വെര്‍ജിനിയ: ഡെമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റന്‍, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ഊഹാപോഹങ്ങള്‍ക്കും, അനിശ്ചിതത്വത്തിനുമൊടുവില്‍ വെള്ളിയാഴ്ച (ജൂലായ് 22) വൈകീട്ടാണ് പ്രഖ്യാപനം പുറത്തുവന്നത്. അമ്പത്തിയെട്ടുക്കാരനായ വെര്‍ജിനിയ മുന്‍ ഗവര്‍ണ്ണറും, സെനറ്ററുമായ ടിം കെയനാണ് ഹില്ലരി ക്ലിന്റനൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. നിയമ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഒരു വര്‍ഷത്തെ അവധിയെടുത്ത് മിഷന്‍ ട്രിപ്പിനു സമയം കണ്ടെത്തിയ കെയ്ന്‍ ഭവനരഹിതരുടെ അവകാശങ്ങള്‍ക്കു വേണ്ടി നിയമയുദ്ധം നടത്തുകയും, വെര്‍ജിനിയ ഗവര്‍ണ്ണറായിരിക്കുമ്പോള്‍ ഗണ്‍ വയലന്‍സ് തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസം, വ്യവസായ വികസനം, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയ ഏറ്റവും നല്ല സംസ്ഥാനമായി വെര്‍ജിയ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. കെയ്ന്‍ ഗവര്‍ണ്ണര്‍ പദവിയിലിരിക്കുമ്പോഴായിരുന്നു. ഡെമോക്രാറ്റിക്ക് ദേശീയ കണ്‍വന്‍ഷന്‍ തിങ്കളാഴ്ച ഫിലാഡല്‍ഫിയായില്‍ ആരംഭിക്കാനിരിക്കെ ബെര്‍ണി സാന്റേഴ്‌സിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അനുകൂലിച്ചവര്‍ കെയിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തതില്‍ പൂര്‍ണ്ണമായും ഹില്ലരിയുടെ വിജയത്തിന് കെയ്‌നിന്റെ തിരഞ്ഞെടുപ്പ് ഗുണകരമാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാത്തിരിക്കുന്നത്.
Comments