സ്ത്രീകള്‍ക്കു മാത്രമായി സ്ത്രീകള്‍ ഓടിക്കുന്ന ടാക്സി സര്‍വ്വീസ് ആരംഭിച്ചു
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Thursday, September 25, 2014 11:22 hrs UTC
ന്യൂയോര്‍ക്ക് : സ്ത്രീകളുടെ യാത്രാ, സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്ത്രീകള്‍ക്ക് മാത്രമായി സ്ത്രീകള്‍ ഓടിക്കുന്ന ടാക്സി സര്‍വ്വീസില്‍ തുടക്കമായി.
വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലാണ് ഷീ ടാക്സി എന്ന പേരില്‍ അറിയപ്പെടുന്ന ടാക്സി സര്‍വ്വീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇതിനകം തന്നെ നൂറില്‍പരം സ്ത്രീ ഡ്രൈവര്‍മാര്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തതായി സംഘടനയും, ഡ്രൈവറുമായി സ്റ്റെല്ല മാറ്റിയൊ പറഞ്ഞു.
പുരുഷന്മാര് ഓടിക്കുന്ന ടാക്സിയില്‍ മതപരമായ കാരണങ്ങളാല്‍ കയറുവാന്‍ താല്പര്യമില്ലാത്ത സ്ത്രീകള്‍ക്ക് ഇത് വളരെ പ്രയോജനപ്പെടും.
ന്യൂയോര്‍ക്ക് സിറ്റിയില്‍ ടാക്സി ലൈസെന്‍സുള്ള 115,000 ഡ്രൈവര്‍മാരില്‍ മൂന്നു ശതമാനം മാത്രമാണ്. സ്ത്രീ ഡ്രൈവര്‍മാര്‍. കൂടുതല്‍ സ്ത്രീകള്‍ക്കു തൊഴില്‍ ലഭ്യമാക്കുക എന്ന മറ്റൊരു ലക്ഷ്യം കൂടി ഇതിനുണ്ടെന്ന് സ്റ്റെല്ല പറഞ്ഞു.
പിങ്ക് നിറത്തിലുള്ള സ്ക്കാര്വ്സ് ധരിക്കുമെന്നതിനാല് ഈ സംഘടനയിലെ ഡ്രൈവര്‍മാരെ തിരിച്ചറിയാന്‍ എളുപ്പമായിരിക്കും.
ന്യൂയോര്‍ക്ക് സ്റ്റേറ്റ് ടാക്സി ഡ്രൈവേഴ്സ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ ഫെര്ണാണ്ടന്സാണ് സംഘാടക സെറ്റല്ലയുടെ ഭര്‍ത്താവ്.
Comments