You are Here : Home / Readers Choice

സയാമിസ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപ്പെടുത്തി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 15, 2016 11:19 hrs UTC

ബ്രോൺസ് ∙ ഇല്ലിനോയിൽ നിന്നുളള ട്രക്ക് ഡ്രൈവർ മെക്ക് ഡൊണാൾഡ്– നിക്കോൾ ദമ്പതികൾക്ക് ജനിച്ച ഇരട്ടകളാണ് ജേഡനും അനിയസും. ശരീരം രണ്ടാണെങ്കിലും തലയോട്ടികൾ ഒന്നുചേർന്ന വിധത്തിലയിരുന്നു ഇവരുടെ ജനനം. പതിമൂന്ന് മാസം പ്രായമുളള ഈ കുട്ടികളുടെ തലയോട്ടി വേർപ്പെടുത്തുന്ന ശസ്ത്രക്രിയ ഒക്ടോബർ 14ന് 6 മണിയോടെ ന്യുയോർക്ക് സിറ്റി ഹോസ്പിറ്റലിൽ വിജയകരമായി പൂർത്തീകരിച്ചു. ഒക്ടോബർ 13 വ്യാഴാഴ്ച രാവിലെയാണ് ശസ്ത്രക്രിയയ്ക്കായി കുട്ടികളെ ഓപ്പറേഷൻ റൂമിലേക്ക് പ്രവേശിപ്പിച്ചത്. ഇരുപത് മണിക്കൂർ നീണ്ടുനിന്ന അതിസങ്കീർണമായ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് ലോക പ്രശസ്ത ന്യുറോ സർജൻ ഡോ. ജെയിംസ് ഗുഡ്റിച്ചാണ്. 2.5 മില്യൻ ജനനങ്ങൾക്കിടയിൽ ഇത്തരത്തിലുളള ഒരു ജനനം മാത്രമാണ് സംഭവിക്കുന്നതെന്നും രണ്ട് വയസ്സിനുളളിൽ ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തുവാൻ കഴിഞ്ഞില്ലെങ്കിൽ മരണമാണ് സ്വാഭാവികമായും സംഭവിക്കുകയെന്നും 70 വയസ്സിലും ഊർജസ്വലതയോടെ രാവും പകലും നീണ്ടും നിന്ന ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ. ഗുഡ്റിച്ച് പറഞ്ഞു. സിറിയയിൽ നിന്നുളള ഇരട്ടകളെ ഈ വർഷമാദ്യം സൗദി അറേബ്യയിൽവച്ചു ശസ്ത്രക്രിയയിലൂടെ ഡോക്ടർ വേർപ്പെടുത്തിയിരുന്നു. 1952 മുതൽ ഇന്നുവരെ തലയോട്ടി വേർപ്പെടുത്തുന്ന 58 ശസ്ത്രക്രിയകളാണ് ലോകത്തിലാകമാനം നടന്നിട്ടുളളത്. ശസ്ത്രക്രിയക്ക് 2.5 മില്യൺ ഡോളറാണ് ചിലവ്. നിക്കോളിന്റെ ഇന്റഷ്വറൻസ് ഇതിന്റെ സിംഹഭാഗവും കവർ ചെയ്തെങ്കിലും നിരവധി പേർ സംഭാവനകൾ നൽകിയിരുന്നു. നിക്കോൾ ഗർഭിണിയായിരിക്കുമ്പോൾ ഷിക്കാഗോയിൽ അൾട്രാസൗണ്ട് പരിശോധന നടത്തിയ ഡോക്ടർമാർ ഗർഭഛിദ്രത്തിനായി പ്രേരിപ്പിച്ചുവെങ്കിലും ക്രിസ്തീയ വിശ്വാസികളായ ഇവർ ഇതിനു സമ്മതിച്ചിരുന്നില്ല. ശസ്ത്രക്രിയ്ക്കുശേഷം ഇരുകുട്ടികളും സുഖം പ്രാപിച്ചു വരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.