ലോസ് ആഞ്ചലസ്: അക്ഷയപത്ര ഫൗണ്ടേഷന്‍ യു.എസ്.എ.യുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി വന്ദന തിലകിനെ നിയമിച്ചതായി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ജനുവരി 1 ന് വന്ദന ചുമതലയേല്‍ക്കും. 2012 മുതല്‍ അക്ഷയപത്രയില്‍ സജ്ജീവ പ്രവര്‍ത്തനം ആരംഭിച്ച ലോസ് ആഞ്ചല്‍സില്‍ പുതിയ ചാപ്റ്റര്‍ തുടങ്ങുന്നതിന് നേതൃത്വം വഹിച്ചു. 2015 മുതല്‍ ഫൗണ്ടേഷന്റെ ബോര്‍ഡ് മെമ്പറായി പ്രവര്‍ത്തിക്കുന്നു. പബ്ലിക്ക്-പ്രൈവറ്റ് സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന അക്ഷയപത്ര ഫൗണ്ടേഷന്‍ ഇന്ത്യയിലെ 12 സംസ്ഥാനങ്ങളില്‍ 13,800 വിദ്യാലയങ്ങളിലെ 1.6 മില്യനിലധികം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന ദൗത്യം ഏറ്റെടുത്തിട്ടുണ്ട്. ഈ ആവശ്യത്തിലേക്ക് 2017 ല്‍ മാത്രം ഒരു മില്യണ്‍ ഡോളര്‍ സമാഹരിക്കുവാന്‍ കഴിഞ്ഞതായി അഡൈ്വസറി ബോര്‍ഡ് പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു. സോഷ്യല്‍ മീഡിയായിലൂടെ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിച്ചു. കൂടുതല്‍ ഫണ്ട് സമാഹരിക്കുന്നതിനും, കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് വന്ദന തിലക് പറഞ്ഞു.
Comments