You are Here : Home / Readers Choice

2017 ല്‍ നടന്ന 273 വെടിവെപ്പുകളിൽ കൊല്ലപ്പെട്ടത് 12,000 പേർ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, October 05, 2017 11:21 hrs UTC

വാഷിങ്ടൺ ∙ ആധുനിക അമേരിക്കൻ ചരിത്രത്തിൽ നാളിതുവരെ സംഭവിച്ചിട്ടില്ലാത്ത കൂട്ട നരഹത്യയിൽ 59 നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുകയും അഞ്ഞൂറിലധിതം പേർക്ക് പരുക്കേല്ക്കുകയും ചെയ്ത ലാസ് വേഗസിലെ സംഭവത്തെ തുടർന്നു നിലവിലുള്ള ഗൺ കൺട്രോൾ നിയമത്തിൽ കാതലായ മാറ്റം വേണമെന്നാവശ്യപ്പെട്ടു ഇന്ത്യൻ അമേരിക്കൻ വംശജരായ യുഎസ് കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തി. ലഭ്യമായ സ്ഥിതി വിവര കണക്കുകളണുസരിച്ചു 2017 ൽ ഇതുവരെ നടന്ന 273 വെടിവെപ്പു സംഭവങ്ങളിൽ 12,000 ത്തിലധികം പേർ കൊല്ലപ്പെട്ടിട്ടുള്ളത്. അമേരിക്കൻ ജനതയിൽ ആശങ്ക ഉയർത്തുന്നു. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കുന്നതിനുള്ള ശക്തമായ നടപടികൾ യുഎസ് കോൺഗ്രസിൽ ചർച്ച ചെയ്തു തീരുമാനിക്കണമെന്നും കോൺഗ്രസ് അംഗം പ്രമീള ജയ് പാൽ പറഞ്ഞു. ഒക്ടോബർ 2 ന് യുഎസ് കോൺഗ്രസിൽ പ്രസംഗിക്കുകയായിരുന്ന ജയ്പാൽ. ഒരു ദിവസം ശരാശരി 90 പേരാണ് അമേരിക്കയിൽ വെടിവെപ്പു സംഭവങ്ങളിൽ കൊല്ലപ്പെടുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി. സിനിമയ്ക്കോ, കൺസെർട്ടിനോ, കുട്ടികളെ സ്കൂളിൽ കൊണ്ടുവിടുന്നതിനോ, ഭയത്തോടെയല്ലാതെ പോകാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ള തെന്ന് മറ്റൊരു അംഗം അമി ബെറ പറഞ്ഞു. ലാസ് വേഗസിലെ പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും രാഷ്ട്രത്തിനേറ്റ മുറിവുണക്കുന്നതിനും ഒറ്റകെട്ടായി പ്രവർത്തിക്കണ മെന്ന് രാജാകൃഷ്ണമൂർത്തി. റൊ ഖന്ന, കമല ഹാരിസ് എന്നിവർ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.