ന്യൂഡല്‍ഹി: അവിവാഹ ബന്ധങ്ങള്‍ ഇന്ത്യന്‍ സ്ത്രീകള്‍ക്കിടയില്‍ വ്യാപകമാകുന്നതായും 15 നും 49 നും ഇടയില്‍ പ്രായത്തിലുള്ള സ്ത്രീകളിലെ ഗര്‍ഭനിരോധന സംവിധാനങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട്. 2015 - 16 ലേക്ക് ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ ദേശീയ കുടുംബക്ഷേമ സര്‍വേയിലാണ് ഈ വിവരമുള്ളത്. ഗര്‍ഭനിരോധന ഉറ പോലെയുള്ള സംവിധാനങ്ങളുടെ ഉപയുക്തത സ്ത്രീകളില്‍ രണ്ടു ശതമാനം മുതല്‍ 12 ശതമാനം വരെ വര്‍ദ്ധിച്ചതായി ആരോഗ്യ സര്‍വേയെ ഉദ്ധരിച്ച് ഒരു പ്രമുഖ ദേശീയ മാധ്യമമാണ് പറഞ്ഞിരിക്കുന്നത്. 20-24 പ്രായത്തിനിടയിലുള്ള വിവാഹിതരാകാത്ത യുവതികളിലാണ് ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗം ഏറ്റവും കൂടുതല്‍ നടന്നിരിക്കുന്നത്. എട്ടില്‍ മൂന്ന് പുരുഷന്മാരും ഗര്‍ഭനിരോധന സംവിധാനം സ്ത്രീകള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമാണെന്നും അക്കാര്യത്തില്‍ തങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നുമുള്ള വിശ്വാസക്കാരാണ്. 15 നും 49 നും ഇടയില്‍ പ്രായക്കാരായ 99 ശതമാനം വിവാഹിതകള്‍ക്കും പുരഷന്മാര്‍ക്കും ഏറ്റവും കുറഞ്ഞത് സുരക്ഷിത ലൈംഗികതയുടെ കാര്യത്തില്‍ ഒരു ഗര്‍ഭനിരോധന സംവിധാനത്തെക്കുറിച്ച് എങ്കിലും അറിവുള്ളവരാണെന്നും സര്‍വേ പറയുന്നുണ്ട്. അതേസമയം ആര്‍ത്തവക്രമം പാലിക്കല്‍, മാസമുറ തടയല്‍ തുടങ്ങിയ പരമ്പരാഗത സമ്പ്രദായങ്ങളാണ് ഭൂരിഭാഗം സ്ത്രീകളും ഗര്‍ഭിനിരോധനത്തില്‍ ഇപ്പോഴും ഉപയോഗിക്കുന്ന സമ്പ്രദായങ്ങള്‍. ഗര്‍ഭനിരോധന ഉറ, വന്ധ്യംകരണം, ഗുളികകള്‍, ഡയഫ്രം എന്നിവയെല്ലാമാണ് ആധുനിക ഗര്‍ഭനിരോധന സംവിധാനങ്ങള്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ വിവാഹം കഴിക്കാതെ തന്നെ ലൈംഗിക തല്‍പ്പരരായ സ്ത്രീകള്‍ക്കിടയില്‍ കൂടിയിട്ടുണ്ട്. സ്ത്രീകള്‍ക്കിടയിലെ വന്ധ്യം കരണം കൂടുതലായി തെരഞ്ഞെടുക്കുന്നത് 25 നും 49 നും ഇടയില്‍ പ്രായക്കാരായ സ്ത്രീകളാണ്.
Comments