You are Here : Home / Readers Choice

ഫ്‌ളോറിഡായില്‍ കൊതുകളില്‍ നിന്നും 14 പേര്‍ക്ക് സിക്ക വൈറസ് കണ്ടെത്തി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, August 03, 2016 06:34 hrs UTC

ഫ്‌ളോറിഡ: മയാമി ഡൗണ്‍ ടൗണ്‍ നോര്‍ത്തിലേക്കുള്ള യാത്ര തല്‍ക്കാലം മാറ്റിവെയ്ക്കണമെന്നു സെന്റര്‍ ഫോര്‍ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അധികൃതര്‍ മുന്നറിയിപ്പു നല്‍കി. അമേരിക്കയില്‍ ആദ്യമായാണ് സിക്ക വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് യാത്രാ നിരോധന മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. സി.ഡി.സി(C.D.C) വക്താവ് ടോം സ്‌കിനാര്‍ ഇന്ന്(ആഗസ്റ്റ് ഒന്ന്) സമ്മേളനത്തില്‍ അറിയിച്ചു. ഫ്‌ളോറിഡായില്‍ കൊതുകളില്‍ നിന്നും ഇതുവരെ 14 പേര്‍ക്ക് സിക്ക വൈറസ് കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതരെ സ്ഥിതീകരിച്ചു. വീടു കയറി ഇറങ്ങി നടത്തിയ സര്‍വ്വെ ഫലങ്ങളനുസരിച്ചു ഇരുന്നൂറോളം പേര്‍ക്ക് രക്തപരിശോധനയും, യൂറിന്‍ പരിശോധനയും നടത്തി രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ റിക്ക് സ്‌ക്കോട്ടും സിക്ക വൈറസ് എങ്ങനെ ഫലപ്രദമായി നേരിടാം എന്നതിനെകുറിച്ചു. ആഗസ്റ്റ് ഒന്നിന് പ്രസ്താവന ഇറക്കിയിരുന്നു. രോഗലക്ഷണം കണ്ടെത്തിയാല്‍ ഉടനെ ചികിത്സ തേടണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.