ഫ്‌ളോറിഡ: അറിയാതെ ചെയ്തു പോയ ഏതോ ചെറിയൊരു തെറ്റിന് കുടുംബാംഗമായ 325 പൗണ്ടുള്ള വെറോനിക്ക 6 വയസ്സുക്കാരിയിയുടെ ദേഹത്ത് കയറിയിരുന്നു. തുടര്‍ന്ന ശ്വാസ തടസ്സം അനുഭവപ്പെട്ട കുഞ്ഞ് ആശുപത്രിയില്‍ എത്തുന്നതിനിടയില്‍ മരിച്ച സംഭവം ഫ്‌ളോറിഡായില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഒക്ടോബര്‍ 14 ശനിയാഴ്ചയായിരുന്ന സംഭവം. അച്ചടക്കം പഠിപ്പിക്കാനായിരുന്നുവത്രെ കസ്സേരയിലിരുന്ന കുഞ്ഞിന്റെ ശരീരത്തില്‍ 325 പൗണ്ടുള്ള വൗറോണിക്ക കയറിയിരുന്നത്. അല്‍പസമയത്തിന് ശേഷം എഴുന്നേറ്റപ്പോള്‍ കുട്ടിയുടെ ശ്വാസോച്ച്വാസം നിലച്ചിരുന്നു. ഉടനെ സി പി ആര്‍ നല്‍കി ബാപ്റ്റിസ്റ്റ് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയോട് ക്രൂരത കാണിച്ചു എന്ന കുറ്റം ചുമത്തി വെറോണിക്കയ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിക്ക് നേരെ നടന്ന ക്രൂരത റിപ്പോര്‍ട്ട് ചെയ്യാതിരുന്നതിനും, ചൈല്‍ഡ് നെഗ്ലറ്റിനും മാതാപിതാക്കളുടെ പേരിലും പോലീസ് കേസ്സെടുത്തു. എസ് കാംമ്പിക കൗണ്ടി ജയിലിലടച്ച് മൂന്ന് പേരില്‍ വെറോണിക്കായെ 125000 ഡോളര്‍ ജാമ്യത്തില്‍ വിട്ടയച്ചു. കുട്ടിയുടെ മരണത്തെ കുറിച്ച് ഫ്‌ളോറിഡാ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ചില്‍ഡ്രന്‍ ആന്റ് ഫാമലീസ് അന്വേഷണം ആരംഭിച്ചു.
Comments