കാലിഫോര്‍ണിയ: സോസുല്‍പ്പാദനം അവസാനിപ്പിക്കുക എന്ന കാലിഫോര്‍ണിയ നഗരത്തിന്റെ അപേക്ഷ ജഡ്‌ജി നിരസിച്ചു. എന്തു കാരണമുണ്ടെങ്കിലും അടുത്ത വര്‍ഷം വരെ ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍ പാടില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. ലോസ് ഏഞ്ചല്‍സിലെ ഉന്നത കോടതി ജഡ്‌ജിയായ റോബര്‍ട്ട് ഒ ബ്രീന്‍ ആണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനി പുതിയ രീതി നടപ്പാക്കി തുടങ്ങിയിട്ട് അധികം നാളുകളായിട്ടില്ല.
200000 കുപ്പി സോസാണ് ഇവിടെ നിന്നും ഒരു വര്‍ഷം ഉല്‍പ്പാദിപ്പിക്കുന്നത്. 60 കോടിയുടെ വരുമാനവും ഒരു വര്‍ഷം ഇതില്‍ നിന്നും ലഭിക്കുന്നുണ്ട്. 33 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിക്കപ്പെട്ട കമ്പനിയാണിത്. കണ്ണിനും തൊണ്ടക്കും ഹാനികരമായ വസ്‌തുക്കള്‍ ഉപയോഗിച്ചാണ് കമ്പനി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത് എന്ന ഇര്‍വിന്‍ഡേല്‍ എന്ന ലോസ് ആഞ്ചല്‍സുകാരന്റെ പരാതിയെ തുടര്‍ന്നായിരുന്നു കേസ് കോടതി പരിഗണിച്ചത്. കമ്പനിയുടെ ഉല്‍പ്പന്നങ്ങളെക്കുറിച്ചു വന്ന പരാതി പരിശോധിച്ചുറപ്പു വരുത്താനായി വിധി പറയല്‍ ആദ്യം മാറ്റിവെക്കുകയുണ്ടായെങ്കിലും ഇപ്പോള്‍ തങ്ങള്‍ ഒരു ശുദ്ധീകരണ രീതി സ്വീകരിച്ചിട്ടുണ്ടെന്നും അതു കൊണ്ടു തന്നെ അനാവശ്യമായ വസ്‌തുക്കള്‍ അതില്‍ കടന്നു കൂടില്ലെന്നും കമ്പനി വക്താവ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പിന്നീട് കോടതി വേഗത്തില്‍ തന്നെ തീര്‍പ്പു കല്‍പ്പിക്കുകയുമാണുണ്ടായത്.
Comments