ഓസ്റ്റിന്‍ . ടോള്‍ ഇനത്തില്‍ പിരിഞ്ഞു കിട്ടേണ്ട മില്യണ്‍ കണക്കിന് ഡോളര്‍ പിരിച്ചെടുക്കുന്നതിനു പുതിയ തന്ത്രങ്ങള്‍ക്ക് നോര്‍ത്ത് ടെക്സാസ് ടോള്‍ അതോറിട്ടി രൂപം നല്‍കി.
പരിശോധന നടത്തുന്ന ട്രൂപ്പേഴ്സിന്റെ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഓട്ടോമാറ്റിക് ക്യാമറയില്‍ ലൈസന്‍സ് പ്ലേറ്റുകള്‍ റീഡ് ചെയ്ത്. മുന്‍കൂട്ടി ലോഡ് ചെയ്തിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ടോള്‍ അടയ്ക്കാത്ത വാഹനങ്ങളെ കണ്ടെത്തുന്നതാണ് പുതിയ രീതി.
നൂറ് ഡോളറില്‍ കൂടുതല്‍ കുടിശിക വരുത്തിയിട്ടുളള വാഹനങ്ങളെ കണ്ടെത്തിയാല്‍ 500 ഡോളര്‍ വരെ ഫൈന്‍ ചുമത്തുന്നതിനും ടിക്കറ്റ് കിട്ടിയിട്ടും രണ്ടാം തവണ പൊലീസിന്റെ പിടിയില്‍ അകപ്പെട്ടാല്‍ വാഹനം കണ്ടു കെട്ടുന്നതിനെടുക്കാറുളള നടപടികളാണ് സ്വീകരിക്കുകയെന്ന് എന്‍ടിടിഎ വക്താവ് മൈക്കിള്‍ റെ പറഞ്ഞു. 100,000 ഡ്രൈവര്‍മാരാണ് ടോള്‍ നല്‍കാതെ റോഡിലൂടെ വാഹനം ഓടിക്കുന്നത്. തുടര്‍ച്ചയായി ടോള്‍ അടയ്ക്കാത്ത വാഹനങ്ങളെ നിരത്തില്‍ ഇറക്കാതിരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്ന് മൈക്കിള്‍ പറഞ്ഞു.
ഈ നിയമം മെയ് 26 തിങ്കളാഴ്ച മുതല്‍ ടെക്സാസില്‍ കര്‍ശനമായി നടപ്പാക്കുമെന്ന് മൈക്കിള്‍ അറിയിച്ചു. പിടിച്ചെടുക്കുന്ന വാഹനം ടോള്‍ അടച്ചു തീര്‍ത്താല്‍ മാത്രമേ വിട്ടു നല്‍കൂ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ടെക്സാസ് ടോള്‍ അതോറിട്ടിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് ടോള്‍ കുടിശിക വരുത്തിയിട്ടുളളവര്‍ തുക എത്രയും വേഗം അടച്ച് സഹകരിക്കുമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. ടോള്‍ അടയ്ക്കുന്നതിനുളള മുന്നറിയിപ്പ് നല്‍കിയിട്ടും അടയ്ക്കാതിരിക്കുന്നത് ശിക്ഷാ നടപടികള്‍ ക്ഷണിച്ചുവരുത്തുമെന്നും അധികൃതര്‍ പറഞ്ഞു.
Comments