തോമസ് ചാണ്ടി
(ഗതാഗത മന്ത്രി)
തിരുവനന്തപുരം: ഫോമ വീണ്ടും കേരളത്തിലേക്ക് കടന്നു വരുമ്പോള്‍ മനസുനിറയെ സന്തോഷം തോന്നുന്നു. അതിനൊരു കാരണമുണ്ട്. ഒരു പ്രവാസി എന്ന ബാക്ഗ്രൗണ്ടുള്ള എനിക്ക് നാട്ടില്‍നിന്നു കുടിയേറി പാര്‍ക്കുന്നവരുടെ വികാരം മനസിലാകും.
ഇന്നു ഫോമ ശക്തമാണ്. യുവാക്കളാണ് ഫോമയുടെ ശക്തി. കരുത്തുറ്റ യുവ നേതൃത്വം ഫോമയെ മറ്റു സംഘടനകളില്‍നിന്നു വ്യത്യസ്തമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സഹായിക്കും. ജോണ്‍ ടൈറ്റസിന്റെ നേതൃത്വത്തില്‍ 37 വീടുകള്‍ കേരളത്തിലെ പാവങ്ങള്‍ക്ക് നിര്മിച്ചുകൊടുത്തതില്നിന്നു തുടങ്ങി ഫോമനല്കിയ സമ്മാനങ്ങളെല്ലാം നന്മയുടെ സ്നേഹസ്പര്ശങ്ങളാണ്. ആര്‍ക്കാണതിനെ കണ്ടില്ലെന്നു നടിക്കാനാകുക.
തിരുവനന്തപുരം ആര്‍സിസിക്ക് നല്കിയ ഒരു കോടി 25 ലക്ഷം രൂപ അമേരിക്കന്‍ മലയാളികള്‍ നടിനു നല്കിയ കാരുണ്യമാണ്. സാന്ത്വനമാണ്. അവര്‍ ഫോമയില്‍ അര്‍പ്പിച്ച വിശ്വാസമാണ് കേരളത്തിന് താങ്ങായത്.
ഒത്തിരി സമ്മാനങ്ങളുമായി നാട്ടിലേക്കുള്ള ഫോമയുടെ വരവ് എനിക്ക് സന്തോഷം പകരുന്നു. നിങ്ങളുടെ കൂടെ ഞാനും ഉണ്ടാകും.
Comments