You are Here : Home / Readers Choice

വിമര്‍ശനം വിഴുപ്പലക്കലാകരുത്

Text Size  

ബ്‌ളസന്‍ ഹൂസ്റ്റന്‍

blessonhouston@gmail.com

Story Dated: Wednesday, July 04, 2018 12:32 hrs UTC

 

 
 
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സിനു നല്‍കിയതോടെ കേരളത്തിലെ, കോണ്‍ഗ്രസ്സിനുള്ളില്‍ ചേരിതിരിവ് ശക്തമായി. കോണ്‍ഗ്രസ്സ് നേതാവും രാജ്യസഭാ ഉപാദ്ധ്യക്ഷനു മായ പി.ജെ. കുര്യന് കാലാവധി തീരുന്ന സീറ്റായിരുന്നു. കുര്യ നെ വീണ്ടും മത്സരിപ്പിക്കാതെ കേരള കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പിനു നല്‍കിയത്, മുന്നണിയില്‍ പ്രവേശിക്കാതെ പുറത്തു നിന്ന് മാണി കയ്യാലപ്പുറത്തെ തേങ്ങ കണക്കിനായിരുന്നു ഈ അടുത്ത കാലം വരെയുള്ള നില്‍പ്. അമ്മാത്തു നിന്ന് ഇറങ്ങുകയും ചെയ്തു ഇല്ലത്തൊട്ട് ചെന്നതു മില്ല എന്ന രീതിയില്‍ നിന്ന മാ ണി അഴിമതിയുടെ ആള്‍രൂപമെ ന്നു മുദ്രകുത്തിയ ഇടതു മുന്ന ണിയിലേക്ക് ചേക്കേറാന്‍ ശ്രമം നടത്തിയെങ്കിലും കാനം കോലു മായി എ.കെ.ജി. സെന്ററിന്റെ പുറത്തു നിന്നതു കാരണം അകത്തു കടക്കാനായില്ല. ഏതെങ്കിലുമൊരു മുന്നണിയില്‍ കയറിപ്പറ്റിയില്ലെങ്കില്‍ തന്റെ പാര്‍ട്ടിയും അതിലെ ഇത്തിള്‍ കണ്ണി നേതാക്കളും അവതാളത്തിലാകുമെന്ന തായിരുന്നില്ല മാണിയെ ഉറക്കം കെടുത്തിയത് തന്റെ പിന്‍ഗാമി യും അതിലേറെ അരുമ മകനു മായ ജോസ് അനാഥനായി അല ഞ്ഞു തിരിഞ്ഞ് വഴിയാധാരമാകു മെന്നതായിരുന്നു. 

എക്കാലത്തെയും തന്റെ രാഷ്ട്രീയ എതിരാളിയായ ബാലകൃഷ്ണപിള്ളയുടെ മകന്‍ ഗണേശും തന്റെ അനുയായി ആ യിരുന്ന ജേക്കബ്ബിന്റെ മകന്‍ അനൂപും നിയമസഭയില്‍ ഇരുന്ന് വാഴുമ്പോള്‍ തന്റെ മകന്‍ ഗതി കിട്ടാപ്രേതംപോലെ അലഞ്ഞു നടക്കുന്നത് മാണിക്ക് ചിന്തിക്കാ ന്‍ കൂടി കഴിയില്ലാത്തതാണ്. ഏതെങ്കിലും മുന്നിണിയില്‍ കയറിയാല്‍ തന്നെ അടുത്ത ലോക സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുകയെന്നത് ഒട്ടകത്തെ സൂചി കുഴലിലൂടെ കടത്തുന്നതി നേക്കാള്‍ പ്രയാസമായിരിക്കും. ഇടതു മുന്നണിയില്‍ കൂടി മത്സ രിച്ചാല്‍ സി.പി.ഐ. ഒരു ഭാഗ ത്തു നിന്നും കാലുവാരുകയും സി.പി.എമ്മിന്റെ കുട്ടി സഖാക്ക ള്‍ നിര്‍വ്വികാരരായി നോക്കി നില്‍ക്കുകയും ചെയ്യും. കഴി ഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന മാണിയെ ബാര്‍ കോഴക്കേസില്‍ നാണം കെടുത്തിയത് കേരളക്കര കണ്ട താണ്. അഴിമതിയുടെ ആള്‍രൂപ മായും നോട്ടെണ്ണല്‍ മെഷീന്റെ ഉപജ്ഞാതാവായും ചിത്രീകരിച്ചുകൊണ്ട് നിയമസഭയിലും പുറത്തും മാണിക്കെതിരെ സമരം നയിച്ചത് സി.പി.എമ്മും അവരുടെ യുവജന വിഭാഗവുമായ ഡി.വൈ.എഫ്.ഐ.യുമായിരുന്നു. മാണിയുടെ 

