You are Here : Home / Readers Choice

ടെക്‌സസ്സില്‍ നിന്നും ചേതന്‍ പാണ്ഡെ യു എസ് കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 28, 2017 11:03 hrs UTC

ഓസ്റ്റിന്‍: ഇന്ത്യന്‍ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്ര വിദഗ്ദന്‍ ചേതന്‍ പാണ്ടെ ടെക്‌സസില്‍ 25-ാം മത് കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നു. ഒക്ടോബര്‍ 26 നാണ് ചേതന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കന്‍ സംസ്ഥാനമായ ടെക്‌സസില്‍ നിലവിലുള്ള റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം റോജര്‍ വില്യംസിനെതിരെ മത്സരിക്കുന്ന ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് ചേതന്‍. മാര്‍ച്ച് 6 ന് നടക്കുന്ന ഡെമോക്രാറ്റിക് പ്രൈമറിയില്‍ ക്രിസ്റ്റഫര്‍ പെറി, കാത്തി തോമസ് എന്നിവരെ പരാജയപ്പെടുത്തിയാല്‍ മാത്രമേ ചേതന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുവാന്‍ കഴിയുകയുള്ളൂ. 2018 നവംബര്‍ 6 നാണ് പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യന്‍ കമ്മ്യൂണിറ്റിയെ ശക്തിപ്പെടുത്തുകയും, അധികാരത്തിലെത്തി ക്കുകയും വേണമെന്ന ലക്ഷ്യം നിറവേറ്റുന്നതിനാണ് മത്സരംഗത്തിറങ്ങി യിരിക്കുന്നതെന്ന് ചേതന്‍ പറഞ്ഞു.

 

 

 

ടെക്‌സസിലെ ഓസ്റ്റിനില്‍ ജീവിതത്തിന്റെ സിംഹഭാഗവും ചിലവഴിച്ച ചേതന്‍ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയത്. അമേരിക്കന്‍ ജനതയുടെ ആരോഗ്യ സംരക്ഷണം, തൊഴില്‍ ലഭ്യത, സാമ്പത്തിക രംഗം എന്നീ വിഷയങ്ങളെ ഉയര്‍ത്തി കാണിച്ചായിരിക്കും പ്രചരണം സംഘടിപ്പിക്കുക എന്ന് ചേതന്‍ പറഞ്ഞു. അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പു സമാഗതമായതോടെ രാഷ്ട്രീയ മുഖ്യ ധാരയിലേക്ക് ഇന്ത്യന്‍ സമൂഹം കടന്നു വരുന്നു എന്നുള്ളത് പ്രോത്സാഹനാ ജനകമാണ്. ചേതര്‍ പാണ്ടെയുടെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് ഉദാരസംഭാവനകള്‍ നല്‍കിയും സഹായ സഹകരണങ്ങള്‍ നല്‍കിയും വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.