ക്യൂന്‍സ് (ന്യൂയോര്‍ക്ക്): പതിനൊന്ന് വയസ്സുക്കാരന്‍ ആന്റണി ഫോറസ്റ്റ് പാര്‍ക്കിലുള്ള പോണ്ടിന് സമീപം നടക്കാന്‍ ഇറങ്ങിയതായിരുന്നു. കൂട്ടുകാരന്‍ മുന്നോട്ട് നടന്ന് പെട്ടന്ന് വീണത് തണുത്തുറഞ്ഞു കിടക്കുന്ന പോണ്ടിലെ വെള്ളത്തിലേക്കായിരുന്നു ഫെബ്രുവരി 6 ചൊവ്വഴ്ച വൈകിട്ട് നാലിനായിരുന്ന സംഭവം. ആന്റണി കൂട്ടുകാരനെ രക്ഷിക്കാനായി പോണ്ടിന് സമീപമെത്തി. വെള്ളത്തില്‍ വീണ കൂട്ടുകാരനെ ഒരു വിധം അതില്‍ നിന്നും വലിച്ചു കയറ്റി. ഇതിനിടയില്‍ ആന്റണി നിന്നിരുന്ന ഐസ് നെടുകെ പിളര്‍ന്ന് തണുത്തുറഞ്ഞ വെള്ളത്തിലേക്ക് താഴ്ന്നു പോയി. രക്ഷപ്പെട്ട കൂട്ടുകാരന്‍ അടുത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ഓടിയെത്തി വിവരമറിയിച്ചു. അരയോളം ആഴ്ചയുള്ള തണുത്തുറച്ച വെള്ളത്തില്‍ ആന്റണി ഏകദേശം മുപ്പത് മിനിട്ട് കിടന്നിട്ടുണ്ടാകാമെന്നാണ് സംഭവ സ്ഥലത്തെത്തിയ പോലീസ് പറയുന്നത്. പോണ്ടിനടിയില്‍ കിടന്നിരുന്ന ആന്റണിയെ അഗ്നിശമനാ സേനാംഗങ്ങളും, പോലീസും ചേര്‍ന്ന് ഒരു വിധം കരയിലെത്തിച്ചു. വളരെ ഗുരുതരാവസ്ഥയില്‍ ജമൈക്ക മെഡിക്കല്‍ സെന്ററില്‍ എത്തിച്ചുവെങ്കിലും ആന്റണി രണ്ട് മണിക്കൂറിനുള്ളില്‍ മരണത്തിന് കീഴടക്കി. രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ട രണ്ട് അഗ്നിശമനാ സേനാംഗങ്ങളെ ഹൈപൊതെര്‍മിയാക്ക് ചികിത്സ നല്‍കേണ്ടിവന്നതായി ന്യൂയോര്‍ക്ക് ഡെപ്യൂട്ടി ചീഫ് ജോര്‍ജ് ഹീലി പറഞ്ഞു. പോണ്ടിന് സമീപം അപകട സൂചന നല്‍കുന്ന സൈന്‍ വച്ചിരുന്നതായി പോലീസ് പറയുന്നു. സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചു കൂട്ടുകാരനെ രക്ഷപ്പെടുത്തിയ ആന്റണിയുടെ ധീരതയെകുറിച്ച് എല്ലാവരും ഒരേ സ്വരത്തില്‍ പറയുമ്പോഴും ബാല്യത്തില്‍ തന്നെ ആന്റണിയെ മരണം കവര്‍ന്നെടുത്തത് എല്ലാവരേയും ദുഃഖത്തിലാഴ്ത്തി.
Comments