ഹൂസ്റ്റണ്‍ (ടെക്‌സസ്സ്): സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിച്ച ട്രമ്പിന് ബാഷാര്‍ ആസാദ് ഗവണ്‍മെന്റ് നടത്തിയ രാസായുധ ആക്രമണത്തില്‍ മുറിവേറ്റ് പിടഞ്ഞ് മരിച്ച കുഞ്ഞുങ്ങളെ കുറിച്ച് പറയാന്‍ എന്തവകാശമെന്ന് ഹില്ലരി ക്ലിന്റന്‍. പൊള്ളലേറ്റ് മരിച്ച കുട്ടികളുടെ ചിത്രം പ്രദര്‍ശിപ്പിച്ചു സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ ന്യായീകരിച്ച ട്രമ്പിന്റെ നടപടിയെ കുറിച്ച് ഹൂസ്റ്റണില്‍ ഏപ്രില്‍ 7 വെള്ളിയാഴ്ച നടത്തിയ ഒരു സ്ത്രീകളുടെ അവകാശ പ്രചരണ യോഗത്തില്‍ അഭിപ്രായ പ്രകടനം നടത്തുകയായിരുന്നു ഹില്ലരി. 2016 ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മാസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഹില്ലരി പരസ്യമായ രാഷ്ട്രീയ രംഗ പ്രവേശനം നടത്തിയത്. സിറിയയിലെ സിവില്‍ വാര്‍ അവസാനിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ തുടര്‍ച്ച എന്താണെന്ന് വ്യക്തമാക്കാന്‍ ട്രമ്പ് തയ്യാറാകണം.
ലോക രാഷ്ട്രങ്ങള്‍ സിറിയന്‍ പ്രസിഡന്റിന്റെ മര്‍ദക മരണത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്നും ഹില്ലരി നിര്‍ദ്ദേശിച്ചു. സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കില്ലെന്നും സിറിയന്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കണമെന്നും ഒരേ സ്വരത്തില്‍ എങ്ങനെയാണെ ട്രമ്പിന് പറയാന്‍ കഴിയുന്നതെന്ന് ചോദിച്ച ഹില്ലരി, അമേരിക്ക സിറിയായില്‍ നടത്തിയ മിസ്സൈല്‍ അക്രമത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സിറിയായിലെ പോര്‍ വിമാനങ്ങള്‍ പറന്നുയര്‍ന്ന എയര്‍ ഫീല്‍ഡുകള്‍ പിടിച്ചടക്കി, നിരപരാധികള്‍ക്കെതിരെ നടത്തുന്ന ബോംബാക്രമണങ്ഹല്‍ തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഹില്ലരി ആവശ്യപ്പെട്ടു.
Comments