ലത്തീന്‍ റീത്തുള്‍പ്പെടെയുള്ള പാശ്ചാത്യകത്തോലിക്കാ സഭകളും, കത്തോലിക്കരല്ലാത്ത മറ്റുപാശ്ചാത്യ ക്രൈസ്തവസഭാ വിഭാഗങ്ങളും 40 ദിവസത്തെ നോമ്പാചരിക്കുമ്പോള്‍ പൗരസ്ത്യ ക്രൈസ്തവര്‍ അതിനേക്കാള്‍ 25% കൂടുതല്‍ ദിനങ്ങള്‍ പ്രാര്‍ത്ഥനയിലും, പരിത്യാഗത്തിലും, ഉപവാസത്തിലും, ദാനധര്‍മ്മത്തിലുമായി ചെലവഴിക്കുന്നു. വിഭൂതിബുധന് മുതല്‍ പെസഹാവ്യാഴാഴ്ച്ച വരെയുള്ള 46 ദിവസങ്ങളില്‍ ഇടക്കുവരുന്ന 6 ഞായറാഴ്ച്ചകള്‍ ഒഴിച്ചുള്ള 40 ദിവസങ്ങളാണ് ലത്തീന്‍ റീത്തിലും, മിക്ക പാശ്ചാത്യക്രൈസ്തവ വിഭാഗങ്ങളിലും നോമ്പാചരണം നടത്തുന്നത്. ഞായറാഴ്ച്ചകള്‍ കര്‍ത്താവിന്റെ ഉത്ഥാനത്തെ അനുസ്മരിക്കാനുള്ള ഫീസ്റ്റ് ഡേയ്സ് ആയതിനാലാണ് ലത്തീന്‍ ക്രമത്തില്‍ ഞായറാഴ്ച്ചകള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നത്.
തോമാശ്ലീഹായുടെ വിശ്വാസ തീക്ഷ്ണതയും, പൈതൃകവും വഹിക്കുന്ന സീറോമലബാര്‍, സീറോമലങ്കര കത്തോലിക്കരുള്‍പ്പെടെയുള്ള പൗരസ്ത്യ ക്രൈസ്തവര്‍ 10 ബോണസ് ദിനങ്ങള്‍ ഉള്‍പ്പെടെ അമ്പതുദിവസത്തെ തീവ്രവൃതം അനുഷ്ഠിക്കുന്നു. "പേതൃത്താ' ഞായറാഴ്ച്ച (ഈ വര്‍ഷം ഫെബ്രുവരി 11) അര്‍ദ്ധരാത്രിമുതല്‍ നോണ്‍ സ്റ്റോപ്പായി പ്രത്യാശയുടെയും, പ്രകാശത്തിന്റെയും തിരുനാളായ ഈസറ്റര്‍ വരെ എല്ലാ ഞായറാഴ്ച്ചകളും ഉള്‍പ്പെടെ പൗരസ്ത്യ ക്രൈസ്തവര്‍ അമ്പതുദിവസത്തെ നോമ്പാചരിക്കുന്നു.
