You are Here : Home / Readers Choice

അമേരിക്കന്‍ മാസ്‌റ്റേഴ്‌സ് ഗെയിംസില്‍ ഇന്ത്യയില്‍ നിന്നുള്ള മാന്‍ കൗര്‍(100) സ്വര്‍ണ്ണമെഡല്‍ നേടി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, September 01, 2016 07:01 hrs UTC

വാന്‍കോര്‍: ആഗസ്റ്റ് 29ന് വാന്‍കൂറില്‍ നടന്ന അമേരിക്കന്‍ മാസ്‌റ്റേഴ്‌സ് ഗെയിംസില്‍ ഇന്ത്യയില്‍ നിന്നുള്ള മാന്‍ കൗര്‍(100) സ്വര്‍ണ്ണമെഡല്‍ നേടി. നൂറുമീറ്റര്‍ ഒന്നരമിനിട്ടുകൊണ്ടാണ് കൗര്‍ ഓടിയെത്തിയത്.പ്രായം കൂടിയ അത്‌ലറ്റുകളില്‍ കൗറിന്റെ പ്രായ പരിധിയില്‍ പങ്കെടുക്കുന്നത് ഒരാള്‍ മാത്രമായിരുന്നു. കൗര്‍ ഒന്നാമതായി ഓടിയെത്തിയപ്പോള്‍ 70നു 80നും ഇടയില്‍ പ്രായമുള്ള താരങ്ങള്‍ കൗറിനെ അഭിനന്ദിക്കുവാന്‍ ഫിനിഷിങ്ങ് പോയിന്റില്‍ എത്തിയിരുന്നു. 30 വയസ്സിനു മുകളിലുള്ള അത്‌ലറ്റുകള്‍ക്കായി നടത്തിയ യൂണിവേഴ്‌സല്‍ ഇവന്റില്‍ ജാവലിനിലും, ഷോട്ട് പുട്ടിലും കൗണ്‍ സ്വര്‍ണ്ണം നേടി. 93 വയസ്സിലാണ് കൗര്‍ ഓടുവാന്‍ ആരംഭിച്ചത്. പ്രചോദനം നല്‍കിയതാകട്ടെ 78 വയസ്സുള്ള മകനും. 100 വയസ്സിലും കാല്‍മുട്ടിലോ, നട്ടെല്ലിലോ ഹാര്‍ട്ടിലോ യാതൊരു അസുഖവും ഇല്ലാത്ത കൗറിന് ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു അമേരിക്കന്‍ മാസ്‌റ്റേഴ്‌സ് ഗെയിംസില്‍ നേടിയ സ്വര്‍ണ്ണ മെഡലുകള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.