക്കാബുലറി. നമ്മുടെ കൈവശം നല്ല ഭാഷ ഉണ്ടെങ്കില്‍ കൂടി മാത്രമേ കവിതെയഴുതാനാകൂ. ബോധവും അവേബാധവുമായ ഒന്നില്‍ നിന്നാണ്‌ കവിത ജനിക്കുന്നത്‌. അതിനു ഭാഷാ പരിജ്ഞാനവും ആവശ്യമാണ്‌. ആ സിനിമയിലുള്ളത്‌ മാത്രമല്ല ആ കവിത. അതിലുമധികമുണ്ട്‌. അതില്‍ നിന്നും കുറച്ചു മാത്രമാണ്‌ സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഇപ്പോള്‍ എന്റെ ആ കവിത പൂര്‍ണമായും പുസ്‌തകമാവുകയാണ്‌. മാതൃഭൂമി ബുക്‌സ്‌ അതൊരു പുസ്‌തകമാക്കുന്നുണ്ട്‌. പനച്ചൂരാന്‍ പറഞ്ഞു നിര്‍ത്തി. ഈ മണ്ണില്‍ നിന്നും ഇനിയുെമാരുപാട്‌ പൂമരങ്ങള്‍ ഉയര്‍ന്നു വരുെമന്ന്‌  ഉദ്‌ഘോഷിച്ചു കൊണ്ട്‌.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From എന്റെ പക്ഷം
More
View More