ലത്തീന്‍ ആരാധനാവല്‍സരമനുസരിച്ച് വിഭൂതിബുധനായ ഫെബ്രുവരി 14 നാണ് ഈ വര്‍ഷം ഔദ്യോഗികമായി നോമ്പാരംഭിക്കുന്നത്. അന്നുതന്നെയാണ് പ്രണയജോഡികളുടെയും, കമിതാക്കളുടെയും ഇഷ്ടദിന വും എ.ഡി. 496 മുതല്‍ കാത്തലിക് വിശുദ്ധരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതുമായ സെ. ഓലന്റൈസ് ഫീസ്റ്റ് ദിനവും ആഘോഷിക്കപ്പെടുന്നത്്. പുരാതന റോമാ ചക്രവര്‍ത്തിയുടെ അനുമതി കൂടാതെ ക്രൈസ്തവ പ്രണയജോടികള്‍ക്ക് വിവാഹത്തിëള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു എന്നതിന്റെ പേരില്‍ റോമന്‍ ചക്രവര്‍ത്തി ക്ലോഡിയസ് രണ്ടാമന് ശിരോച്ചേദം ചെയ്ത് രക്തസാക്ഷിത്വം വരിച്ച റോമന്‍ വൈദികനോ ബിഷപ്പോ ആയിരുന്നു സെ. വാലന്റൈന്‍. വളരെ വര്‍ഷങ്ങള്‍ കൂടിയാé റലിജിയസ് ഹോളിഡേ ആയ വിഭൂതിബുധനും, സെക്കുലര്‍ ഹോളിഡേ ആയ വാലന്റൈസ് ഡേയും ഒരേദിവസം വരുന്നത്. വാലന്റൈസ് ഡേ എല്ലാവര്‍ഷവും ഫെബ്രുവരി 14 നു നിജപ്പെടുത്തിയിരിക്കുന്നതുകൊണ്ടും, ഈസ്റ്റര്‍ അനുസരിച്ച് വിഭൂതിബുധന് മാറി മാറി വരുന്നതിനാലും ഇനി 2024 ല്‍ മാത്രമേ ഇവ രണ്ടും ഒന്നിച്ചു വരികയുള്ളു.
വലിയനോമ്പിലെ ആദ്യത്തെ മാംസാഹാര വര്‍ജ്ജനദിനവും, ഉപവാസദിനവുമായ വിഭൂതി ബുധനാഴ്ച്ച സഭാചട്ടപ്രകാരം നോമ്പാചരിക്കണോ അതോ വര്‍ഷത്തിലൊരിക്കല്‍ മാത്രം വീണുകിട്ടുന്ന വാലന്റൈസ് ദിനം തങ്ങളുടെ പ്രീയപ്പെട്ട വാലന്റൈëമൊപ്പം ആഘോഷിക്കണോ എന്നുള്ള സന്ദേഹത്തിലാé ക്രൈസ്തവ വിശ്വാസികള്‍, പ്രത്യേകിച്ചും യുവതലമുറ. നോമ്പിന്റെ പവിത്രതയും, യുവജനങ്ങളുടെ ഇടയില്‍ വാലന്റൈന്‍ ദിനത്തിനുള്ള അമിതപ്രാധാന്യവും കണക്കിലെടുത്ത് തിരുസഭതന്നെ അതിനുള്ള പരിഹാര നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്.
അമേരിക്കയില്‍ ചിക്കാഗോ ഉള്‍പ്പെടെയുള്ള ലത്തീന്‍ രൂപതകള്‍ പ്രാര്‍ത്ഥനയ്ക്കും, ഉപവാസത്തിനും, മദ്യമാംസാദിവര്‍ജ്ജനയ്ക്കും, ദാനധര്‍മ്മങ്ങള്‍ക്കും ഊന്നല്‍ നല്കി വിഭൂതി ബുധനാഴ്ച്ച നോമ്പിനു പ്രാധാന്യം കൊടുക്കണമെന്നും, കാമബാണങ്ങള്‍ ആലേഖനം ചെയ്ത ആശംസാകാര്‍ഡുകളും, ഹൃദയാകൃതിയിലുള്ള ചോക്കലേറ്റ് കാന്‍ഡികളും, ചുവന്നറോസാ പുഷ്പങ്ങളും പ്രണയിനിക്ക് കാഴ്ച്ചവച്ച് വാലന്റൈന്‍സ് ഡേ ആഘോഷിക്കണമെന്നുള്ളവര്‍ ഷ്രോവ് അഥവാ ഫാറ്റ് റ്റിയൂ സ്ഡേ ആയ തലേദിവസം ചൊവ്വാഴ്ച്ച കമിതാക്കളുടെ ദിനം ആഘോഷിക്കണമെന്നും നിര്‍ദേശിക്കുന്നു. നോമ്പു തുടങ്ങുന്നതിനു തൊട്ടു മുന്‍പു വരുന്ന ചൊവ്വാഴ്ച്ച അമേരിക്ക ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും ഫ്രഞ്ച് കത്തോലിക്കാ പാരമ്പര്യത്തിലൂന്നിയുള്ള മര്‍ഡി ഗ്രാസ് ഉല്‍സവം വളരെ വിപുലമായി ആഘോഷിçന്ന ദിനം കൂടിയാണ്.
