ഫ്‌ളോറിഡ: ഇന്ത്യന്‍ വംശജനും, ഫ്‌ളോറിഡാ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയുമായ കരണ്‍ കുള്ളര്‍(22) ബസ്സ്‌റ്റോപ്പില്‍ നില്‍ക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു മരിച്ചു. കഴിഞ്ഞ വാരാന്ത്യം നടന്ന സംഭവത്തില്‍ 23 വയസ്സുള്ള യുവതിയെ അറസ്റ്റു ചെയ്തു. ഇടിയുടെ ആഘാതത്തില്‍ വളരെദൂരെ തെറിച്ചു വീണ കരനെ യു.എഫ് ഷാന്റ്‌സ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല. ജമ്മു കാശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥി ആര്‍മി ഹൈസ്‌ക്കൂളില്‍ നിന്നും, ജെയ്ഫി യൂണിവേഴ്‌സിറ്റി ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. ഗുരേര ഗാര്‍സിയ(23) ഓടിച്ച കാറാണ് കേരനെ ഇടിച്ചിട്ടത്. തുടര്‍ന്ന് വാഹനം നിറുത്താതെ ഓടിച്ചു പോയ യുവതിയെ ഫ്‌ളോറിഡാ പോലീസ് പിന്തുടര്‍ന്നു അറസ്റ്റു ചെയ്യുകയായിരുന്നു. മദ്യപിച്ചു വാഹനം ഓടിച്ചാണ് അപകടമുണ്ടായതെന്ന് യൂണിവേഴ്‌സിറ്റി പോലീസ് പറഞ്ഞു. കഴിഞ്ഞ മാസമാണ് ഇന്ത്യയില്‍ നിന്നും കരണ്‍ ഫ്‌ളോറിഡാ യൂണിവേഴ്‌സിറ്റിയില്‍ എത്തിയത്. ടെന്നീസില്‍ സമര്‍ത്ഥനായിരുന്നു. കരന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ബിസിനസ് ഇന്റേണ്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ വലിയ സുഹൃദ് ബന്ധം സ്ഥാപിക്കുവാന്‍ കഴിഞ്ഞ കരണന്റെ അകാല നിര്യാണം സുഹൃത്തുക്കളെ നിരാശയിലാക്കി.
Comments