പാലായില്‍ അദ്ദേഹത്തിനെതിരെ നയിച്ച സമര മുറ കള്‍ ആരു മറന്നാലും ഡി.വൈ. എഫ്.ഐ. മറക്കാന്‍ സാദ്ധ്യതയില്ല. ആ ഡി.വൈ.എഫ്.ഐ. ഇടതു മുന്നണിയുടെ ഭാഗമായി മാണി മാറിയിരുന്നെങ്കില്‍ ജോസ് കെ. മാണി സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് മാണിക്കറിയാമായിരുന്നു. പൂഞ്ഞാറിലെ ആശാന്‍ ഉള്‍ പ്പെടെയുള്ളവര്‍ ശക്തമായി നി ലകൊള്ളുന്ന കോട്ടയത്ത് അതു കൊണ്ടുതന്നെ ഇടതില്‍ നിന്നാ ലും വലതില്‍ നിന്നാലും ഒരു പൊതു തിരഞ്ഞെടുപ്പില്‍ നിന്ന് ജയിക്കുകയെന്നത് ജോസ് കെ. മാണിക്കാകില്ലെന്ന് മാണിക്ക് അ റിയാമായിരുന്നു. പണ്ട് മൂവാറ്റു പുഴയില്‍ നിന്ന് പി.സി. തോമസ്സി നെതിരെ മത്സരിച്ച് മൂന്നാം സ്ഥാനത്തു പോയ പാരമ്പര്യമുള്ള ജോസ് കെ. മാണി അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ എത്രാം സ്ഥാനത്താകുമെന്ന് ചി ന്തിച്ച് മനസ്സുരുകി ഇരുക്കുമ്പോ ഴാണ് പി.ജെ. കുര്യനെതിരെ കോണ്‍ഗ്രസ്സിലെ യുവ തുര്‍ക്കിക ള്‍ രംഗത്തു വരുന്നത്. യുവ തു ര്‍ക്കികള്‍ മാത്രമല്ല ആത്മാര്‍ത്ഥ മായി കോണ്‍ഗ്രസ്സില്‍ വിശ്വസി ക്കുന്ന ഒരു വ്യക്തിയും പുറമെ കോണ്‍ഗ്രസ്സിന്റെ ഖദറും അകമെ ബി.ജെ.പി.യുടെ കാവിയുമായി നടക്കുന്ന കുര്യന് വീണ്ടും രാജ്യസഭ സീറ്റ് നല്‍കുന്നതിനെ അനുകൂലിക്കുകയില്ല. ആകെ മൊത്തം ടോട്ടല്‍ എന്ന് കുതിര വട്ടം പപ്പു പറയുന്നതുപോലെ ആകെ മൊത്തം ടോട്ടല്‍ കോണ്‍ഗ്രസ്സുകാര്‍ കുര്യനെതിരായപ്പോള്‍ ചെങ്ങന്നൂരിലെ ക്ഷീണം മാറ്റാന്‍ ഉമ്മന്‍ചാണ്ടിയുടെ ചെറിയ മനസ്സില്‍ തോന്നിയ ഒരാശയമായിരുന്നു മാണിക്ക് സീറ്റ് നല്‍കി യു.ഡി.എഫിലേക്ക് എടുക്കുക യെന്നത്. തന്ത്രശാലിയായ ചാണ്ടി നേരിട്ട് ഇടപെടാതെ കു ഞ്ഞാപ്പയെക്കൊണ്ട് അത് സാധി ച്ചെടുത്തുയെന്നു തന്നെ പറയാം. അല്ലാതെ സ്വപ്നത്തില്‍ പോ ലും കരുതാത്ത ഒരു കാര്യം കു ഞ്ഞാപ്പക്ക് ഒറ്റ രാത്രികൊണ്ട് എങ്ങനെ പറയാന്‍ കഴിയും. കുര്യനെതിരെ ശക്തമായ നീക്കമുണ്ടാ യപ്പോള്‍ ആ കലക്കവെള്ളത്തി ല്‍ കൂടി മീന്‍ പിടിക്കാന്‍ മാണി ഒരു കൈ നോക്കിയെന്നും പറ യാം. 

