You are Here : Home / Readers Choice

റെനു കട്ടൂര്‍ സെക്യൂരിറ്റി അക്കാദമി ഉപദേശക കൗണ്‍സില്‍ അംഗം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, October 20, 2016 10:40 hrs UTC

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ യൂണിവേഴ്‌­സിറ്റി സിസ്റ്റത്തിലെ എട്ടാമത് ചാന്‍സലര്‍, യൂണിവേഴ്സ്റ്റി ഓഫ് ഹൂസ്റ്റന്റെ പതിമൂന്നാമത് പ്രസിഡന്റ് തുടങ്ങിയ ഉന്നത പദവികള്‍ അലങ്കരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ വനിതയായ റെനു കട്ടൂരിനെ ഡിപ്പാര്‍ട്ട്‌­മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി അക്കാദമിക്ക് അഡൈവസറി കൗണ്‍സില്‍ അംഗമായി നിയമിച്ചു. ഒക്ടോബര്‍ 19ന് യു.എസ്.സെക്രട്ടറി ഓഫ് ഹോംലാന്റ് സെക്യൂരിറ്റി ജെ.ജോണ്‍സനാണഅ നിയമനം നടത്തിയ വിവരം മാധ്യമങ്ങളെ അറിയിച്ചത്. 2008 ലാണ് കാട്ടൂര്‍ യു.എസ്. സിസ്റ്റത്തിന്റെ ചുമതലയില്‍ പ്രവേശിച്ചത്. റെനുവാണ് ഹൂസ്റ്റണ്‍ യൂണിവേഴ്‌­സിറ്റിയുടെ വിദേശിയായ ആദ്യ പ്രസിഡന്റ്.

 

അമേരിക്കയിലെ തന്നെ പ്രധാന യൂണിവേഴ്‌­സിറ്റിയുടെ തലപ്പത്ത് നിയമിക്കപ്പെടുന്ന പ്രഥമ ഇന്ത്യന്‍ അമേരിക്കന്‍ വനിത കൂടിയാണ് റെനു. ഉത്തര്‍പ്രദേശിലെ ഫറൂക്കബാദിലാണ് ജനനം. കാണ്‍പൂര്‍ യൂണിവേഴ്‌­സിറ്റിയില്‍ നിന്നും 1993 ല്‍ ബിരുദമെടുത്തു. തുടര്‍ന്ന് അമേരിക്കയിലെത്തിയ റെനു പര്‍ദ്ധവ് യൂണിവേഴ്‌­സിറ്റിയില്‍ നിന്നും ഡോക്ടര്‍ ഓഫ് ഫിലോസഫി കരസ്ഥമാക്കി. ഇപ്പോള്‍ റെനു ഭര്‍ത്താവ് സുരേഷ്, മക്കള്‍ പൂജാ പരുള്‍ എന്നിവരോടൊപ്പം ഹൂസ്റ്റണില്‍ താമസിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.