പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പഴയ ഇഷ്ടവാഹനം മഹീന്ദ്ര സ്കോര്‍പ്പിയോ തന്നെ തുടര്‍ന്നും ഉപയോഗിക്കുമോ എന്നാണു പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ഗ്രൂപ് ഉറ്റുനോക്കുന്നത്. സ്കോര്‍പിയോയിലുള്ള വിശ്വാസം മോദി നിലനിര്‍ത്തണമെന്നാണു മഹീന്ദ്ര ഗ്രൂപ് ചെയര്മാന് ആനന്ദ് മഹീന്ദ്രയുടെ മോഹം.ഇന്ത്യന്‍ നിര്‍മിത 'സ്കോര്‍പിയോ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനമായി മാറുന്നത് കമ്പനിക്കു മാത്രമല്ല രാജ്യത്തിനു തന്നെ അഭിമാനമാണെന്നാണു മഹീന്ദ്ര പറയുന്നു.പ്രധാനമന്ത്രിക്ക് ആവശ്യമായ സുരക്ഷയ്ക്ക് അനുയോജ്യമായതരത്തില്‍ 'സ്കോര്‍പിയോയില്‍ പരിഷ്കാരങ്ങള്‍ വരുത്താന്‍ കമ്പനി സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പ്രധാനമന്ത്രി സ്ഥാനമേറ്റതു മുതല്‍ കറുത്ത ബി.എം.ഡബ്ല്യു കാറില്‍ നരേന്ദ്രമോദി കയറി.
തിരഞ്ഞെടുപ്പ് പ്രചാരണംമുതല് തിങ്കളാഴ്ച വരെ മോദി സഞ്ചരിച്ചത് സ്കോര്‍പ്പിയോയിലായിരുന്നു. പ്രധാനമന്ത്രിയായി അധികാരമേറ്റതോടെ എസ്.പി.ജിയുടെ നിര്‍ബന്ധത്തിനും നിബന്ധനകള്‍ക്കും വഴങ്ങേണ്ടിവന്നു
എന്നാലും പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വാഹനമെന്ന നിലയില്‍ ജര്‍മന്‍ നിര്‍മിത ബി എം ഡബ്ല്യുവിന്റെ മോഡലുകള്‍ തഴഞ്ഞ് മോദി ഇഷ്ടവാഹനമായ 'സ്കോര്‍പിയോ നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണു കമ്പനി.
Comments