മൂന്ന് ശരീരങ്ങളായിരു ന്നെങ്കിലും ഉമ്മന്‍ചാണ്ടി കുഞ്ഞാലിക്കുട്ടി മാണി എന്നിവരു ടെ മനസ്സ് എന്നും ഒന്നായിരുന്നു. ചാരക്കേസ്സില്‍ ലീഡര്‍ കരുണാ കരനെക്കൊണ്ട് രാജി വയ്പിച്ച തു മുതല്‍ ആ കൂട്ടുകെട്ട് ഉണ്ടാ യിരുന്നു. ലീഡര്‍ രാജിവയ്ക്കു ന്നതിനു മുന്‍പ് കുഞ്ഞാലിക്കുട്ടി യുടെയും മാണിയുടെയും വീട്ടില്‍ ചെന്ന് പലവുരുമുട്ടിയെങ്കിലും അവരു തുറക്കാതിരുന്നത് ഉമ്മച്ചന്റെ ഉള്ളില്‍ അവരുണ്ടാ യതാണ്. ആ കൂട്ടുകെട്ട് പിന്നീട് ആന്റണിയുടെ രാജിയിലേക്കും എത്തിയപ്പോള്‍ യു.ഡി.എഫ്. എന്നത് ഈ മൂവര്‍സംഘവും കോണ്‍ഗ്രസ്സിന്റെ തീരുമാനമെ ന്നത് ഇവരുടെ തീരുമാനത്തെ ആശ്രയിച്ചുമായി മാറി. നിര്‍ഭാ ഗ്യവശാല്‍ മാണി യു.ഡി.എഫില്‍ നിന്ന് പോയ സമയമൊഴിച്ചാല്‍ ഈ കഴിഞ്ഞ ദിവസങ്ങളി ല്‍ നടന്ന സംഭവങ്ങള്‍ വരെയു ള്ള കാലങ്ങളില്‍ യു.ഡി.എഫ്. എന്നത് ഇവരുടെ തീരുമാനമായി മാറിയെന്നതാണ് സത്യം. 

ഈ കൂട്ടുകെട്ട് യു.ഡി. എഫിനെ ശക്തിപ്പെടുത്താനോ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ സൃഷ്ടിക്കാനോ അല്ല, അത് അറി യാത്തത് ഒരു പക്ഷേ കോണ്‍ഗ്ര സ്സുകാര്‍ മാത്രമയിരിക്കും. ഈ കൂട്ടുകെട്ടില്‍ കൂടി ഈ മൂവര്‍ സംഘം അവരുടെ വ്യക്തിതാല് പര്യത്തിന് മുന്‍തൂക്കം നല്‍കി കൊണ്ടു തന്നെ പോകുന്നതെന്ന താണ് മറ്റൊരു സത്യം. പാര്‍ട്ടിക്കപ്പുറം തങ്ങളുടെ ആഗ്രഹവും തീരുമാനങ്ങളുമാണ് ഇതില്‍ പ്രധാനം. കുഞ്ഞാലിക്കുട്ടിക്കും മാണിക്കും ഉള്ളില്‍ വലിയൊരു മോഹമുണ്ട്. കേരളത്തിന്റെ മു ഖ്യമന്ത്രിക്കസേര. അത് നേടിയെടുക്കണമെങ്കില്‍ തങ്ങള്‍ കോണ്‍ ഗ്രസ്സിനേക്കാള്‍ ശക്തരാണെന്ന് തെളിയിക്കണം. 

