ഡാളസ്: ഡാളസ്സില്‍ നിന്നും ഹൂസ്റ്റണിലേക്ക് റോഡ് മാര്‍ഗം 4 മണിക്കൂര്‍ (240 മൈല്‍) സമയമെടുക്കുമെങ്കില്‍ പുതിയതായി വിഭാവനം ചെയ്ത ബുള്ളറ്റ് ട്രെയ്ന്‍ 90 മിനിട്ടിനുള്ളില്‍ ഹൂസ്റ്റണില്‍ ഓടിയെത്തും. ഫെഡറല്‍ റെയ്ല് റോഡ് അഡ്മിനിട്രേഷന്റെ അനുമതി കാത്തു കഴിയുകയാണ്. അനുമത് ലഭിച്ചാല്‍ നാല് വര്‍ഷത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ് ഡെവലപ്പേഴ്സ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ചുള്ള പൊതു ജനത്തിന്റെ അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ജനുവരി അവസാനവും, ഫെബ്രുവരിയിലും ഡാളസ്സിലും, ഹൂസ്റ്റണിലും നടക്കുന്ന ഹിയറിങ്ങില്‍ പങ്കെടുത്ത് അഭിപ്രായം പറയണമെന്ന് ഡവലപ്പേഴ്സ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ലോകത്തിലേക്കും വെച്ച് ഏറ്റവും സുരക്ഷിതത്വമുള്ള റെയ്ല് റോഡും, ട്രെയ്നും നിര്‍മ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ടെക്സസ് സെന്‍ട്രല്‍ സി ഇ ഒ കാര്‍ലോസ് അഗ്വിലാര്‍ പറഞ്ഞു. 36 ബില്യണ്‍ ഡോളറിന്റെ വരുമാനവും, 10000 പേര്‍ക്ക് നേരിട്ട് ജോലിയും ലഭിക്കുന്ന പദ്ധതിയാണിതെന്നും കാര്‍ലോസ് പറഞ്ഞു. ഹിയറിങ്ങില്‍ നേരിട്ട് പങ്കെടുക്കുവാന്‍ സാധിക്കാത്തവര്‍ തങ്ങളുടെ അഭിപ്രായം proposed 240-mile route on Texas Central's website ല്‍ സമര്‍പ്പിക്കാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Comments