ലാസ് വേഗസിലെ കൂട്ടക്കുരുതിക്ക് കൊലയാളി തന്റെ തോക്കില്‍ ബബ് സ്റ്റോക്ക് ഘടിപ്പിച്ചിരുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബംബ് സ്റ്റോക്ക് നിരോധിക്കണമെന്ന് മുറവിളി ഉയര്‍ന്നു. നിരോധനം പാടില്ല എന്ന് വാദിക്കുവാനും ശക്തമായ ഒരു വിഭാഗം ഉണ്ടായി. ബബ് സ്റ്റോക്കുകള്‍ കൈവശം വയ്ക്കുവാന്‍ അനുവദിക്കണോ എന്ന വിഷയത്തില്‍ പൊതുജനങ്ങള്‍ തങ്ങളുടെ അഭിപ്രായം അറിയിക്കുവാന്‍ ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍, ടൊബാക്കോ, ഫയര്‍ ആംസ് ആന്റ് എക്സ്പ്ളോസിവ്സ് ആവശ്യപ്പെട്ടിരുന്നു. പ്രധാനമായും ബബ് സ്റ്റോക്കുകള്‍ മെഷീന് ഗണ്ണിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുമോ എന്നാണ് ചര്‍ച്ച ചെയ്തത്. കൂട്ടക്കൊലകള്‍ നടത്തുവാന്‍ വേണ്ടി കരുതി വയ്ക്കുന്ന ആയുധമാണഅ ബംബ് സ്റ്റോക്ക് എന്ന് ഓണ്‍ലൈനില്‍ പ്രതികരിച്ച 35,000 പേരില്‍ ഒരു വിഭാഗം പറഞ്ഞു. ഉപകരണത്തിന് മേല്‍ നിരോധം ഉണ്ടായാല്‍ അത് ഭരണഘടനയുടെ രണ്ടാം ഭേദഗതി ഉറപ്പാക്കുന്ന പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റം ആയിരിക്കും എന്ന് മറുഭാഗം വാദിച്ചു.
എറ്റി എഫിന് ഭരണഘടനാപരമായോ നിയമപരമായോ ബബ് സ്റ്റോക്കിനെ ഒരു മെഷീന് ഗണ്ണായി നിര്‍വചിക്കുവാന്‍ യാതൊരു അധികാരവും ഇല്ലെന്ന് ടെക്സസിലെ ഒരു പീസ് ഓഫീസറായ ഗ്രിഗറി ബീവ്സ് എഴുതി. എറ്റിഫ് ഇത് നിരോധിക്കുവാന്‍ ശ്രമിച്ചാല്‍ അത് തങ്ങളുടെ അധികാരപരിധിക്ക് പുറത്തുള്ള നടപടി ആയിരിക്കും, ബീവ്സ് പറഞ്ഞു. കഴിഞ്ഞ മാസമാണ് എടിഎഫും ജസ്റ്റീസ് ഡിപ്പാര്‍ട്ടുമെന്റും അറിയിച്ചത് ബബ് സ്റ്റോക്കുകള്‍ നിയമപരമാണോ എന്ന് ഏജന്‍സി പരിശോധിക്കും എന്ന്.