നിയമസഭയില്‍ കോ ണ്‍ഗ്രസ്സിനേക്കാള്‍ അംഗബലമു ണ്ടാക്കാനാണ് ലീഗും കേരളാ കോണ്‍ഗ്രസ്സും പല നാളുകളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടു പ്പു വേളയില്‍ ലീഗ് ഏറ്റവും വ ലിയ ഒറ്റ കക്ഷിയാകുമെന്ന് ശക്തമായ പ്രചരണം വരെ നടത്തിക്കൊണ്ട് ഒരു ശ്രമം നടത്തിയിരുന്നു. ഈ നിയമസഭയില്‍ ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെ യും അംഗങ്ങളുടെ അംഗസംഖ്യ അത് വ്യക്തമാക്കുന്നു. തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പരമാവ ധി ജയിപ്പിച്ചെടുക്കാന്‍ ലീഗും കേരള കോണ്‍ഗ്രസ്സും കോണ്‍ഗ്ര സ്സുകാരുടെ സഹായം നേടിയെടുക്കുമ്പോള്‍ കോണ്‍ഗ്രസ്സ് സ്ഥാ നാര്‍ത്ഥികള്‍ക്കുവേണ്ടി കേരള കോണ്‍ഗ്രസോ ലീഗോ അത്രകാ ര്യമായി പ്രവര്‍ത്തിക്കാറില്ല. അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത് പറയുന്നതെന്ന് കൂടി വ്യ ക്തമാക്കട്ടെ. ലീഗിന്റെയും കേരള കോണ്‍ഗ്രസ്സിന്റെയും ഈ മന സ്സിലിരിപ്പ് മനസ്സിലാക്കാതെ തമ്മില്‍ തല്ലുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ കര്‍ണ്ണാടകത്തിലെ ഇപ്പോഴത്തെ അവസ്ഥയില്‍ കൊണ്ടെത്തിക്കുമെന്ന് തന്നെ പറയാം. 

ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടു കൂടി കോണ്‍ഗ്രസ്സല്ല അവിടെ മുഖ്യമന്ത്രി പദവിയി ലെത്തിയത്. അവസരത്തിനൊ ത്ത് നിയമസഭയില്‍ അംഗങ്ങളെ എത്തിച്ച കുമാര സ്വാമിയാണ് അവിടെ മുഖ്യമന്ത്രി. അതേ അ വസ്ഥ തന്നെ ഒരുപക്ഷെ അടു ത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായി കൂടായ്കയില്ല. കര്‍ണ്ണാടകം നല്‍കുന്ന പാഠം കേരള ത്തിലെ കോണ്‍ഗ്രസ്സുകാര്‍ ഓര്‍ ക്കുന്നത് നന്ന്. 

കോണ്‍ഗ്രസ്സുകാര്‍ ത മ്മില്‍ തല്ലുമ്പോള്‍ ഓര്‍ക്കാത്ത ഒരു സത്യമുണ്ട് നിങ്ങള്‍ തമ്മില്‍ തല്ലുമ്പോള്‍ അതില്‍ ആത്മസ ന്തോഷം കൊണ്ട് ആനന്ദിക്കുന്ന വരാണ് മാണിയും കുഞ്ഞാലി ക്കുട്ടിയുമെന്ന്. നിങ്ങളുടെ ചോ രകൊണ്ട് അവര്‍ തടിച്ചു വീര്‍ക്കുമ്പോള്‍ തകരുന്നത് നിങ്ങളും നിങ്ങളുടെ പാര്‍ട്ടിയും മാത്രമല്ല മറിച്ച് ആ പ്രസ്ഥാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന അദ്ധ്വാ നിക്കുന്ന വിയര്‍പ്പൊഴുക്കുന്ന ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്ര തീക്ഷകളാണ്. ഷുഹൈബിനെ പ്പോലെ പാര്‍ട്ടിക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവര്‍ നിരവധി പേരുടെ ജീവന് വിലയില്ലാതെ യാകുന്ന പ്രവര്‍ത്തികളാണ് ഉമ്മ ന്‍ചാണ്ടിയും ഹസ്സനും ചെന്നിത്തലയും സുധീരനും സുധാകരനും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 

