ഇന്ത്യയിലെ സ്ത്രീപീഡനങ്ങളില് ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Thursday, June 19, 2014 10:50 hrs UTC
ബോസ്റ്റണ്‍ : ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഡനങ്ങള്‍ക്കെതിരെ അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.
രണ്ടാഴ്ചകളായി നടക്കുന്ന ഹൈസ്ക്കൂള് ഗ്രാജുവേഷന് സെറിമണിയില്‍ സാധാരണ ഉപയോഗിക്കുന്ന ക്യാപ്പില്‍(തൊപ്പിയില്‍) ചുവന്ന റിബ്ബണ്‍ ധരിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അറിയിച്ചത്.
ബോസ്റ്റണ്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി, കൊളംബിയാ യൂണിവേഴ്സിറ്റി, ബ്രൗണ്‍ യൂണിവേഴ്സിറ്റി എന്നിവിടാങ്ങളില് പഠിക്കുന്ന നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍, പ്രത്യേകിച്ചു ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രൂരമായ ലൈംഗീക പീഡനത്തിലും, കൊലപാതകത്തിലും പ്രതിഷേധിച്ചു സമാധാനപരമായ പ്രകടനം നടത്തി.
സ്ത്രീകളെ ആദരിക്കുന്നത് മനുഷ്യ സമൂഹത്തെ ഒന്നടക്കം ആദരിക്കുന്നതിന് സമമാണ്. കുടുംബങ്ങളില്‍ ആരംഭിക്കുന്ന ഈ പ്രക്രിയ സമൂഹത്തിലേക്കും, യൂണിവേഴ്സിറ്റി ക്യാമ്പസ്സുകളിലൂടെ വിവിധ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടത് അത്യന്ത്യാപേക്ഷിതമാണ്. കൊളംബിയ പബ്ലിക്ക് സേഫ്റ്റി കമ്മറ്റിയിലെ വിദ്യാര്‍ത്ഥി പ്രതിനിധിയും, കൊളംബിയാ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ നിന്ന് പിഎച്ച്ഡിയും നേടിയ ഡോ.അര്നാബ് ഡി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ പീഡനം അനുഭവിക്കുന്ന സ്ത്രീകളോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനാണ് തൊപ്പിയില്‍ ചുവന്ന റിബ്ബണ്‍ ധരിക്കുന്നതെന്ന് ന്യൂഡല്‍ഹി സ്വദേശിയും, കൊളംബിയാ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയും, സംഘാടകയുമായ രാഖി അഗര്‍വാള്‍ പറഞ്ഞു.
Comments