മക്കിനി: നോര്‍ത്ത് ടെക്‌സസിലെ ഈ നഗരത്തില്‍ ധാരാളം ഇന്ത്യാക്കാരുണ്ട്. പത്ത് വര്‍ഷം മുന്‍പ് താല്‍പര്യപൂര്‍വ്വം ഇവിടെ വീടുവാങ്ങി താമസം മാറ്റിയവരെ അറിയാം. ഇവര്‍ക്കൊക്കെ ഈ വാര്‍ത്ത സന്തോഷം നല്‍കുമോ എന്നറിയില്ല, ഇന്നലെ നേഞ്ചര്‍ നേറ്റ്‌സ് ഹണിബീ ഫാമില്‍ കൂടിയ സിറ്റി കൗണ്‍സില്‍ യോഗം നഗരത്തിന്റെ എക്‌സ്ട്രാ ടെറിറ്റോറിയല്‍ ജൂറീസ് ഡിക്ഷനില്‍ കിടക്കുന്ന ആറ് ചതുരശ്ര മൈലോളം വരുന്ന സ്ഥലം ഫോഴ്‌സിബിളി അനക്‌സ് ചെയ്യുവാന്‍ തീരുമാനിച്ചു. തീരുമാനം ഹര്‍ഷാരവത്തോടെയാണ് കൂടിയിരുന്നവര്‍ സ്വീകരിച്ചത്. ഏഴ് വ്യത്യസ്ഥ ഇടങ്ങളിലായി കിടക്കുന്ന ഏക്കറിലധികം വരുന്ന സ്ഥലമാണ് മക്കിനിക്ക് സ്വന്തമാവുക. അമേരിക്കന്‍ നിയമം പഠിക്കുന്നവര്‍ അണ്‍ ഇന്‍കോര്‍പ്പറേറ്റഡ് ലാന്‍ഡിനെക്കുറിച്ച് പരിചിതരാണ്. നഗരങ്ങള്‍ക്ക്, കൗണ്ടികള്‍ക്ക്, ചിലപ്പോള്‍ സംസ്ഥാനങ്ങള്‍ക്കും അവകാശപ്പെടാനാവാത്ത സ്ഥലം ഉണ്ട്. ഇവിടെ ആ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ല. ഈ വര്‍ഷമാദ്യം ടെക്‌സസ് ഗവര്‍ണര്‍ ഗ്രൊഗ് ആബട്ട് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്2017 ഡിസംബര്‍ ഒന്നിന് മുന്‍പ് അണ്‍ ഇന്‍ കോര്‍പ്പറേറ്റഡ് ലാന്റ് പിടിച്ചെടുക്കുവാനുള്ള നഗരങ്ങളുടെ തീരുമാനത്തെക്കുറിച്ച് വോട്ടറന്മാര്‍ തങ്ങളുടെ ഇംഗിതം അറിയിക്കണം. നോര്‍ത്ത് ടെക്‌സസിലെ മറ്റ് നഗരങ്ങള്‍ സെലീന, മെലിസ്സ, മെസ്‌കിറ്റി എന്നിവയും തങ്ങളുടെ എക്‌സ്ട്രാ ടെറിറ്റോറിയല്‍ ജൂറീസ് ഡിക്ഷനിലുള്ള സ്ഥലങ്ങള്‍ ഏറ്റെടുക്കും എന്ന് ഈ സ്ഥലങ്ങളില്‍ താമസിക്കുന്നവരെ ആറിയിച്ചിട്ടുണ്ട്. ഇറ്റിജെ എന്നറിയപ്പെടുന്നത് ഒരു നഗരം പിടിച്ചെടുക്കാന്‍ പോകുന്ന സ്ഥലമാണ്.
മക്കിനിയുടെ ഇറ്റിജെയില്‍ താമസിക്കിന്നവര്‍ക്ക് 45 വര്‍ഷത്തിനകം ആവശ്യമെങ്കില്‍ അവിടെ നിന്ന് മാറാം. താമസിക്കുന്നവര്‍ ആദ്യ മൂന്ന് വര്‍ഷം നല്‍കുന്ന നികുതി തിരിച്ച് നല്‍കും. മേയര്‍ ജോര്‍ജ് ഫുള്ളര്‍ ആദ്യം പറഞ്ഞിരുന്നത് താന്‍ ഈ നീക്കം അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല എന്നാണ്. എന്നാല്‍ ഇപ്പോള്‍ വളരെയധികം താല്‍പര്യത്തോടെ തീരുമാനം നടപ്പാക്കുവാന്‍ ശ്രമിക്കുന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണ് അനക്‌സേഷന്‍ നടപടികള്‍ നഗരസഭ ആരംഭിച്ചത്. കൃഷിയും വന്യമൃഗ വളര്‍ത്തലും തടിക്കച്ചവടവും മറ്റും വളര്‍ത്തുന്നവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ഇളവുകളും 5 മുതല്‍ 10 വര്‍ഷം വരെ ലഭിക്കും. നിവാസികളോട് സമ്മതി പത്രത്തില്‍ ഒപ്പ് വെയ്ക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ മുന്‍പ് ഈ ഭൂമി പിടിച്ചെടുക്കല്‍ 'അണ്‍ ടെക്‌സന്‍', 'അണ്‍ അമേരിക്കന്‍', 'ശുദ്ധ ഭോഷത്തം' എന്നൊക്കെ വിശേഷിപ്പിച്ചിരുന്നു, ഇപ്പോള്‍ ഇവരില്‍ ചിലര്‍ പറയുന്നത് സിറ്റി കൗണ്‍സില്‍ മീറ്റിംഗ് നവംബര്‍ 17 ന് നടക്കുമ്പോഴേ ഭൂമി ഏറ്റെടുക്കലിന്റെ വിശദവിവരങ്ങള്‍ അറിയൂ അതിന് മുമ്പ് സമ്മത പത്രത്തില്‍ ഒപ്പുവെക്കണം എന്നാണ്.
യഥാര്‍ത്ഥ അനെക്‌സേഷന്‍ 45 വര്‍ഷത്തിന് ശേഷമേ ഉണ്ടാവുകയുള്ളൂ എന്ന് പറയുന്നുണ്ടെങ്കിലും ഫലത്തില്‍ ഉടനെ സംഭവിച്ചതായി അനുഭവപ്പെടും എന്നാണ് വിമര്‍ശകര്‍ പറയുന്നത്. രണ്ട് ഓഫറുകളാണ് ഭൂവുടമകള്‍ക്ക് നല്‍കുന്നത്; പിടിച്ചെടുക്കല്‍ ഒരു വോട്ടിലൂടെ തീരുമാനിക്കുക, മറ്റൊന്ന് കൗണ്‍സിലിന്റെ അംഗീകാരത്തോടെ മുന്നോട്ട് പോകുക സംഗതി എന്തായാലും മക്കിനി നഗരത്തിന് 6 ചതുരശ്ര മൈല്‍ അധികം ലഭിക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
Comments