മാണിയും മകനും മ രുമകളുമായി തീരുമാനമെടുത്താല്‍ കേരള കോണ്‍ഗ്രസ്സിന്റെ തീരുമാനമാകും. അതിനപ്പുറം ആ രെങ്കിലും എതിര്‍ക്കാന്‍ ആ പാര്‍ ട്ടിക്കില്ല. ചങ്കൂറ്റത്തോടെ ആ പാ ര്‍ട്ടിയില്‍ നടക്കുന്ന കുടുംബ വാഴ്ചയെ എതിര്‍ക്കുന്നവരും ഇല്ല. അങ്ങനെ പറയാന്‍ നട്ടെല്ലുള്ള വര്‍ അതിലുണ്ടോയെന്നുമറി യില്ല. അങ്ങനെ ഉണ്ടായിരുന്നെ ങ്കില്‍ കിട്ടിയ രാജ്യസഭാ സീറ്റ് മാണി മകനു കൊടുത്ത് ഭാവി സുരക്ഷിതമാക്കില്ല. ഇനിയും മന്ത്രിസ്ഥാനമായാലും മകന് മാ ത്രമായിരിക്കും മുന്‍ഗണന. മകന്‍ കഴിച്ച് തൃപ്തനായി അധികം വല്ലതുമുണ്ടെങ്കില്‍ അണികള്‍ക്ക് കൊടുക്കും. ധനവാന്റെയും ലാസറിന്റെയും കഥ ഇവിടെ ഉചിതമായി തന്നെ പറയട്ടെ. 

അതേ അവസ്ഥ ത ന്നെയാണ് മുസ്ലീം ലീഗിന് അതിന്റെ അവസാന വാക്ക് കുഞ്ഞാ ലിക്കുട്ടിയാണ്. പാലക്കാട്ട് നിന്ന് ഒരു പച്ചക്കൊടി കാണിച്ചാല്‍ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനമാ ണ് ലീഗിന്റേത്. എന്നാല്‍ കോ ണ്‍ഗ്രസ്സ് അങ്ങനെയല്ല. ഗ്രൂപ്പും ഗ്രൂപ്പിനകത്ത് ഗ്രൂപ്പും ഒക്കെയു ണ്ടെങ്കിലും ഏതു തീരുമാനവും ഏകദേശ ധാരണയുടെ അടി സ്ഥാനത്തിലാണ് എടുക്കുക. നേതാക്കളുടെ അഭിപ്രായവും പ്രവര്‍ത്തകരുടെ വികാരവും മനസ്സിലാക്കിയാണ് ഏറെക്കുറെ കോണ്‍ഗ്രസ്സ് തീരുമാനമെടുക്കു ക. ഇന്ന് സി.പി.എമ്മില്‍ പോ ലും അങ്ങനെയൊരു ഉള്‍പാര്‍ട്ടി ജനാധിപത്യമില്ല. പിണറായി കല്പിക്കുന്നു കോടിയേരി നട പ്പിലാക്കുന്നു അത്രതന്നെ. കൊല്ലത്ത് മുകേഷിനെ കൊണ്ടുവന്ന് മത്സരിപ്പിച്ചതും ഗണേഷ്കുമാറിനെ പത്തനാപുരത്ത് ഒപ്പം കൂട്ടിയതും അതുതന്നെ. ആ കഥ അ ങ്ങനെയങ്ങ് നീങ്ങുന്നു. എന്താ യിരുന്നാലും കോണ്‍ഗ്രസ്സില്‍ ഇ ന്നും ജനാധിപത്യമുണ്ട്. അത് തട്ടിത്തെറിപ്പിക്കുന്ന പ്രവര്‍ത്തന മാണ് ഉമ്മന്‍ചാണ്ടിയും ഹസ്സ നും ചെന്നിത്തലയും മാണിയെ യു.ഡി.എഫിലേക്ക് എടുക്കാന്‍ വേണ്ടി ചെയ്തത്. മാണിയെ യു.ഡി.എഫില്‍ എടുക്കുന്നതു കൊണ്ട് മാണിക്ക് മാത്രമായി നേട്ടമുണ്ടാക്കി കോണ്‍ഗ്രസ്സിനെ ബലഹീനപ്പെടുത്തി എന്നതാണ് കോണ്‍ഗ്രസ്സിലെ പൊട്ടിത്തെറി. എന്നും സ്വാര്‍ത്ഥത മാത്രം നോ ക്കി രാഷ്ട്രീയം കളിക്കുന്ന മാ ണിയുടെ തന്ത്രത്തിന് മുന്നില്‍ കോണ്‍ഗ്രസ്സ് വഴങ്ങി കൊടുത്തു എന്നത് ഏതൊരു കോണ്‍ഗ്രസ്സു കാരനെയും മുറിവേല്‍പ്പിക്കും. രാഷ്ട്രീയ കാര്യസമിതി വരെ യുള്ള കോണ്‍ഗ്രസ്സില്‍ ഒരു ചര്‍ ച്ച നടത്തി ഉചിതമായ തീരുമാന മെടുക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്ക ണമായിരുന്നു. അക്കര പച്ചകണ്ട് അവസരത്തിനൊത്ത് പ്രവര്‍ത്തി ക്കുന്ന മാണിയെ ഒപ്പം കൂട്ടുമ്പോ ള്‍ തങ്ങള്‍ക്ക് ദോഷകരമായി തീ രുന്നുവെന്ന് ഇവര്‍ ചിന്തിക്ക ണമായിരുന്നു. 