നോമ്പിന്റെ തലേദിവസംവരെ മല്‍സ്യമാംസാദികള്‍ ഉള്‍പ്പെടെ വിഭവ സമൃദ്ധമായ ഭക്ഷണവും, പരേഡുകള്‍ ഉള്‍പ്പെടെയുള്ള കാര്‍ണിവല്‍ ആഘോഷങ്ങളുംകൊണ്ട് നോമ്പിനെ വരവേല്‍ക്കാനൊരുങ്ങുന്ന പാശ്ചാത്യ പാരമ്പര്യമായ മര്‍ഡി ഗ്രാസ് ഉല്‍സവം പൗരസ്ത്യ നസ്രാണി ക്രിസ്ത്യാനികളുടെ "പേതൃത്താ' ആഘോഷത്തിനു സമാനമാണ്.
യു. എസ്. കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സിന്റെ നിര്‍ദ്ദേശമനുസരിച്ച്, 18 വയസുമുതല്‍ 59 വയസുവരെയുള്ള കത്തോലിക്കാ വിശ്വാസികള്‍ വിഭൂതിബുധനാഴ്ച്ചയും, ദുഖവെള്ളിയാഴ്ച്ചയും ഉപവാസത്തിനും, മാംസവര്‍ജ്ജനത്തിനും കടപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ നോമ്പിലെ എല്ലാ വെള്ളിയാഴ്ച്ചകളിലും മാംസാഹാരം ത്യജിക്കാന്‍ 14 വയസിëമുകളിലുള്ള എല്ലാ കത്തോലിക്കര്‍ക്കും കടമയുണ്ട്. എന്നാല്‍ വയസുനിബന്ധനയ്ക്കുപരി ഭിന്നശേഷിക്കാര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഗുêതരമായ രോഗാവസ്ഥയിലുള്ളവര്‍ എന്നിവരെ ഈ നിബന്ധനകളില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വൃതാനുഷ്ഠാനങ്ങളോടെ, ഉപവാസത്തിലും, പ്രാര്‍ത്ഥനയിലും, തിരുവചനധ്യാനത്തിലും കൂടുതല്‍ സമയം ചെലവഴിച്ചും, ഇഷ്ടഭോജ്യവും, അനാവശ്യസംസാരങ്ങളും ഒഴിവാക്കിയും ദൈവസന്നിധിയിലേക്ക് കൂടുതല്‍ അടുക്കുന്നതിനുള്ള അവസരമാണ് നോമ്പുകാലം എന്നു പറയുന്നത്. ശരീരത്തെയും, മനസിനെയും വെടിപ്പാക്കി പുതിയൊരു മëഷ്യനാകുക എന്നതാണ് നോമ്പുകൊണ്ടുദ്ദേശിക്കുന്നത്.
