ടെന്നിസ്സി: ഇരുപത്തിനാലാഴ്ച പ്രായമെത്തിയ കുഞ്ഞിനെ കോട്ട് ഹാങ്ങര്‍ ഉപയോഗിച്ചു ഗര്‍ഭ ചിദ്രം നടത്തുന്നതിന് ശ്രമിച്ച കുറ്റത്തിനു ടെന്നിസ്സിയില്‍ നിന്നുള്ള അന്ന യുക്കായെ(32) ഒരു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് കോടതി വിധിച്ചു. 2015 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിനകത്തെ ടബില്‍ വെള്ളം നിറച്ചു അതിനകത്തിരുന്നായിരുന്നു ഗര്‍ഭചിദ്രത്തിനു ശ്രമിച്ചത്. എന്നാല്‍ രക്തസ്രാവം വര്‍ധിച്ചതിനെ തുടര്‍ന്ന് യുവതിയെ കൂടെയുണ്ടായിരുന്ന കാമുകന്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെവച്ചു അന്ന 1.5 പൗണ്ട് തൂക്കമുള്ള കുഞ്ഞിന് ജന്മം നല്‍കി. ഗര്‍ഭചിദ്രം നടത്തുന്നതിനുള്ള ശ്രമത്തിനിടയില്‍ കുഞ്ഞിന് മാരകമായ പരിക്കുകളേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സ ലഭിച്ചതില്‍ കുഞ്ഞു രക്ഷപ്പെട്ടു. ഫോസ്റ്റര്‍ കെയറിലായിരുന്ന കുട്ടിയെ പിന്നെ ആരോ അഡോപ്റ്റ് ചെയ്തു. അന്നയെ കൊലകുറ്റം ചുമത്തി അറസ്റ്റ് ചെയ്തുവെങ്കിലും കുട്ടി രക്ഷപ്പെട്ടതി നാല്‍ കൊലകുറ്റം ഒഴിവാക്കി. 2015 മുതല്‍ ജയില്‍ കഴിഞ്ഞിരുന്ന അന്നയെ ജാമ്യത്തിലിറക്കാന്‍ ആരുമില്ലായിരുന്നു. കേസിന്റെ വിധി 2017 ജനുവരി 9 തിങ്കളാഴ്ചയാണുണ്ടായത്. ഒരു വര്‍ഷത്തെ തടവ് ശിക്ഷ എന്നാല്‍ 2015 ഡിസംബര്‍ മുതല്‍ ജയിലില്‍ കഴിഞ്ഞിരുന്നതിനാല്‍ ഇത്രയും കാലം ജയില്‍ ശിക്ഷയായി പരിഗണിച്ചു ഇന്നലെ ഇവരെ ജയില്‍ മുക്തയാക്കി. ടെന്നിസ്സിയിലെ നിയമം അനുസരിച്ച് അനധികൃത ഗര്‍ഭചിദ്രം നിയമ വിരുദ്ധമായതിനാലാണ് ഇവരെ അറസ്റ്റ് ചെയ്തു കേസെടുത്തത്.
Comments