മാണിയെ കൂട്ടിയതല്ല പ്രശ്‌നം കോണ്‍ഗ്രസ്സ് എന്ന പ്രസ്ഥാനത്തിന്റെ നെഞ്ചത്ത് കൂടി ചവിട്ട് വേദിയില്‍ കയറ്റി കൈ യ്യിലിരുന്ന പൂമാലയണിയിച്ച് ആ ളായതാണ് പ്രശ്‌നം. അതിന് പരിഹാരം കാണാന്‍ ഇനിയും കഴിയണം. അതിന് നേതൃത്വം നല്‍കിയവര്‍ക്കും വിമര്‍ശിക്കു ന്നവര്‍ക്കും കഴിയണം. പാര്‍ട്ടിയുടെ തെറ്റായ തീരുമാനത്തെ വിമര്‍ ശിക്കാം പക്ഷേ അതും പാര്‍ട്ടിയെ ദോഷകരമായി ബാധിക്കാ തെ തെറ്റായ തീരുമാനത്തിനെതി രെയാകണം. അതിന് തിരുത്താനും ആവര്‍ത്തിക്കാതിരിക്കാനുമാകണം. വിമര്‍ശിക്കാം പക്ഷേ അത് വിഴുപ്പലക്കാനല്ല. പാര്‍ട്ടി യില്‍ പറയേണ്ടത് പൊതുനിര ത്തില്‍ പറഞ്ഞു നടന്നാല്‍ അത് പാര്‍ട്ടിയെ കരിവാരി തേക്കുന്ന തിലേക്ക് മാറും. ആത്മാര്‍ത്ഥത യുള്ള പാര്‍ട്ടി പ്രവര്‍ത്തകന് അ ത് ഏല്പിക്കുന്ന പ്രഹരം കനത്തതായിരിക്കും. പാര്‍ട്ടിയെ വി മര്‍ശിക്കുന്നതോടൊപ്പം പാര്‍ട്ടി യെ ശക്തിപ്പെടുത്തുകയും പ്രവര്‍ത്തകരെ ആത്മധൈര്യത്തോടെ നയിക്കുന്നവരുമാണ് ആത്മാ ര്‍ത്ഥത നിറഞ്ഞ നേതാക്കള്‍ അ ങ്ങനെയുള്ളവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അംഗീകരിക്കും. മാണിക്ക് നാളെ വേറൊരു താവളത്തി ല്‍ ചാടാന്‍ കഴിയും. എന്നാല്‍ അങ്ങനെയാണോ കോണ്‍ഗ്രസ്സിന്. ചുവരുണ്ടെങ്കിലേ ചിത്രം വരക്കാന്‍ കഴിയൂ. അത് ഉമ്മനും കൂ ട്ടരും സുധീരനും സുധാകരനും ചിന്തിക്കണം. 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.