വാൽക്കണ്ണാടി - കോരസൺ
"കൊച്ചിയിലെ ലുലുമാളിൽകൂടി ഒന്ന് നടന്നാൽ മാത്രംമതി ഫ്രോഡുകളുടെ ചൂരടിക്കാൻ, നാട് മുഴുവൻ ഫ്രോഡുകൾ നിറഞ്ഞിരിക്കുകയാണ്. ഒരുത്തനും നേരെ ചൊവ്വേ സംസാരിക്കില്ല, മടുത്തു, നാമൊക്കെ ഇത്രയും കാലം ഓടി ഓടി ചെല്ലാൻ വെമ്പി നിന്ന നാട് ഒത്തിരി മാറിപ്പോയി എന്ന് വൈകിയാണ് മനസ്സിലാക്കുന്നത് . വഞ്ചിയുടെ ഗതി തെറ്റുന്നു എന്ന് കരയിലുള്ളവർ വിളിച്ചുപറയുമ്പോഴെങ്കിലും വഞ്ചിയിലുള്ളവർ അറിയുമോ എന്തോ? അറിയില്ല. അവിടെയുള്ളവർക്കു അത് പെട്ടന്ന് മനസ്സിലാകില്ല, ഇടക്ക് നാട്ടിൽ ചില്ലറ ബിസിനസ് ഒക്കെയായി എത്തുന്ന നമുക്ക് ഈ മാറ്റങ്ങൾ പെട്ടന്ന് പിടികിട്ടും". നാട്ടിൽനിന്നു എത്തിയ സണ്ണി വികാരാധീനനായി സംസാരിക്കുകയായിരുന്നു.
ഇപ്പൊ വെറുപ്പും വിഷമവും വേദനയുമാണ് തോന്നുന്നത്, കുറച്ചു ദിവസം കൊണ്ട് കുറെയേറെ അനുഭവങ്ങൾ! ഇത്രവേഗം നാട് ഇതുപോലെ മാറുമെന്ന് കരുതിയില്ല. പള്ളിക്കാർ മാതാപിതാക്കളുടെ കല്ലറ പണിയിക്കുവാൻ ഒരു ലക്ഷം രൂപ ഫീസ് കൊടുക്കണമെന്ന് പറഞ്ഞപ്പോൾ, നാട്ടിലുള്ള ഡോക്ടറും ധനികനുമായ മകൻ പിതാവിനോട് പറയുകയാണ്, ഏതായാലും അത് അങ്ങ് കൊടുത്തേര് അപ്പച്ചാ ഗൾഫിൽനിന്നും അമേരിക്കയിൽനിന്നു ഒക്കെ സജിയും സാറയും വന്നു പണം അടക്കാൻ താമസം വന്നേക്കാം. അങ്ങനെ സ്വന്തം കല്ലറക്കു ഫീസും അടച്ചു കാത്തിരിക്കുന്ന മാതാപിതാക്കൾ!. രാത്രി എട്ടുമണി കഴിഞ്ഞു മാത്രമേ കാണാൻ വരാവൂ എന്ന് കർശ്ശനമായി പറഞ്ഞ അപ്പാപ്പനെത്തേടി രാത്രി കാറും പിടിച്ചു കുഗ്രാമത്തിൽ എത്തിയപ്പോൾ "പരസ്പരം" എന്ന ടി വി സീരിയൽ സമയമായതു അറിഞ്ഞിരുന്നില്ല.
കുറെ ബെൽ അടിച്ചു വാതിൽ തുറന്നപ്പോൾ കയറിയിരിക്കു, അര മണിക്കൂർ കഴിഞ്ഞു സംസാരിക്കാം, ഇതൊന്നു കഴിഞ്ഞോട്ടെ എന്ന് പറഞ്ഞു ടി വി നോക്കിയിരുന്ന അപ്പാപ്പൻ. പിന്നെ വരാം എന്ന് പറഞ്ഞു പുറത്തിറങ്ങിയപ്പോൾ കെട്ടിപ്പിടിച്ചു ഒരു ഉമ്മ തന്നിട്ട് വേഗം ടി വി ശ്രദ്ധിച്ചു നിൽക്കുന്ന അപ്പാപ്പന്റെ ചിത്രം മനസ്സിൽ നിന്ന് മായാതെ നിൽക്കുന്നു. നേരത്തെതന്നെ വിളിച്ചു പറഞ്ഞിരുന്നിട്ടും ഒരു കേക്കും ചൂടാക്കി തന്നു ഡിന്നർ സമയത്തു ഹായ് ബൈ പറഞ്ഞു വിടുന്ന സഹോരൻ, അയാളുടെ ഉറക്കം തൂങ്ങി കോട്ടുവാ ഇടുന്ന മുഖം ഇപ്പോഴും ഒരു നടുക്കം പോലെ ഓർക്കുന്നു. വളരെ പ്രതീക്ഷയോടെ വീണ്ടും വീണ്ടും കാണാൻ കൊതിച്ചിരുന്നവർ ഏന്തേ എത്ര പെട്ടന്ന് അകന്നു പോകുന്നു? സ്വന്തം സഹോദരരെ പോലെ കരുതി, ജീവിതത്തിന്റെ എല്ലാ പ്രധാന സന്ദര്ഭങ്ങള്ക്കും സാക്ഷികളായ സ്നേഹിതർ അവരെ ഓരോ പ്രാവശ്യം കാണുമ്പോളും അകൽച്ച വർധിക്കുന്നു എന്ന് തോന്നിത്തുടങ്ങിയിരുന്നു, അവരുടെ വാക്കുകളിലെ വർഗ്ഗബോധവും, വേഷത്തിലെ ഭാവപ്പകർച്ചയും ശ്രദ്ധിക്കാതെ പറ്റില്ല. നാട്ടിലെ പള്ളിയിൽ ചെന്നാൽ പണ്ട് ഒന്നിച്ചു കളിച്ചു നടന്നവർ പോലും മിണ്ടാൻ കൂട്ടാക്കാതെ കാറിലോ ബൈക്കിലോ കയറി പെട്ടന്ന് സ്ഥലം കാലിയാക്കുകയാണ്. എല്ലാവര്ക്കും വല്ലാത്ത തിരക്ക്.
