You are Here : Home / Readers Choice

യു.എസ്.ഹൗസില്‍ നടത്തിവന്നിരുന്ന കുത്തിയിരിപ്പു സമരം അവസാനിപ്പിച്ചു

Text Size  

Story Dated: Friday, June 24, 2016 10:54 hrs UTC

(വാഷിംഗ്ടണ്‍ ഡി.സി.): തോക്ക് നിയന്ത്രണത്തില്‍ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടു ഡമോക്രാറ്റിക്ക് പ്രതിനിധികള്‍ യു.എസ്.ഹൗസില്‍ നടത്തിവന്നിരുന്ന ഇരപത്തിയഞ്ചു മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പു സമരം അവസാനിപ്പിച്ചു. ജൂണ്‍ 22 ബുധനാഴ്ച ഡമോക്രാറ്റിക്ക് പ്രതിനിധി ജോണ്‍ ലുവിസിന്റെ നേതൃത്വത്തില്‍ രാവിലെ പത്തരക്കാണ് ചേംബറിന്റെ നടുതളത്തില്‍ തോക്ക് നിയന്ത്രണത്തില്‍ വോട്ടെടുപ്പ് വേണമെന്നാവശ്യപ്പെട്ട് അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു കുത്തിയിരിപ്പു ആരംഭിച്ചത്. <ഹൗസ് സ്പീക്കര്‍ പോള്‍ റയന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുവാന്‍ പോലും സമരക്കാര്‍ തയ്യാറായില്ല. പതിവിന് വിപരീതമായ ചേംമ്പറിനകത്തു സമരക്കാര്‍ ഭക്ഷണം വിതരണം ചെയ്തതും, ബഹളം വെച്ചതും ജനാധിപത്യത്തിന് അപമാനകരമാണെന്ന് സ്വീക്കര്‍ പറഞ്ഞു. തോക്ക് സൂക്ഷിക്കുന്നതിന് ഭരണഘടനാ വാഗ്ദാനം ചെയ്യുന്ന അവകാശങ്ങള്‍ നീക്കം ചെയ്ത്, ബില്‍ അവതരിപ്പിക്കുവാന്‍ തയ്യാറല്ല എന്ന് സ്പീക്കറുടെ പരാമര്‍ശനം അംഗങ്ങളെ കൂടുതല്‍ പ്രകോപിതരാക്കി. വ്യാഴാഴ്ച ജൂണ്‍ 23ന് സ്പീക്കര്‍ സഭ പിരിച്ചു വിട്ടതോടെയാണ് സമരം അവസാനിപ്പിച്ചത്. ഡെമോക്രാറ്റിക്ക് ന്യൂനപക്ഷ ലീഡര്‍ നാന്‍സി പെളോസിയും സമരക്കാര്‍ക്കൊപ്പം നലികൊണ്ടു. ഇപ്പോള്‍ തല്‍ക്കാലം സമരം അവസാനിപ്പിക്കുകയാണെന്നും, ഈ വിഷയം ഇനി ജനങ്ങളുടെ തീരുമാനങ്ങള്‍ക്കായി വിടുകയാണെന്നും, സമരത്തിന് നേതൃത്വം നല്‍കിയ ജോര്‍ജിയ സെനറ്റര്‍ ജോണ്‍ ലൂയിസ് പറഞ്ഞു. സമരത്തിനിടെ ഡമോക്രാറ്റിക്ക് റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ പരസ്പരം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.