യോങ്കേഴ്‌സ്: ഉയര്‍ന്ന നിലവാരമുള്ള ലിത്തിയം മെറ്റല്‍ നിര്‍മ്മിക്കുന്ന ഇന്നോവേറ്റീവ് ടെക്‌നോളജി കമ്പനി ആല്‍ഫാ എന്‍ കോര്‍പ്പറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി സാം പിട്രോഡയെ നിയമിച്ചതായി കോര്‍പ്പറേഷന്റെ അറിയിപ്പില്‍ പറയുന്നു. ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ ആന്റ് ടെക്‌നോളജി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് സാം പിട്രോഡയുടെ ശ്രമഫലമായിട്ടാണ്. കമ്പനിയുടെ സി ഇ ഒ ആയി നിയമിക്കപ്പെടുവാന്‍ ഏറ്റവും അര്‍ഹനായ വ്യക്തിയാണ് സാം പിട്രോഡയെന്ന് ആല്‍ഫാ കമ്പനിയുടെ സ്ഥാപക സി ഇ ഒ യായിരുന്ന ജെറോം ഫെര്‍ഡ്മാന്‍ അഭിപ്രായപ്പെട്ടു. വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നും ഇരുപതോളം ഡോക്ടറേറ്റുകളും, അഞ്ചോളം ഗവേഷണഗ്രന്ഥങ്ങളുടേയും ഉടമയായ പിട്രോഡ ഇന്ദിരാ ഗാന്ധി ഗവണ്മെണ്ടില്‍ ഉപദേശകനായും രാജീവ് ഗാന്ധിയുടെ കീഴില്‍ കാബിനറ്റ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാഷണല്‍ ഇന്നോവേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായിരുന്നു സാം പിട്രോഡ.
Comments