You are Here : Home / Readers Choice

കംപ്യൂട്ടറിനെ വിവാഹം കഴിക്കാന്‍ അനുമതി ആവശ്യപ്പെട്ട് യുവാവ് കോടതിയില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, May 07, 2014 10:08 hrs UTC


ഫ്ലോറിഡ . നഗ്ന ചിത്രങ്ങള്‍ ഉള്‍കൊളളുന്ന ആപ്പിള്‍ കംപ്യൂട്ടറിനെ വിവാഹം കഴിക്കുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മാര്‍ക്ക് സേവ്യര്‍ എന്ന യുവാവ് ഫ്ലോറിഡാ കോടതിയെ സമീപിച്ചു.

സ്വവര്‍ഗ്ഗ ഭോഗികള്‍ക്ക് അവരുടെ ലൈംഗീക സംതൃപ്തിക്ക് എതിര്‍ലിംഗത്തില്‍ ഉള്‍പ്പെടുന്നവരെ ആവശ്യമില്ലെങ്കില്‍, എന്തുകൊണ്ടാണ് ലൈംഗിക സംതൃപ്തിക്കുവേണ്ടി ഞാന്‍ പ്രേമിക്കുന്ന വസ്തുവിനെ വിവാഹം ചെയ്യുവാന്‍ അനുമതി നല്‍കാത്തത് ?

കംപ്യൂട്ടറിനെ വിവാഹം കഴിക്കാന്‍ അനുമതി ആവശ്യപ്പെട്ടു ഫ്ലോറിഡ കോടതിയില്‍ സമര്‍പ്പിച്ച 24 പേജുളള പെറ്റീഷനിലാണ് മേല്‍പറഞ്ഞ വാദമുഖങ്ങള്‍ നിരത്തിയിരിക്കുന്നത്.

കംപ്യൂട്ടറില്‍ യാതൊരു താല്പര്യവും ഇല്ലായിരുന്നു എന്നെ അതിലൂടെ ലഭ്യമായ നഗ്ന ചിത്രങ്ങളാണ് കൂടുതല്‍ ആകര്‍ഷിച്ചതെന്നും തുടര്‍ന്ന് കംപ്യൂട്ടറിനോട് ഒരു പ്രത്യേക ആരാധനയും അനുരാഗവും വളര്‍ന്ന് വിവാഹത്തിന് പ്രേരിപ്പിക്കുകയാണുണ്ടായതെന്നും അപേക്ഷയില്‍ പറയുന്നു.

ഫ്ലോറിഡ കോടതി ഈ കേസ് തളളികളഞ്ഞുവെങ്കിലും യുട്ട കോടതിയില്‍ നിയമ നടപടികള്‍ തുടരുവാനാണ് യുവാവിന്റെ തീരുമാനം.

തലമുറകളായി പരിപാവനമായി കാത്തു സൂക്ഷിച്ചു വരുന്ന വിവാഹ സങ്കല്‍പ്പങ്ങള്‍ക്ക് മൂല്യച്ചുതി സംഭവിച്ചിരിക്കുന്ന വോട്ടു ബാങ്കുകള്‍ ലക്ഷ്യമിട്ട് രാഷ്ട്രീയക്കാര്‍ സ്വവര്‍ഗ്ഗ വിവാഹത്തിനനുകൂലമായി നിയമ നിര്‍മ്മാണം നടത്തുവാന്‍ മത്സരിക്കുന്നു. യുവതലമുറ ഇത്തരത്തിലുളള പുതിയ ആവശ്യങ്ങളുമായി മുന്നോട്ടു വരുമ്പോള്‍ ലോകത്തിലെ ക്രൈസ്തവ രാഷ്ട്രമെന്ന ബഹുമതിക്ക് മങ്ങലേല്ക്കുമോ എന്നാണ് ബഹുഭൂരിപക്ഷം ജനങ്ങളും ഭയപ്പെടുന്നത് ?

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.