You are Here : Home / Readers Choice

ഒറിഗണ്‍ ഗവര്‍ണ്ണര്‍ നല്‍്കിയ സിപിആര്‍: വഴിയില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന അജ്ഞാത സ്ത്രീയുടെ ജീവന്‍ രക്ഷിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, May 07, 2014 10:11 hrs UTC


പോര്‍ട്ട്ലാന്റ് . ഒരിക്കല്‍ സംസ്ഥാന ഭരണാധികാരി ഒരു ഭിഷഗ്വരനായി മാറിയപ്പോള്‍ രക്ഷപ്പെട്ടത് വഴിയില്‍  അബോധാവസ്ഥയില്‍ കിടന്നിരുന്ന അജ്ഞാത സ്ത്രീയുടെ വിലപ്പെട്ട ജീവന്‍ !! ഒറിഗണ്‍ ഗവര്‍ണ്ണര്‍ ജോണ്‍ കിറ്റ്ബര്‍ മെയ് 5 തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പാര്‍ട്ടിയില്‍ പങ്കെടുത്തശേഷം പോര്‍ട്ട്ലാന്റ് ഡൌണ്‍ ടൌണിലൂടെ സുരക്ഷാ സന്നാഹത്തോടെ  വരുമ്പോഴാണ് വഴിയില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന സ്ത്രീയെ ശ്രദ്ധയില്‍പ്പെട്ടത്. ഡ്രൈവറോട് കാര്‍ നിറുത്തുവാന്‍ പറഞ്ഞതിനുശേഷം അതിവേഗം കാറില്‍ നിന്നിറങ്ങി റോഡില്‍ കിടന്നിരുന്ന സ്ത്രീക്കു സിപിആര്‍ നല്‍കി. ഇതിനിടെ പാരമെഡിക്ക്സിനെ വിളിക്കുന്നതിനുളള നിര്‍ദ്ദേശവും നല്‍കിയിരുന്നു. സിപിആര്‍ നല്കിയതോടെ സ്ത്രീ ശ്വസിക്കുവാന്‍ ആരംഭിച്ചു. നിമിഷങ്ങള്‍ക്കകം എത്തി ചേര്‍ന്ന് മെഡിക്കല്‍ ടീം സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചു.

ഒറിഗണ്‍ സംസ്ഥാന ഗവര്‍ണ്ണര്‍ പദവി ഏറ്റെടുക്കുന്നതിനു മുമ്പ് എമര്‍ജന്‍സി റൂം ഡോക്ഡറായി പ്രവര്‍ത്തിച്ചിരുന്ന മുന്‍പരിചയം. അജ്ഞാത സ്ത്രീയുടെ ജീവന്‍ രക്ഷിച്ച വാര്‍ത്ത ഗവര്‍ണ്ണറുടെ ഓഫീസ് സ്ഥിരീകരിച്ചുവെങ്കിലും ഗവര്‍ണ്ണര്‍ ഇതേക്കുറിച്ച് പ്രതികരിച്ചില്ല.

കലുഷിതവും സങ്കീര്‍ണവുമായ രാഷ്ട്രീയ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോഴും, സഹജീവികളുടെ വേദനയും വികാരവും തിരിച്ചറിയുന്നതിനും, വാക്കുകള്‍ കൊണ്ടല്ല പ്രവര്‍ത്തികള്‍ കൊണ്ട് ക്രിയാത്മകമായി പ്രതികരിക്കുന്നതിന് അധ്യാപനവും, സമയവും ചിലവഴിച്ചരുടെ മഹാമനസ്കത സംഭവത്തിന് ദൃക്സാക്ഷികളായവരുടെ മനസില്‍ കാരുണ്യത്തിന്റെ വിത്തുകള്‍ വിതറിയിട്ടുണ്ടെങ്കില്‍ അതില്‍ അതിശയോക്തി ഒട്ടും ഇല്ലതന്നെ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.