You are Here : Home / Readers Choice

ട്രമ്പിന്റെ പുതിയ നിര്‍ദേശം; അലൂമിനിയം ടാക്‌സ്

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Wednesday, June 14, 2017 12:43 hrs UTC

വാഷിംഗ്ടണ്‍: ലോഹ നിര്‍മ്മാണ വ്യവസായ രംഗത്തെ അമേരിക്കക്കാരുടെ തൊഴിലുകള്‍ സംരക്ഷിക്കുവാന്‍ പുതിയ നിര്‍ദ്ദേശം പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പ് മുന്നോട്ട് വച്ചു; ഇറക്കുമതി ചെയ്യുന്ന അലൂമിനിയത്തിന് നികുതി ഏര്‍പ്പെടുത്തുക. അലൂമിനിയം ഉപയഗിച്ച് കാനുകള്‍, പ്രധാനമായും ബിയര്‍ കാനുകളാണ് നിര്‍മ്മിക്കുന്നത്. അലൂമിനിയം ടാക്‌സ് ബിയര്‍ നിര്‍മ്മാതാക്കള്‍ വഹിക്കുകയില്ല, പകരം ഉപഭോക്താക്കള്‍ക്ക് കൈമാറും എന്ന് ബിയര്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചു. മോള്‍സണ്‍കൂഴ്‌സ് ബ്രൂയിംഗ് കമ്പനിയുടെയും മില്ലര്‍ കൂഴ്‌സ് എല്‍ എല്‍ സിയുടെയും സീനിയര്‍ കമ്മോഡിറ്റി റിസര്‍ച്ച് മാനേജര്‍ s/o വെയ്‌നര്‍ ഇറക്കുമതി ചെയ്യുന്ന അലൂമിനിയത്തിന് ഡ്യൂട്ടി നല്‍കേണ്ടി വന്നാല്‍ അത് ബിയര്‍ കാനുകള്‍ക്ക്‌മേല്‍ ചുമത്തും എന്ന് പ്രഖ്യാപിച്ചു. ഉയരുന്ന അലൂമിനം ഇറക്കുമതി വില കുറയ്ക്കുവാന്‍ ഫെഡറല്‍ ഗവണ്മെന്റ് നടപടികള്‍ ഉണ്ടാവും എന്ന് സെഞ്ചുറി അലൂമിനം കമ്പനി ഉടമകള്‍ ഉത്സാഹപൂര്‍വ്വം പ്രഖ്യാപിച്ചിരുന്നു.

 

 

 

 

ഇതിനെതിരെ ആയിരിക്കും ട്രമ്പിന്റെ നിര്‍ദ്ദേശം. അമേരിക്കയുടെ റസ്റ്റ് ബെല്‍റ്റിലേയ്ക്ക് തൊഴിലുകള്‍ മടക്കികൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി ഏപ്രിലില്‍ ട്രമ്പ് ഒരു എക്‌സിക്യൂട്ടീവ് മെമ്മോറാണ്ടത്തില്‍ ഒപ്പ് വച്ചിരുന്നു. അമേരിക്കയില്‍ മിക്കവാറും എല്ലാ കോണ്‍ഗ്രഷനല്‍ ഡിസ്ട്രിക്ടുകളിലുമായി ഏതാണ്ട് 5000 മദ്യ നിര്‍മ്മാതാക്കളുണ്ട്. പുതിയ നികുതി വന്നാല്‍ ഇവരെയെല്ലാം പ്രതികൂലമായി ബാധിക്കുമെന്ന് ടീം വെയ്‌നര്‍ പറഞ്ഞു. ബിയര്‍ പാക്കേജുകളുടെ 60% വും അലൂമിനിയം ആണ്. ഇതിന് മാറ്റം സംഭവിക്കുമെന്ന് ഞങ്ങളാരും പ്രതീക്ഷിക്കുന്നില്ല, വെയ്‌നര്‍ പറയുന്നു. ഈ വര്‍ഷം അലൂമിനത്തിന്റെ വില 13% കൂടി. ഇത് കെന്റുക്കിയിലെ ഒരു നിര്‍മ്മാണ കമ്പനിയെ അലൂമിനം ഉത്പാദനം വര്‍ധിപ്പിക്കുവാന്‍ പ്രേരിപ്പിച്ചു. ഹാര്‍ ഇന്റലിജെന്‍സ് കോണ്‍ഫറന്‍സില്‍ ഉണ്ടായ വെളിപ്പെടുത്തലാണിത്.

 

 

 

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചൈന നിര്‍മ്മിത അലൂമിനം അമേരിക്കയിലെത്തുന്നത് വര്‍ധിച്ചുവരുന്നതായി കോണ്‍ഫറന്‍സ് വിലയിരുന്നി. ഈ വര്‍ഷം സെക്ഷന്‍ 232 അനുസരിച്ച് നടത്തുന്ന അന്വേഷണം പരിശോധിക്കുന്നത് ദേശ സുരക്ഷയെ പ്രതികൂലമായി ബാധിക്കും വിധം വിദേശ അലൂമിനം യു എസ് നിര്‍മ്മാതാക്കള്‍ക്ക് പ്രശ്‌നമാക്കുന്നുണ്ടോ എന്നാണ്. സ്റ്റീല്‍ ഇറക്കുമതിയെ കുറിച്ച് ഒരു അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിന്റെ വെളിച്ചത്തില്‍ കോമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസിഡന്റിന് ശുപാര്‍ശകള്‍ സമര്‍പ്പിക്കും. അതിന് ശേഷമായിരിക്കും അലൂമിനം അന്വേഷണം പുരോഗമിക്കുക. കൃത്രിമമായി സൃഷ്ടിച്ച വിലക്കുറവില്‍ അമേരിക്കയില്‍ വിദേശ കമ്പനികള്‍ സ്റ്റീല്‍ വില്‍ക്കുന്നതിനെതിരെ തന്റെ ഭരണകൂടം നടപടികള്‍ സ്വീകരിക്കുമെന്ന് ട്രമ്പ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.