2010ല്‍ ഏജന്‍സി തന്നെ നടത്തിയ അവലോകനത്തില്‍ ബബ് സ്റ്റോക്കുകളെ നിയന്ത്രിക്കുവാന്‍ ഏജന്‍സിക്ക് അധികാരമില്ല എന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ഏജന്‍സി നടത്തുന്ന അവലോകനം എപ്പോള്‍ പൂര്‍ത്തിയാകും എന്ന് വ്യക്തമല്ല. ഏജന്‍സി വക്താക്കള്‍ ഈ വിവരം നല്കാന് തയ്യാറാകുന്നതുമില്ല. ബബ് സ്റ്റോക്കുകള്‍ സ്ഥിരമായി നിരോധിക്കുന്നത് തടയുവാനുള്ള ശ്രമമായി ഡെമോക്രാറ്റിക് നേതാക്കള്‍ അവലോകനത്തെ വിശേഷിപ്പിച്ചു. നിരോധനത്തെ പിന്താങ്ങി ടെക്സസില്‍ നിന്ന് അഭിപ്രായം പ്രകടിപ്പിച്ചവര്‍ ഏജന്‍സി മെഷീന്‍ഗണ്ണിന്റെ നിര്‍വചനം മാറ്റി ബബ് സ്റ്റോക്കിനെ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടു. റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് കോണ്‍ഗ്രസംഗങ്ങള്‍ സംയുക്തമായി ബംബ് സ്റ്റോക്ക് നിയന്ത്രിക്കണമെന്നൊരു പ്രമേയം തയ്യാറാക്കി വരികയാണ്. എന്നാല്‍ വലിയ പുരോഗതി ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. എടിഎഫിന് ബബ് സ്റ്റോക്കിനെ നിയന്ത്രിക്കുവാന്‍ അധികാരമില്ല. പ്രമേയം തയ്യാറാക്കുന്നവരില്‍ ഒരാളായ സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയിലെ പ്രധാന ഡെമോക്രാറ്റംഗം ഡയേന്ഫീന്സ്റ്റെയിന് എഴുതി.
'നിരോധനമോ നിയന്ത്രണമോ സാധ്യമല്ലെങ്കില്‍ ഇത്തരമൊരു നീക്കം നടത്തുകയില്ല,' എടിഎഫ് ഡയറക്ടര്‍ തോമസ് ബ്രാന്‍ഡല്‍ സെനറ്റര്‍മാരോട് പറഞ്ഞു. ഡിസംബര്‍ 5നാണ് ജസ്റ്റീസ് ഡിപ്പാര്‍ട്ട്മെന്റ് ഒരു പുന:പരിശോധന നടത്തും എന്നറിയച്ചത്. ഒരു ഉപകരണം വെടിക്കോപ്പായോ മെഷീന് ഗണ്ണായോ തരം തിരിച്ചിട്ടില്ലെങ്കില്‍ അതിന് എടിഎഫ് നിയന്ത്രണം ഏര്‍പ്പെടുത്താനാവില്ല എന്നും വിജ്ഞാപനത്തില്‍ പറഞ്ഞു. ഇതു തന്നെയാണ് എടിഎഫിന്റെ മുന്‍ തീരുമാനങ്ങളിലും നിഴലിച്ചിരുന്നത്. ഒരു സെമി ഓട്ടോമാറ്റിക് ഗണ്ണില്‍ നിന്ന് തുരുതുരെ വെടിവയ്ക്കുവാനാണ് ബബ് സ്റ്റോക്ക് ഘടിപ്പിക്കുന്നത്. അനുകൂലിക്കുന്നവര്‍ വിളവുകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലുന്നതിന് ഈ ഉപകരണം കൂടിയേ തീരൂ എന്ന് വാദിക്കുന്നു. 1966 ല്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിനിലെ ടവറില്‍ നിന്ന് തുടരെവെടിയുതിര്ത്ത ചാള്‍സ് വിറ്റ്മാന് 17 പേരെ കൊല്ലുകയും മറ്റ് 30 പേരെ പരിക്കേല്പിക്കുകയും ചെയ്തു. അന്ന് ബമ്പ് സ്റ്റോക്ക് ലഭ്യമല്ലാതിരുന്നതിനാല്‍ അയാള്‍ക്ക് ഇത്രയും പേരെ ആക്രമിക്കുവാനേ കഴിഞ്ഞുള്ളൂ. 'ബമ്പ് സ്റ്റോക്ക് ഉണ്ടാക്കിയിരുന്നെങ്കില്‍ എത്രപേരുടെ ജീവന് നഷ്ടപ്പെടുമായിരുന്നു എന്ന് ഊഹിക്കുവാനേ കഴിയുകയില്ല,' ഓസ്റ്റിന്‍ നിവാസിയായ ഡയേല് വീലര്‍ പറയുന്നു. ബബ് സ്റ്റോക്കുകള്‍ നിരോധിക്കണം എന്നു തന്നെയാണ് ഇവരുടെ അഭിപ്രായം.
Comments