എല്ലാ മതങ്ങളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നോമ്പാചരണം നടത്തുന്നതിനു ആഹ്വാനം ചെയ്യുന്നുണ്ട്. എല്ലാത്തിന്റെയും ഉദ്ദേശം ഒന്നുതന്നെ. മനസിനെയും, നാവിനെയും, ശരീരത്തെയും നിയന്ത്രിച്ച് മല്‍സ്യമാംസാദികള്‍ വെടിഞ്ഞ്, ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണപാനീയങ്ങള്‍ ത്യജിച്ച്, ദാനധര്‍മ്മങ്ങള്‍ നടത്തിയും പ്രാര്‍ത്ഥനയിലും, മഹദ്വചനങ്ങള്‍ ഉരുവിട്ടും, മതഗ്രന്ഥങ്ങള്‍ പാരായണം ചെയ്തും, അനുതാപത്തോടെ ഈശ്വരസന്നിധിയിലേക്കടുക്കുന്നതിനുള്ള അവസരമായിട്ടാണ് എല്ലാമതങ്ങളും നോമ്പിനെ കാണുന്നത്. നോമ്പാചരിക്കുന്ന ദിവസങ്ങളുടെ എണ്ണത്തിലും, മാസത്തിലും മാത്രമേ വ്യത്യാസമുള്ളു. മാര്‍ഗം വ്യത്യസ്തമാണെങ്കിലും ലക്ഷ്യം ഒന്നുതന്നെ.
ബൈബിള്‍ പ്രകാരം യേശുക്രിസ്തു ജോണ്‍ ദി ബാപ്റ്റിസ്റ്റില്‍നിìം ഞ്ജാനസ്നാനം സ്വീകരിച്ച് തന്റെ പരസ്യജീവിതം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് 40 രാവും, 40 പകലും മരുഭൂമിയില്‍ ഉപവസിച്ചു സാത്താന്റെ പ്രലോഭനങ്ങളെ അതിജീവിച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണ് 40 ദിവസത്തെ നോമ്പാചരണം ഉടലെടുത്തത്. അനുതപിച്ചു മാനസാന്തരം പ്രാപിക്കുന്നതിനുള്ള കാലയളവായോ, അല്ലെങ്കില്‍ ദൈവകോപത്തിന്റെ ഫലമായുള്ള ശിക്ഷയായോ 40 എന്ന സംഖ്യ 146 പ്രാവശ്യം പഴയനിയമത്തിലും, പുതിയനിയമത്തിലുമായി ബൈബിളില്‍ ഉപയോഗിച്ചിട്ടുണ്ട്. അത് 40 മണിക്കൂറുകളോ, 40 ദിവസങ്ങളോ, 40 മാസങ്ങളോ, 40 വര്‍ഷങ്ങളോ ആകാം. 40 എന്നത് ഒരു നാമമാത്ര സംഖ്യമാത്രം. ഉദാഹരണത്തിë ഒരു മാസത്തില്‍ എത്രദിവസങ്ങളുണ്ട് എന്ന ചോദ്യത്തിന് നമ്മുടെ നാവില്‍ പെട്ടെന്നു വരുന്ന ഉത്തരം 30 എന്നാണല്ലോ. യഥാര്‍ത്ഥത്തില്‍ 28 മുതല്‍ 31 വരെ ദിവസങ്ങള്‍ പലമാസങ്ങള്‍ക്കുമുണ്ട്. ശരാശരി 30 എന്നു മാത്രം.
ഇനി 40 എന്ന സംഖ്യയുടെ ചില സവിശേഷതകള്‍ വേദപുസ്തകത്തെ അടിസ്ഥാനമാക്കി നമുക്ക് ചിന്തിക്കാം. പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ പ്രചോദിതരായ നാലു സുവിശേഷകന്മാരും, വി. പൌലോസും ഉള്‍പ്പെടെ 40 മിഷനറിമാര്‍ ഒത്തുചേര്‍ന്നാണ് ബൈബിളിലെ രചനകള്‍ നിര്‍വഹിച്ചിരിക്കുന്നത്്്. ക്രൂശിതനായി മരിച്ച് കല്ലറയില്‍ അടക്കപ്പെട്ട യേശു ക്രിസ്തു ദുഖ:വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ഉയിര്‍പ്പു ഞായര്‍ രാവിലെ വരെ ഏതാണ്ട് 40 മണിക്കൂറുകള്‍ കല്ലറയില്‍ ചെലവഴിച്ചു എന്നാണ് നിഗമനം. നോഹയുടെ കാലത്തെ പ്രളയം 40 രാവും, 40 പകലും നീണ്ടു നിന്നു. തിരുപ്പിറവിയുടെ 40ാം നാള് ആണ് ബാലനായ യേശുവിനെ ദേവാലയത്തില്‍ മാതാപിതാക്കള്‍ ശുദ്ധീകരണത്തിനായി സമര്‍പ്പിച്ചത്. ഉത്ഥാനത്തിനുശേഷം യേശു 40 ദിവസം ഭൂമിയില്‍ ചെലവഴിച്ചതിëശേഷമാണ് സ്വര്‍ഗാരോഹണം ചെയ്തത്.
