കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇന്ത്യന്‍- പാക്കിസ്ഥാന് ദമ്പതിമാര്‍ ആത്മഹത്യ ചെയ്തു
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Wednesday, May 07, 2014 10:18 hrs UTC
ഫോര്ട്ട്മെന്റ്(ടെക്സസ്) : പതിനഞ്ചുവയസ്സുള്ള മകള്‍ക്കും, 11 വയസ്സുള്ള മകനും നേരെ വെടിയുതിര്‍ത്തശേഷം മാതാപിതാക്കള്‍ സ്വയം നിറയൊഴിച്ചു ആത്മഹത്യ ചെയ്ത സംഭവം ടെക്സസ് ഫോര്ട്ട്ബെന്റില് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
46 വയസ്സുള്ള കരീം കംദാര്‍ 37 വയസ്സുള്ള നിക്കികംദാര് എന്നീ പാക്കിസ്ഥാന്- ഇന്ത്യന്‍ ദമ്പതിമാരാണ് മരണമടഞ്ഞതെന്ന് സി.പി.എസ് അധികൃതര്‍ പറഞ്ഞു. ഇന്ത്യയിലേയും-പാക്കിസ്ഥാനിലേയും കുടുംബാംഗങ്ങളെ ബന്ധപ്പെട്ടതിനുശേഷമേ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകൂ എന്നും അവര്‍ പറഞ്ഞു.
മെയ് 5 തിങ്കളാഴ്ച ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയ പോലീസ് ദമ്പതിമാരെ മരിച്ച നിലയിലും, രണ്ടു മക്കളെ വെടിയേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു. കുട്ടികളെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി പതിനൊന്നു വയസ്സുക്കാരന്റെ, സ്ഥിതി ആശങ്കാജനകമാണെന്നും, പതിനഞ്ചു വയസ്സുക്കാരി അപകടനിലതരണം ചെയ്തതായും മെമ്മോറിയല്‍- ഹെര്‍മന്‍ ഹോസ്പിറ്റല്‍ അറിയിച്ചു.
കരീം റിച്ചമോണ്ടില് സൂപ്പര്വെ ഫുഡ് സ്റ്റോറും, നിക്കി റോസര്ബെര്ഗില് അമേരിക്കന്‍ ഹെറിറ്റേജ് അക്കാദമി ആന്റ് ചൈല്‍ഡ് ഡെ കെയറും നടത്തിവരികയായിരുന്നു.
അയല്‍വാസികള്‍ക്ക് ഇവരെകുറിച്ച് നല്ല അഭിപ്രായമായിരുന്നു. ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്തായിരുന്നു എന്ന് വ്യക്തമല്ല. മൂന്നാതൊരാള്‍ ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നാണ് പോലീസ് നിഗമനം. അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.
Comments