ഇര്‍വിംഗ്: മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി ജന്മദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു. ഇര്‍വിംഗ് ഗാന്ധി പാര്‍ക്കില്‍ ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധി പീസ് വാക്കും സംഘടിപ്പിച്ചിരുന്നു. ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോ പ്ലെക്‌സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറു കണക്കിനാളുകള്‍ പരിപാടിക്കായി എത്തിച്ചേര്‍ന്നു. ഇര്‍വിംഗ് സിറ്റി പ്രൊടേം മേയര്‍ അലന്‍ മേഗര്‍, ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുല്‍ ആര്‍.ഡി. ജോഷി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഒക്ടോബര്‍ 2ന് ഇന്റര്‍നാഷണല്‍ ഡെ ഓഫ് നോണ്‍ വയലന്‍സായി യുനൈറ്റഡ് നാഷണല്‍ പ്രഖ്യാപിച്ച വിവരം ഡയറക്ടര്‍ ശബ്‌നം അറിയിച്ചു. മഹാത്മജി വിഭാവനം ചെയ്ത സമാധാനത്തിന്റെയും സാഹോദര്യത്തിന്റേയും പ്രസക്തി ആധുനിക കാലഘട്ടത്തില്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്ന് കോണ്‍സുലര്‍ ചൂണ്ടികാട്ടി. ആയുധമെടുക്കാതെ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും ഇന്ത്യന്‍ ജനതയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മജി ലോക രാഷ്ട്രങ്ങള്‍ക്ക് ഇന്നും ആദരണീയനാണെന്ന് പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടക്കൂറ പറഞ്ഞു. 12 പ്രാവുകളെ അന്തരീക്ഷത്തിലേക്ക് പറത്തിയാണ് ചടങ്ങുകള്‍ അവസാനിച്ചത്.
Comments