ബ്രൂക്ക്‌ലിന്‍: മെഡിക്കെയര്‍ തട്ടിപ്പ് നടത്തി അനധികൃതമായി പണം സമ്പാദിച്ച കേസ്സില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഡോ.സയ്യദ് അഹമ്മദിനെ ഫെഡറല്‍ ജൂറി ജൂലായ് 28 വ്യാഴം 40 വര്‍ഷത്തെ ജയില്‍ ശിഷയ്ക്ക് വിധിച്ചു. ഒരു രോഗിയില്‍ മാത്രം അറുന്നൂറോളം ശസ്ത്രക്രിയകള്‍ നടത്തിയെന്ന് ക്രൃത്രിമ രേഖകള്‍ ഉണ്ടാക്കി വ്യാപകമായ തട്ടിപ്പാണ് പ്രതി നടത്തിയിട്ടുള്ളതെന്ന് ജൂറി നാലുമണിക്കൂര്‍ നേരം നീണ്ടുനിന്ന വിധി ന്യായത്തില്‍ പറയുന്നു. 2014 ല്‍ അറസ്റ്റുചെയ്ത് ജാമ്യം നല്‍കാതെ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിക്കെതിരായ കേസ്സില്‍ ഇന്നലെയാണ് വിധി ഉണ്ടായത്. ജാമ്യം നല്‍കിയാല്‍ സ്വദേശമായ പാക്കിസ്ഥാനിലേക്ക് കടന്നു കളയുന്നതിനുള്ള സാധ്യത കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്.
Comments