You are Here : Home / Readers Choice

ഡാലസിൽ ഇന്ധന വില കുതിച്ചുയർന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, September 01, 2017 10:36 hrs UTC

ഡാലസ്∙ ഹാർവി ചുഴലിക്കാറ്റ് ഹൂസ്റ്റണിൽ റിഫൈനറി പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും ഇന്ധന ഉല്‍പാദനം കുറയ്ക്കുകയും ചെയ്തതിനെ തുടർന്ന് ടെക്സസിൽ ഡാലസ് ഉൾപ്പെടെ പ്രധാന നഗരങ്ങളിൽ ഇന്ധന ക്ഷാമം രൂക്ഷമായി. ഇന്നലെ വരെ ഗ്യാലന് 2.19 ഡോളർ ആയിരുന്നത് ഇന്ന് രാവിലെ 2.49 ആയി ഉയർന്നു. വൈകുന്നേരമായതോടെ വില 2.79 സെന്റ് വരെ ഉയർന്നുവെന്ന് മാത്രമല്ല പല ഗ്യാസ് സ്റ്റേഷനുകളിലും സ്റ്റോക്ക് ഇല്ലാ എന്ന ബോർഡ് പ്രദർശിപ്പിക്കുകയും ചെയ്തു. ഗാർലന്റ്, മസ്കിറ്റ്, റോലറ്റ് തുടങ്ങിയ സിറ്റികളിൽ ഇന്ധനം വാങ്ങുന്നതിന് എത്തിച്ചേർന്ന വാഹനങ്ങളുടെ നീണ്ട നിരയാണ് ൈവകുന്നേരം ദൃശ്യമായത്. ഈ അവസരം മുതലെടുത്ത് ഗ്യാസ് സ്റ്റേഷനുടമകൾ വില വർധിപ്പിച്ചത് ടെക്സസ് എജി നിശിത ഭാഷയിൽ വിമർശിച്ചു. നിലവിലുള്ള സ്റ്റോകിലാണ് ഉടമകൾ വില വർധിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയായതോടെ സ്റ്റോക്ക് തീർന്നതിനാൽ പല ഗ്യാസ് സ്റ്റേഷനുകളും അടഞ്ഞു കിടന്നു. ഇന്ധന ക്ഷാമം ഏതുവരെ നീളുമെന്ന ആശങ്കയിലാണ് ഇവിടെയുള്ളവർ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.