ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നടപ്പാക്കിയത് മൂന്ന് വധശിക്ഷ!
Text Size
Story Dated: Thursday, June 19, 2014 10:47 hrs UTC
ജോര്‍ജിയ : മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹചിപ്പിച്ചു വധശിക്ഷ നടപ്പാക്കുന്നതിനെതിരെ അമേരിക്കയിലുടനീളം ചര്‍ച്ചകളും, പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറുമ്പോള്‍ തന്നെ മൂന്നു സംസ്ഥാനങ്ങളില്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ മൂന്നുപേരുടെ വധശിക്ഷ നടപ്പാക്കി.
1989 ല്‍ 15 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്സില്‍ മാര്‍ക്കസ് വെല്ലണ് എന്ന 59ക്കാരനെ ജോര്‍ജിയ സെന്‍ട്രല്‍ പ്രിസണിലും, 1996 ല്‍ മൂന്ന് സ്ത്രീകളുടെ തലക്കു നേരെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയ കേസ്സില്‍ ജോണ്‍ വിന്‍ഫില്‍ഡ് എന്ന 46ക്കാരനെ മിസ്സോറി സ്റ്റേറ്റ് പ്രിസണിലും, 1985 ല്‍ ഭാര്യയേയും 5 വയസ്സുള്ള മകനേയും കൊലപ്പെടുത്തിയ കേസ്സില്‍ ജോണ്‍ മുതല്‍ ഹെന്‍ട്രി എന്ന 63ക്കാരനെ ഫ്ളോറിഡായിലുമാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്.
ഏപ്രില്‍ മാസം ഒക്കലഹോമയില്‍ പുതിയ വിഷമിശ്രിതം ഉപയോഗിച്ചു നടത്തിയ വധശിക്ഷ ആദ്യം പരാജയപ്പെട്ടതിനെ തുടര്‍ന്ന് സുപ്രീം കോടതി രാജ്യത്താകമാനം വധശിക്ഷ നടപ്പാക്കുന്നതു തല്‍ക്കാലത്തേക്ക് തടഞ്ഞിരുന്നു.
നിമിഷങ്ങള്‍ക്കകം മരണം സംഭവിക്കേണ്ട സ്ഥാനത്ത് ഒക്കലഹോമയില്‍ നാല്പതു മിനിട്ടോളമാണ് വധശിക്ഷക്ക് വിധേയനായ പ്രതി മരണവേദന അനുഭവിക്കേണ്ടിവന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പ്രസിഡന്റ് ഒബാമ വധശിക്ഷ നടപ്പാക്കുന്നതിനെ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
ജൂണ്‍ 17 അര്‍ദ്ധരാത്രിയില്‍ ആദ്യവധശിക്ഷയ്ക്ക് ജൂണ്‍ 18 പുലര്‍ച്ച രണ്ടാമത്തേതും, ജൂണ്‍ 18 വൈകീട്ട് 6മണിക്ക് മൂന്നാമത്തേതും വധശിക്ഷ നടപ്പാക്കി. വധശിക്ഷ നിര്ത്തലാക്കണമെന്നാവശ്യപ്പെട്ടു പ്രതികള്‍ അപ്പീല്‍ നല്‍കിയെങ്കിലും, സുപ്രീം കോടതി ഉള്‍പ്പെടെ എല്ലാവരും അപ്പീല്‍ നിരസിക്കുകയായിരുന്നു.
Comments