ഇസ്രായേല്‍ ജനത 40 വര്‍ഷം മരുഭൂമിയില്‍ മന്നാഭക്ഷിച്ചു ജീവിച്ചു. കാര്‍മേഘപടലത്തില്‍ മോശ 40 ദിനരാത്രങ്ങള്‍ വിശപ്പും ദാഹവും അടക്കി ജീവിച്ചു. മോശ മരിക്കുമ്പോള്‍ വയസ് 120 (40 ന്റെ മൂന്നിരട്ടി). ഫിലിസ്തീന്‍ കാരുടെ കസ്റ്റടിയില്‍ ഇസ്രായെല്‍ ജനം 40 വര്ഷതെ ദൈവശിക്ഷ അനുഭവിച്ചു. ദാവീദു രാജാവ് 40 വര്‍ഷം ഇസ്രായേല്‍ ഭരിച്ചു. നിനവേക്കാരോട് 40 ദിനങ്ങള്‍ ഉപവസിക്കാന്‍ ദൈവം കന്ിച്ചു.
ഉപവാസം എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഒêമിച്ച് വസിക്കുക എന്നാണ്. അതായത് ദൈവത്തോട് ഒരുമിച്ചു ജീവിക്കുക എന്നര്‍ത്ഥം. നോമ്പ് എന്ന വാക്കിന്റെ അര്‍ത്ഥം സ്നേഹത്തോടെയുള്ള സഹനം എന്നാണ്. നോയ് (വേദന) അന്പ് (സ്നേഹം) എന്നീ പഴയ മലയാളവാക്കുകള്‍ സംയോജിപ്പിച്ചാണ് "നോമ്പ്' എന്ന വാക്ക് ഉണ്ടായത്. അതായത് ദൈവത്തോടുള്ള സ്നേഹത്തെപ്രതി നാം സ്വയം കഷ്ഠം സഹിക്കുകയാണ് നോമ്പാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
വിഭൂതിതിരുനാളില്‍ ലോകമെങ്ങുമുള്ള ക്രൈസ്തവദേവാലയങ്ങളില്‍ മര്‍ത്യന്റെ മണ്ണില്‍നിìള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് വിശ്വാസികളുടെ നെറ്റിയില്‍ തലേവര്‍ഷത്തെ æêത്തോലകള്‍ കത്തിച്ചുണ്ടാക്കുന്ന ക്ഷാരം പ്രത്യേക പ്രാര്‍ത്ഥനകളോടെ ആശീര്‍വദിച്ചുണ്ടാക്കുന്ന അനുതാപത്തിന്റെ അടയാളമായ ചാരംകൊണ്ടു æരിശുവരയ്ക്കുന്നു. "പൂര്‍ണ ഹൃദയത്തോടെ എന്നിലേക്ക് തിരിച്ചു വരിക.....കര്‍ത്താവിലേക്ക് തിരിച്ചുവരിക’ എന്ന ജോയല്‍ പ്രവാചകന്റെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ടുള്ള വിഭൂതിസന്ദേശങ്ങളും വിശ്വാസികളുടെ ഹൃദയത്തില്‍ അന്നേദിവസം പതിയുന്നു.
Comments