. അമേരിക്കയിൽ മുപ്പതു വര്ഷത്തോളം താമസിച്ചതിനു ശേഷം പിറന്ന നാട്ടിൽ കുടുംബക്കാരോടൊത്തു താമസിക്കുന്ന ബേബിച്ചായന് വലിയ പരാതികളില്ല, ആരുടെ കാര്യത്തിലും അങ്ങനെ ഇടപെടാറില്ല. ടി വി സീരിയൽ കണ്ടു സമയം കളയുന്നു. ഭാര്യ കുട്ടികളോടൊപ്പം അമേരിക്കയിൽ തന്നെ. ഇടയ്ക്കു കുറച്ചു മാസങ്ങൾ നാട്ടിൽ ഉണ്ടാവും, അമേരിക്കയിലെ തണുപ്പ് അത്ര പിടിക്കുന്നില്ല അതാണ് നാട്ടിൽ താമസിക്കുന്നത്. ആശുപത്രിയിൽ പോകുന്ന കാര്യവും രാത്രിയിൽ എന്തെകിലും സംഭവിച്ചാൽ ഒരു വിളിപ്പാടകലെ ആരും ഇല്ല എന്ന ഒരു ഉൾഭയവും ഉണ്ട്. എല്ലാ കാര്യങ്ങൾക്കും അമേരിക്കൻ അച്ചായൻ എന്ന രീതിയിലാണ് കണക്കുകൾ വരുന്നത്. എന്നാലും അത്ര വലിയ ഒരു ഭാരമായി തോന്നുന്നില്ല. ഇടയ്ക്കു ചിലർ അത്യാവശ്യത്തിനു കടം ചോദിച്ചു വരും. തിരിച്ചുകിട്ടില്ല എന്ന ഉറപ്പിൽ ഒരു ചെറിയ തുക അങ്ങ് കൊടുക്കും. പക്ഷെ അവർ കൃത്യമായി തിരിച്ചു കൊണ്ടുത്തരും. പതിനായിരം രൂപ രണ്ടു തവണ ഇതുപോലെ കൃത്യമായി തിരികെ കൊണ്ട് തന്നിട്ട് പിന്നെ ഒരു വലിയ തുകയാണ് ചോദിക്കുക. വിശ്വാസം സ്ഥാപിച്ചു കഴിഞ്ഞു
അങ്ങനെ വലിയ തുക കൊടുത്താൽ ആ പാർട്ടിയെ പിന്നെ ആ വഴിക്കു കാണില്ല. കേരളത്തിൽ മദ്ധ്യവർഗം അൽപ്പം സാമ്പത്തിക ഉയർച്ചയിലായി എന്നത് നിരത്തിലൂടെ ഓടുന്ന വിലകൂടിയ ജർമ്മൻ കാറുകൾ നോക്കിയാൽ മതിയാവും . ഏറ്റവും പുതിയതും മെച്ചമായതുമായ ജീവിത ആഡംബരങ്ങൾ ഇന്ന് സുലഭമാണ്. ഭക്ഷണവും വിനോദവും സൽക്കാരങ്ങളും വളരെ പെട്ടന്ന് ഉയർന്ന മാനങ്ങൾ കൈവരിച്ചപ്പോൾ അറിയാതെ സമൂഹത്തിൽ വരുന്ന മാറ്റങ്ങളുടെ അനിവാര്യത ചിലർക്ക് മനസ്സിലാവില്ല. പഴയ നാടും തപ്പി കുറെകാലത്തിനു ശേഷം നാടുകാണാൻ വരുന്ന അമേരിക്കകാരന് അത്ഭുതം തോന്നുന്നെങ്കിൽ അത് അവന്റെ അറിവുകേടാണ് എന്നേ നാട്ടുകാർക്ക് പറയാനുള്ളൂ. രണ്ടുപേരും പെൻഷ്യൻ ആയി വീട്ടിൽ ഇരിക്കയാണെകിലും ഒരു ദിവസം പോലും തിരക്കില്ലാത്ത വരില്ല എന്ന് പരിതപിക്കുകയാണ് മറ്റൊരു സുഹൃത്ത്. ദിവസവും കല്യാണം
Comments