ഡാലസ് ∙ ഡാലസ് പൊലീസ് ചീഫ് ഡേവിഡ് ബ്രൗൺ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു.33 വർഷമായി ഡാലസ് പൊലീസിൽ സേവനം അനുഷ്ഠിക്കുന്ന ഡേവിഡ് ബ്രൗൺ രാജിക്കുളള കാരണങ്ങൾ വ്യക്തമാക്കിയില്ല. ഒക്ടോബർ 22 മുതൽ രാജി പ്രാബല്യത്തിൽ വരും. രാജിയെ കുറിച്ചു സെപ്റ്റംബർ 8ന് മാധ്യമങ്ങളെ അറിയിക്കുമെന്ന് ബ്രൗൺ പറഞ്ഞു. അസിസ്റ്റന്റ് ചീഫ് ഡേവിഡ് ഫ്യൂഗ്സ് ഇടക്കാല പൊലീസ് ചീഫായി ചുമതലയേല്ക്കും. ഡാലസിൽ വർദ്ധിച്ചു വരുന്ന ആക്രമ പ്രവർത്തനങ്ങളെ തുടർന്ന് പൊലീസ് യൂണിയൻ ഡേവിഡ് ബ്രൗണിന്റെ രാജിക്കായി സമ്മർദം ചെലുത്തിയിരുന്നു. ഡ്യൂട്ടിയിൽ വരുത്തിയ മാറ്റങ്ങളിൽ പൊലീസ് അസംതൃപ്തരായിരുന്നു. ജൂലൈ 7ന് ഡാലസിൽ അഞ്ച് പൊലീസ് ഓഫീസർമാർക്ക് നേരെ വെടിയുതിർത്ത് കൊലപ്പെടുത്തിയ പ്രതിയെ വധിക്കുന്നതിന് റോബോട്ടിനെ ഉപയോഗിച്ചു സ്ഫോടനം നടത്തിയതു വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. 2010ൽ ഡാലസ് ചീഫായി ചുമതലയേറ്റ് ഏഴാഴ്ചകൾക്ക് ശേഷം പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ചീഫിന്റെ മകൻ കൊല്ലപ്പെട്ടിരുന്നു. ഡാലസിൽ സുപരിചിതരനായ ഡേവിസ് ബ്രൗൺ വാർത്താ മാധ്യമങ്ങളിൽ ചുടേറിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നതിൽ മുൻപന്തിയിലായിരുന്നു.
Comments