വത്തിക്കാന്‍ . പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കുന്ന വൃദ്ധ സദനങ്ങള്‍ കരാഗ്രഹവാസത്തിന് തുല്യമായി മാറ്റരുതെന്ന് പോപ്പ് ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
സെപ്റ്റംബര്‍ 28 ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ചു കൂടിയ 40,000 ത്തോളം വൃദ്ധമാതാപിതാക്കളേയും, വിധവമാരെയും അഭിസംബോധന ചെയ്തു. സംസാരിക്കുകയായിരുന്ന പോപ്പ് ഫ്രാന്‍സിസ്.
വൃദ്ധ ജനങ്ങളെ അവഗണിക്കുന്നത് നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല. ഇവര്‍ക്കെതിരെ നടക്കുന്ന ആക്രമങ്ങളെ മനുഷ്യത്വ രഹിതമാണെന്നാണ് പോപ്പ് വിശേഷിപ്പിച്ചത്.
കച്ചവട മനസ്ഥിതിയോടെ നടത്തുന്ന സദനങ്ങള്‍ വൃദ്ധരെ സംബന്ധിച്ച് ഒരു കരാഗ്രഹമായി മാറുന്നു. ഒരു കുടുംബത്തിന്‍െറ സാഹചര്യം സൂക്ഷിക്കുന്നതിനായിരിക്കണം വൃദ്ധ സദനങ്ങള്‍ നടത്തുന്നവര്‍ മുന്‍ തൂക്കം നല്‍കേണ്ടത്.
സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ 2013 ല്‍ സ്ഥാനമൊഴിഞ്ഞ പാപ്പ ബനഡിക്ടും (87) പോപ്പ് ഫ്രാന്‍സിസും വിശ്വാസികളെ അനുഗ്രഹിക്കുന്നതിനായി ഒത്തു ചേര്‍ന്നത് അത്യപൂര്‍വ്വ അനുഭവമായിരുന്നു. റിട്ടയര്‍ ചെയ്ത 2013 നുശേഷം ഇത് മൂന്ന് തവണയാണ് പോപ്പ് ബനഡിക്ടിറ്റ് ഒരു പൊതു ചടങ്ങില്‍ പ്രത്യക്ഷപ്പെടുന്നത്.
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ലോകത്തില്‍ ആകെ 600 മില്യണ്‍ വൃദ്ധ ജനങ്ങളുണ്ടെന്നോര്‍ത്ത് കണക്കാക്കിയിരിക്കുന്നത്. അടുത്ത പതിനൊന്ന് വര്‍ഷം കൊണ്ട് ഇത് ഇരട്ടിയാകും.
ഇറാഖില്‍ നിന്നും അഭയാര്‍ഥികളായി എത്തിച്ചേര്‍ന്ന മുബാരക്കും ഭാര്യ അനീസായും സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
Comments