You are Here : Home / Readers Choice

ഡാലസിൽ സിക്ക വൈറസ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, August 19, 2016 07:43 hrs UTC

ഡാലസ് ∙ ഡാലസ് കൗണ്ടിയിൽ താമസിക്കുന്ന 48 വയസുളള രോഗിയിൽ സിക്ക വൈറസ് കണ്ടെത്തിയതോടെ 28 പേരിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചതായി ഡാലസ് കൗണ്ടി അധികൃതർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. വിദേശ പര്യടനം കഴിഞ്ഞു എത്തിയവരിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. മെക്സിക്കോയിൽ സന്ദർശനം കഴിഞ്ഞു തിരിച്ചെത്തിയ വ്യക്തിയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. രോഗിയെ പിന്നീട് ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ഹെൽത്ത് സർവീസിന് റഫർ ചെയ്തു. വിദേശ യാത്ര കഴിഞ്ഞെത്തിയവരിൽ ഒഴികെ പ്രാദേശിക വാസികളിൽ രോഗം ബാധിച്ചിട്ടില്ല എന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. സിക്ക വൈറസ് രോഗികളിൽ കൊതുകടി മൂലമാണ് വ്യാപിക്കുന്നത്. സിക്ക വൈറസിനെ ഫലപ്രദമായി ചികിത്സിക്കുന്നതിനുളള മരുന്നോ, രോഗം വരാതിരിക്കുന്നതിനുളള വാക്സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. കൊതുകു കടിയിൽ നിന്നും രക്ഷപ്പെടുന്നതിനുളള മാർഗ്ഗങ്ങൾ മാത്രമാണ് രോഗം വരാതിരിക്കുന്നതിനുളള ഏക മാർഗ്ഗം. കൊതുകു നിർമാർജനത്തിന് ആവശ്യമായി നടപടികൾ അധികൃതർ ഉൾപ്പെടെ എല്ലാവരും സ്വീകരിക്കണമെന്ന് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.