You are Here : Home / Readers Choice

ന്യൂഡല്‍ഹി- വാഷിംഗ്ടണ്‍ എയര്‍ ഇന്ത്യ വിമാന സര്‍വ്വീസ് ആരംഭിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, July 08, 2017 08:32 hrs UTC

വാഷിംഗ്ടണ്‍: ന്യൂഡല്‍ഹിയില്‍ നിന്നും വാഷിംഗ്ടണിലേക്കുള്ള എയര്‍ ഇന്ത്യയുടെ ആദ്യ വിമാനം ജൂലായ് 7 ന് യാത്ര തിരിച്ചു. എയര്‍ ഇന്ത്യയുടെ അമേരിക്കയിലേക്കുള്ള അഞ്ചാമത്തെ സര്‍വ്വീസാണിത്. ന്യൂയോര്‍ക്ക്, ന്യൂ വാക്ക്, ചിക്കാഗൊ, സാന്‍ഫ്രാന്‍സ്‌ക്കൊ തുടങ്ങിയ നാല് സ്ഥലങ്ങളിലേക്കായിരുന്നു ഇതുവരെ എയര്‍ ഇന്ത്യ സര്‍വ്വീസ് നടത്തിയിരുന്നത്. ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ വിമാന താവളത്തില്‍ നിന്നും 238 സീറ്റുള്ള ബോയിങ്ങ് 777 എയര്‍ ക്രാഫ്റ്റാണ് ഇന്ത്യന്‍ അംബാസിഡര്‍ നവതേജ് ശര്‍മ, എയര്‍ ഇന്ത്യ ചെയര്‍മാന്‍ (ലോഹനി) പങ്കജ്് ശ്രീവാസ്തവ എന്നി പ്രമുഖരുമായി വാഷിംഗ്ടണിലേക്ക് പുറപ്പെട്ടത്. 195 എക്കണോമി, 35 ബിസിനസ് ക്ലാസ്, 8 ഫസ്റ്റ് ക്ലാസ് സീറ്റുകളാണ് വിമാനത്തിലുള്ളത്. ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ് ഉണ്ടായിരിക്കുമെന്ന് കമ്മേഴ്‌സ്യല്‍ ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവ് പറഞ്ഞു. ജൂലായ് മാസം 90 ശതമാനം സീറ്റുകളും റിസര്‍വ് ചെയ്തു കഴിഞ്ഞതായി എയര്‍ ഇന്ത്യ വക്താവ് അറ്യിച്ചു. ഹൂസ്റ്റണ്‍, ലോസ് ആഞ്ചലസ് എന്നിവിടങ്ങളിലേക്ക് കൂടി എയര്‍ ഇന്ത്യ സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള പദ്ധതി ഉണ്ടെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു. കഴിഞ്ഞ വര്‍ഷം യു എസ്സിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വ്വീസില്‍ നിന്നും 3200 കോടി രൂപയുടെ റവന്യൂ ഉണ്ടാക്കാന്‍ കഴിഞ്ഞ തലേ വര്‍ഷത്തേക്കാള്‍ 17 ശതമാനം വര്‍ദ്ധനയിലാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.