ഡാലസ് : ഡാലസ് ബിഷപ്പ് കെവിന്‍ ജെ. ഫാറലിനെ വത്തിക്കാനില്‍ പുതിയതായി രൂപീകരിച്ച 'ഫാമിലി ആന്റ് ലൈഫ്' ഓഫിസിന്റെ ചുമതലയില്‍ പോപ് ഫ്രാന്‍സിസ് നിയമിച്ചതായി വത്തിക്കാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 17 നാണ് നിയമനോത്തരവ് പുറപ്പെടുവിച്ചത്. ലോക ജനസംഖ്യയില്‍ 1.2 ബില്യന്‍ വരുന്ന കത്തോലിക്കാ കുടുംബങ്ങളില്‍ വിവാഹ– കുടുംബ ജീവിതത്തെ കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുക എന്ന പൊലീസിന്റെ പ്രത്യേക താല്‍പര്യമാണ് പുതിയ ഓഫിസ് രൂപീകരിക്കുന്നതിന് പ്രേരിപ്പിച്ച ഘടകം. വിവാഹത്തിന്റേയും കുടുംബ ജീവിതത്തിന്റേയും പ്രസക്തി കത്തോലിക്കാ സഭയില്‍ മാത്രമല്ല. സമൂഹത്തിലും നഷ്ടപ്പെട്ടു വരുന്നതു ആശങ്കാ ജനകമാണ്. ഈ വിപത്തിനെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പുതിയ സ്ഥാന ലബ്ധിയില്‍ പോപ്പിനു നന്ദി പ്രകാശിപ്പിക്കുന്നതിനായി ഓഗസ്റ്റ് 17 ബുധനാഴ്ച വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ബിഷപ്പ് കെവിന്‍ പറഞ്ഞു.
2007 മാര്‍ച്ച് 6 നായിരുന്നു ഡാലസ് ഡയോസിസിന്റെ 7–ാം ബിഷപ്പായി കെവിന്‍ ഫാറലിനെ പോപ്പ് നിയമിച്ചത്. 2007 മേയ് 1 ന് പോപ്പ് ബനഡിക്റ്റ് തഢക ഡാലസ് സന്ദര്‍ശനം നടത്തിയിരുന്നു. ബിഷപ് കെവിന്‍ ഡയോസിസില്‍ ചുമതലയേല്‍ക്കുമ്പോള്‍ 9,47,000 കത്തോലിക്ക വിശ്വാസികളാണുണ്ടായിരുന്നതെങ്കില്‍, വിവിധ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്കു കുടിയേറിയ കത്തോലിക്ക വിശ്വാസികള്‍ ഡയോസിസില്‍ എത്തിയതോടെ അംഗ സംഖ്യ 1.3 മില്യനായി ഉയര്‍ന്നു. പത്ത് വര്‍ഷത്തോളം ഡാലസില്‍ നിന്നും ലഭിച്ച സ്‌നേഹവും സ്‌നേഹിതരേയും വിട്ടു പോകേണ്ടി വന്നതില്‍ വേദനയുണ്ടെന്നും പുതിയതായി ലഭിച്ച സ്ഥാനത്ത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുവാന്‍ എല്ലാവരുടേയും പ്രാര്‍ഥനയും ബിഷപ്പ് അഭ്യര്‍ത്ഥിച്ചു.
Comments